മതിലുകൾ

Posted by & filed under കവിത.

മനുഷ്യൻ വിശാലമാം ലോകത്തിൽ തനിയ്ക്കായി-
ട്ടെടുക്കാൻ കഴിഞ്ഞവയെന്തൊക്കെയായെന്നാലും
തിരിച്ചു വച്ചു, വേലി കെട്ടിയൊക്കെയന്യർക്കു
കടക്കാൻ വയ്യാതാക്കി, സ്വാർത്ഥതയേറീടവേ..
മനസ്സും ഭാഗം വച്ചു, പലതാം വിധത്തിലായ്
ഇടയ്ക്കായ് മതിലുകൾ തീർത്തവൻ സംതൃപ്തനായ്
എനിയ്ക്കു ഭയക്കാനായൊന്നുമേയില്ലെന്നുള്ള
വലുപ്പമധോഗതിയ്ക്കായുള്ള വഴിയായി.
സ്വയം താൻ സൃഷ്ടിച്ചോരു വേലികൾ , മതിലുകൾ
തനിയ്ക്കു തടവറ തീർത്തതു മറിഞ്ഞില്ല
ചാടുന്നു മതിൽ , വേലി, പുറകെ വരുന്നവർ
ഞാനെന്ന ഭാവം മാറ്റാൻ കാലത്തിന്നായീടുമോ?

Leave a Reply

Your email address will not be published. Required fields are marked *