നിർവൃതി

Posted by & filed under Uncategorized.

 

ഒഴുക്കേറുന്നൂ, നിന്നു നിന്നോടോതുവാൻ മോഹ-

മെനിയ്ക്കേറുന്നെന്നാലും, കഴിയില്ലറിയുന്നു

പതുക്കെപ്പോകാനാകില്ലെനിയ്ക്കെൻ തോളിൽത്തൂങ്ങും

കനക്കും ഭാണ്ഡം ലക്ഷ്യം നൽകിടുന്നറിയുന്നു

 

നിനയ്ക്കുംതോറും നയം മാറ്റുവാൻ മോഹം, തല

വലിച്ചൂരുവാൻ കഴിഞ്ഞെങ്കിലെന്ന ചിന്തയും

കുഴക്കും, പ്രതിഷേധം മുഴക്കിയീയാത്രയ്ക്കൊ-

രൊടുക്കും കണ്ടെത്തുവാനായെങ്കിലെന്നാശിക്കും.

 

തിടുക്കം കാട്ടാനാകാ, മടുക്കും ചോദ്യശര-

മെനിയ്ക്കു നേരെത്തൊടുത്തീടുവാൻ പലർ വരും

വെറുക്കാമെന്നെത്തന്നെ, തോന്നിടാമെന്നാകിലും

തടുക്കാനാകാത്തൊരീ രീതികൾ തുടർന്നീടും’

 

കറക്കം മതിയാക്കാനാവില്ല  വിരാമത്തി-

ന്നെനിയ്ക്കാവുന്നില്ലല്ലോ ചിന്തിയ്ക്കാൻ , കൊതിയ്ക്കാനും

കലക്കം കൂടീടുന്നു, കൈവഴികളും, ചെന്നി-

ട്ടൊടുക്കം ലയിയ്ക്കുമ്പോൾ നിർവൃതി മാത്രം ബാക്കി.

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *