വേനലേ…

Posted by & filed under കവിത.

 

 

വേനലേ…

വേനലുരുകിത്തിളച്ചീടുന്നു, തീക്ഷ്ണമാം
നാമ്പുകളുയരുന്നു, നക്കിത്തുടച്ചീടുന്നു
ദൂരെ മഴയെത്തവേ ദുസ്സഹമായിടും
ചൂടു നെടുവീർപ്പിനാൽ നമ്മളെക്കൊല്ലുന്നു

വേനലേ നിന്നെക്കൊതിയ്ക്കും മഴക്കാല-
മോടി വന്നെത്തുവാൻ നാളിനിയും ബാക്കി
വേനൽക്കഥകളെല്ലാം മിഥ്യമെങ്കിലു-
മേറിടും താപമൊരു സത്യമല്ലയോ?

ശാ‍ന്തസമുദ്രങ്ങളേകും നെടുവീർപ്പു
താന്തരാക്കുന്ന പ്രതിഭാസമൊക്കെയും
സ്വന്തം പ്രവൃത്തിതൻ ദുഷ്ഫലമെന്നതു
മന്ദം മനസ്സിലേയ്ക്കോടി വന്നെത്തിയോ?

പോരുമിനി വന്നോട്ടെ ചൂടൊന്നു മാറ്റുവാൻ
ഘോരമിടി നാദത്തിനൊപ്പമൊരു മഴ
കാടുമൊപ്പം നാടുമൊന്നു നനയട്ടെ
ചൂടൊക്കെയാവിയായ് മേലോട്ടുയരട്ടെ.

2 Responses to “വേനലേ…”

  1. bhattathiri

    Your website is excellent.

  2. Jyothi

    നന്ദി.

Leave a Reply

Your email address will not be published. Required fields are marked *