ശചിബന്ധനം

Posted by & filed under Uncategorized.

ശചിയാണു ഞാനിന്നു  നിൻ കൈയ്യിൽ വീണ്ടും

പരമപവിത്രമാമീ നൂലു കെട്ടവേ,

അടരാടുവാൻ പോക, വൈകേണ്ട ,ചുണ്ടിലായ്

വിറയോലും പ്രാർത്ഥനാമന്ത്രമുണ്ടെപ്പൊഴും.

 

ബലമാണു നൽകുന്നതിന്നു മനസ്സിലെ-

ച്ചപലമാം ശങ്കകളൊക്കെ നീ നീക്കുക.

വിറവേണ്ട, കെട്ടിൻ മുറുക്കമഴിയില്ല

കരളുറപ്പേറണമീ യാത്ര തന്നിലായ്.

 

അസുരവർഗ്ഗം മുന്നിലെത്തവേ മായ തൻ

വലയത്തിലായിക്കുരുക്കാൻ ശ്രമിച്ചിടും

ശചിയായി, ശക്തിയായെത്തും നിൻ കൈകൾക്കു

ബലമായ് ഞാ,നെങ്കിലും രക്ഷകനാകണം.

 

മധുരമേകാം, ശക്തനാകുവാ, നായുസ്സു

നിറയെയുണ്ടായിടാൻ,കൂട്ടായി നിന്നിടാൻ

പുരുവായി മാറ്റാൻ പലരെത്തിടാ, മതു

കുരുതിക്കളങ്ങളെ സൃഷ്ടിയ്ക്കുമോർത്തിടൂ.

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *