ഇനി പോകാം,വിട!

Posted by & filed under Uncategorized.

 

 

 

യാത്രപറയുന്നതിന്മുൻപ്

ഒരുനിമിഷം !

 

അസ്വസ്ഥതകളുടെ നീരൊഴുക്കൊക്കെ വറ്റിപ്പോയ,

പ്രതിഫലനം തേടാത്ത ,

എന്റെ കൺകളിൽ

നിനക്കു കവിതകൾ വിരിയിക്കാനാവില്ല.

 

‘നീയെന്റെ കൺകളിലേയ്ക്കെത്തി നോക്കുമ്പോൾ

നീയെനിയ്ക്കാരാണെന്ന സത്യം നിനക്കു മനസ്സിലാക്കാനാവും‘

നമ്മളൊന്നിച്ചിരുന്നു പാടിയ ബ്ര്യാൻ ആഡംസിന്റെ വരികൾ,

നീ ഇപ്പോഴും ഓർക്കുന്നോ എന്നറിയാൻ മാത്രം കൊതി.

ഇനിയും ഞാൻ കാണാൻ മറന്ന ചില സ്വപ്നങ്ങൾ

ഉറഞ്ഞ കണ്ണീരിന്റെ മരവിപ്പിൽ

ഇന്നും പച്ചകൾ തേടുന്നുണ്ടാവാം, പ്രണയപ്പച്ചകളെ.

അവയെങ്ങാനും നിന്റെ മിഴികളുടെ തീക്ഷ്ണതകളിൽ

പൊട്ടിമുളച്ചാലോ എന്ന ഭയം മാത്രമേ എനിയ്ക്കിപ്പോഴുള്ളൂ.

ഇനി പോകാം, വിട!

 

 

 

Leave a Reply

Your email address will not be published. Required fields are marked *