അമ്മ

Posted by & filed under കവിത.

 

 

ഒഴുകുന്നിതെന്‍ വ്രണം പൊട്ടി, യിന്നെല്ലാടവും
പരക്കുന്നല്ലോ, പ്രജ്ഞ നശിച്ചീടുന്നോ, യിനി-
യെനിയ്ക്കാവില്ലെന്‍ കുഞ്ഞേ നടക്കാന്‍, മനസ്സിനും
തളര്‍ച്ച, യിരുന്നോട്ടെ, ക്ഷമിച്ചീടുക, വീണ്ടും
നടക്കാന്‍ പറയായ്ക, മറക്കാന്‍ പഠിയ്ക്കുക.
ഇരുട്ടില്‍ നിന്നും കേള്‍ക്കും തേങ്ങലിന്‍ രവത്തിനാ-
യൊരിയ്ക്കല്‍പ്പോലും കാതു നല്‍കാതെയിരിയ്ക്കുക,
എനിയ്ക്കില്ലൊട്ടും ഭയമറിക, മരണത്തെ-
യൊരിയ്ക്കല്‍ കാണാതെങ്ങു പോകുവാന്‍, ദിനമൊട്ടി-
തടുക്കുംതോറും പാകം വരുത്തി ഞാനെന്‍ മനം.
കടുത്ത വേനല്‍ച്ചൂടില്‍ തിളയ്ക്കും ദിനം വീണ്ടു-
മൊരിറ്റു തണുപ്പോലും രാത്രത്തെ മോഹിയ്ക്കും പോല്‍
ഇഹ ഞാന്‍ വേഴാമ്പലായ് കിടക്കും, കാരുണ്യത്തിന്‍
കണിക ചൊരിയായ്ക, വ്രണത്തില്‍ കുത്താനായി-
യിനിയും വരായ്കനീ, സ്വയം നിന്‍ ചുവടുകള്‍
പതിയെ മുന്നോട്ടായി നീങ്ങട്ടെ, വഴിയിലെ
തടസ്സങ്ങളെ നീക്കാന്‍ കഴിഞ്ഞീടട്ടേ, ദൂരെ
വിളക്കിന്‍ നാളം കാണാം, നിന്‍ ലക്ഷ്യം, എത്തീടുവാ-
നൊരിയ്ക്കല്‍പ്പോലും തെറ്റിന്‍ മാര്‍ഗ്ഗത്തില്‍ ചരിയ്ക്കൊലാ
പഠിച്ചീടുക, സ്വയമറിഞ്ഞീടുക യതേ-
മികച്ചഗുരുവെന്നതോര്‍ക്കുക, ചരിച്ചിടും
വഴിയ്ക്കായ് ക്കാണും പലര്‍, ഭിന്നമാം ലക്ഷ്യങ്ങളായ്
പകുത്തീടുക, നന്മ വന്നിടും നിനക്കെന്നും.

4 Responses to “അമ്മ”

 1. പാവപ്പെട്ടവന്‍

  ഇഹ ഞാന്‍ വേഴാമ്പലായ് കിടക്കും, കാരുണ്യത്തിന്‍
  കണിക ചൊരിയായ്ക
  മനോഹരമായ വരികള്‍ ആശംസകള്‍

 2. Vinodkumar

  നല്ല ഒഴുക്കുണ്ട്‌. ക്ളീഷേകള്‍ ഒഴിവാക്കിക്കൂടേ?

 3. Nandini Sijeesh

  സ്വയം നിന്‍ ചുവടുകള്‍
  പതിയെ മുന്നോട്ടായി നീങ്ങട്ടെ, വഴിയിലെ
  തടസ്സങ്ങളെ നീക്കാന്‍ കഴിഞ്ഞീടട്ടേ, ദൂരെ
  വിളക്കിന്‍ നാളം കാണാം, നിന്‍ ലക്ഷ്യം, എത്തീടുവാ-
  നൊരിയ്ക്കല്‍പ്പോലും തെറ്റിന്‍ മാര്‍ഗ്ഗത്തില്‍ ചരിയ്ക്കൊലാ
  പഠിച്ചീടുക, സ്വയമറിഞ്ഞീടുക യതേ-
  മികച്ചഗുരുവെന്നതോര്‍ക്കുക, ചരിച്ചിടും
  വഴിയ്ക്കായ് ക്കാണും പലര്‍, ഭിന്നമാം ലക്ഷ്യങ്ങളായ്
  പകുത്തീടുക, നന്മ വന്നിടും നിനക്കെന്നും.

  Very good advice it can be interpreted as an advice to the future generation.Good work

 4. rahoof

  നന്നായിട്ടുന്ട്

Leave a Reply

Your email address will not be published. Required fields are marked *