ഒരു പൂപ്പുഞ്ചിരിയേകവേ
മുള്ളുകൊണ്ടതിനൊരു കീറൽ
എന്തിനെന്നു ചോദിയ്ക്കണമെന്നുണ്ട്.
കരിമ്പടം പുതച്ച മനസ്സുകൾ
ഉൾപ്പൊത്തുകളിൽ കരിനാഗങ്ങൾ വാഴും
കരിങ്കുളങ്ങൾ.
നിറഞ്ഞൊഴിഞ്ഞേ തീരൂ
അസ്ഥാനത്തായവയ്ക്കു ശരവ്യമാകുമ്പോൾ
അത്ഭുതവും അമ്പരപ്പും.
ഒഴിഞ്ഞു മാറാനാകാത്ത ആക്രമണരീതി
കരുതലുകൾക്കുമപ്പുറമാകുമ്പോൾ
മനസ്സിലെ പക്ഷിയുടെ വിഷാദഗീതം.
വിഷം തേടും വഴികൾ
വിഷം പടരും വൈവിദ്ധ്യങ്ങൾ
എന്നിലെന്തേ അത്ഭുതമുണ്ടാക്കുന്നില്ല?കെട്ടിക്കിടക്കുന്ന ജലത്തിനു
നഷ്ടപ്പെടുന്ന നൈർമ്മല്യം.
ഇതു ജീവിതം!
മുള്ളുകൊണ്ടതിനൊരു കീറൽ
എന്തിനെന്നു ചോദിയ്ക്കണമെന്നുണ്ട്.
കരിമ്പടം പുതച്ച മനസ്സുകൾ
ഉൾപ്പൊത്തുകളിൽ കരിനാഗങ്ങൾ വാഴും
കരിങ്കുളങ്ങൾ.
നിറഞ്ഞൊഴിഞ്ഞേ തീരൂ
അസ്ഥാനത്തായവയ്ക്കു ശരവ്യമാകുമ്പോൾ
അത്ഭുതവും അമ്പരപ്പും.
ഒഴിഞ്ഞു മാറാനാകാത്ത ആക്രമണരീതി
കരുതലുകൾക്കുമപ്പുറമാകുമ്പോൾ
മനസ്സിലെ പക്ഷിയുടെ വിഷാദഗീതം.
വിഷം തേടും വഴികൾ
വിഷം പടരും വൈവിദ്ധ്യങ്ങൾ
എന്നിലെന്തേ അത്ഭുതമുണ്ടാക്കുന്നില്ല?കെട്ടിക്കിടക്കുന്ന ജലത്തിനു
നഷ്ടപ്പെടുന്ന നൈർമ്മല്യം.
ഇതു ജീവിതം!
Leave a Reply