അക്കരപ്പച്ച തേടി…….

Posted by & filed under കവിത.

ചക്രവാളം തുടുത്തു,
വരവായാദിത്യദേവന്‍.
ഇന്നിനെയെതിരേല്‍ക്കണ്ടെ?
ആരവിടെ?
എത്രയോ ബാക്കി കിടക്കുന്നു,
പിടിച്ചടക്കണ്ടേ?
എനിയ്ക്കു ഞെളിയണ്ടേ?
ഒരു സൂചിത്തുള എവിടെ കണ്ടെത്താനാവും?
എനിയ്ക്കും കടത്തണ്ടേ എന്റെ ഒട്ടകത്തിനെ?
പിന്നില്‍ ആരോ ഉണ്ടോ?
അതെനിയ്ക്കു പ്രശ്നമേയല്ലല്ലോ?
എന്റെ പ്രയാണം
ഞാന്‍ കേള്‍ക്കുന്ന രോദനങ്ങള്‍,
മര്‍മ്മരങ്ങള്‍, ചുടുനിശ്വാസങ്ങള്‍,
താളമേതുമില്ലാത്ത കാലൊച്ചകള്‍,
ഒരു മരവിപ്പിന്റെ ഭാണ്ഡമേറ്റാന്‍
എനിയ്ക്കും കിട്ടണം പണം!

 

6 Responses to “അക്കരപ്പച്ച തേടി…….”

 1. ഒരു “ദേശാഭിമാനി”

  “പിന്നില്‍ ആരോ ഉണ്ടോ?
  അതെനിയ്ക്കു പ്രശ്നമേയല്ലല്ലോ
  എനിയ്ക്കും കിട്ടണം പണം!”

  എത്ര പണം കിട്ടിയാലും ഈ ‘ഞാന്‍’ ബാക്കിയുണ്ടാകുമെന്നുറപ്പുണ്ടോ ആര്‍ക്കെങ്കിലും?

 2. വേണു venu

  ഞാന്‍ ഞാന്‍‍ മാത്രം അല്ലേ.:)

 3. മന്‍സുര്‍

  ജ്യോതിര്‍മയി…

  നല്ല ആശയം
  വരികള്‍ മനോഹരം..

  സമൂഹത്തിന്‌ നേരെ ശക്തിയായി അലമുറയിടുന്ന
  അശരീരികള്‍ മുഴങ്ങി കേള്‍ക്കുന്നു
  എന്നിട്ടും ബധിരനായ്‌ പ്രയാണം തുടരുന്നു
  ഒരേ ഒരു ചിന്ത മാത്രം മനസ്സില്‍

  ‘ ഒരു മരവിപ്പിന്റെ ഭാണ്ഡമേറ്റാന്‍
  എനിയ്ക്കും കിട്ടണം പണം! ///

  നല്ല വരികള്‍ക്ക്‌…. അഭിനന്ദനങ്ങള്‍

  നന്‍മകള്‍ നേരുന്നു

 4. കാപ്പിലാന്‍

  deepasthumpam mahascharyam
  namukkum kittanam ….

 5. ഹരിത്

  പണമില്ലാത്ത്hവന്‍ പിണം.

 6. Sreenath's

  ഓ… ലങ്ങനെ… നാട്‌ വിട്ടവരുടെ കൂട്ടത്തിലാ അല്ലെ…

Leave a Reply

Your email address will not be published. Required fields are marked *