ഒരിയ്ക്കലും പറയപ്പെടാതിരുന്നത്

Posted by & filed under പരിഭാഷകൾ, Uncategorized.

 

Never Unsaid  – Poem by Valerie Capasso

Malayalam Translation – Jyothirmayi Sankaran

 

ഒരിയ്ക്കലും പറയപ്പെടാതിരുന്നത്

 

ഇതെനിയ്ക്കു പറയാതിരിയ്ക്കാനാവില്ലല്ലോ

അതിനാൽ അതു പറയാനായി മാത്രമാണീ കവിത.

നീയെനിയ്ക്കെത്രമാത്രം വിലപ്പെട്ടതെന്നോതാൻ വാക്കുകളില്ല

നിന്നെപ്പോലൊരു മകൻ ഉണ്ടാകാനാകില്ലെന്നേ കരുതിയിരുന്നുള്ളൂ.

എന്തെന്നാൽ, നീ ജനിച്ച ദിവസം തന്നെ എങ്ങിനെയോ എനിയ്ക്കറിയാനായി

ദൈവം എന്നെ അനുഗ്രഹിച്ചിരിയ്ക്കുന്നെന്ന്- നിന്നിലൂടെ

എന്നും ഞാൻ ദൈവത്തോടതിനായി നന്ദി പറയുകയാണ്.

പുത്രൻ എന്നതിനുത്തമോദാഹരണം- അതാണു നീ, എല്ലാ വിധത്തിലും

എന്റെ ജീവിതത്തിന്നർത്ഥമേകുന്നതും നീ തന്നെ.

അമ്മയായപ്പോൾ പുതിയ അർത്ഥതലങ്ങൾ എനിയ്ക്കു കൈവരിയ്ക്കാനായി.

നീയാണെന്റെ ജീവലക്ഷ്യമെന്നത് നീയറിയാൻ ഞാനാഗ്രഹിയ്ക്കുകയാണ്.

എന്റെ എല്ലാ പ്രവൃത്തികൾക്കുമുപരിയായത് നീയെന്ന ശരി മാത്രം!

,എപ്പോഴും ഒന്നോർക്കുന്നു, നീയെന്നെ എത്രമാത്രം കരുതുന്നുവെന്ന കാര്യം ഞാനറിയുന്നു.

നമുക്കിടയിലെയടുപ്പം അതെന്നോടു പറയുന്നുണ്ട്

നിന്നെപ്പോലൊരു പുത്രൻ , മറ്റൊന്നുണ്ടാകാനാകില്ല.

നാം ഒന്നിച്ചായാലും അകന്നിരുന്നാലും

മറക്കാതിരിയ്ക്കുക,

നീ എന്നും എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായിത്തന്നെ തുടരും….

NeverUnsaid  – Poem by Valerie Capasso

Malayalam Translation – Jyothirmayi Sankaran

I never want this to go unsaid,
So here in this poem is for it to be said.
There are no words to express how much you mean to me,
A son like you, I thought could never be.
Because the day you were born, I just knew,
God sent me a blessing- and that was you.
For this I thank Him every day.
You are the true definition of a son, in every way.
It is because of you that my life has meaning.
Becoming a mom has shown me a new sense of being.
I want you to know that you were the purpose of my life,
Out of everything I did- it was you that I did right.
Always remember that I know how much you care,
I can tell by the relationship that we share.
For a son like you there could be no other,
And whether we are together or apart,
Please do not ever forget-
You will always have a piece of my heart.

 

Leave a Reply

Your email address will not be published. Required fields are marked *