An honour killing!

Posted by & filed under കവിത.

“മതി മതി മകളാണെന്നാകിലും കൊന്നിടും ഞാൻ
ദളിതനെ വരനാക്കാൻ സമ്മതിയ്ക്കില്ലയൊട്ടും
എഴുതുക, തനിയേ നീ ചെയ് വതീ ഹത്യയെന്നീ
ചെറിയൊരു കടലാസ്സിൻ കഷ്ണമൊന്നിങ്കലിപ്പോൾ.“

ഇതുപൊഴുതവളപ്പോൾ ആത്മഹത്യാക്കുറിപ്പൊ-
ന്നെഴുതിയതതുതാനേ കണ്ടു നേരം പുലർക്കെ
ചെറിയൊരു കയറിൻ നൽത്തുണ്ടമൊന്നിങ്കൽ തൂങ്ങും
മകളുടെ ശവമൊന്നിൽ കണ്ടിതേറെപ്പരുക്കും.

ശിവശിവ! ഹൃദയത്തിൽത്തെല്ലുപോലും ദയയ്ക്കി-
ല്ലിവിടെയൊരിടമെന്നോ പോവതെങ്ങോട്ടു നമ്മൾ?
ഇതുവിധമഭിമാനപ്രശ്നമൊന്നാലെ ഹത്യ-
യ്ക്കിടവരുമൊരുകാലം,നാശകാലം നിനച്ചാൽ..

 

Leave a Reply

Your email address will not be published. Required fields are marked *