പച്ചപ്പുല്ലിന്നിടയിലൂടെയരിയ്ക്കുന്നൊരു കുഞ്ഞു ചോണനുറുമ്പ്
കോലുമിഠായിയുടെ
മണം തേടി
പച്ചവിരിപ്പിൽ ഒറ്റപ്പുള്ളി കുത്തിയ
ചുവന്ന നിറം കണ്ട് കുതിയ്ക്കുകയായിരുന്നു.
നിലത്തുവീണ കോലു മിഠായി കുനിഞ്ഞെടുക്കുമ്പോൾ
അമർന്ന ഷൂസിനടിയിൽ
മണത്തിനും നിറത്തിനും ലക്ഷ്യമില്ലാതായി
ശബ്ദങ്ങളൊക്കെ മൌനം തേടി..
നിറമില്ലാത്ത ചോര കഥയൊന്നും പറഞ്ഞില്ല താനും.
പിന്നാരു പ്രതിഷേധിയ്ക്കാൻ??
ഒരു പ്രതിഷേധവുമില്ല.