കാണാക്കിനാ‍വുകള്‍

Posted by & filed under കവിത.

ഒരു പല്ലവി പാടാന്‍, ഒരുമോഹമുദിച്ചു,
ഒരു പുഞ്ചിരിയേകാന്‍, മനമൊട്ടു കൊതിച്ചു.
നിഴലായി പതിയ്ക്കാന്‍ തവ സന്നിധമെത്താന്‍
നിനവെന്നിലുണര്‍ന്നു,പലവേള മനസ്സില്‍.
കനവിന്‍ മിഴിവായ് നീ മനമേറിയതെന്നോ,
ഘനമേറിയതെന്നില്‍ മിഴി നട്ടൊരു നേരം
ഇരുളെങ്ങു മറഞ്ഞു, സ്ഥലബോധമകന്നു,
ഇഹലോകമിതില്‍ ഞാന്‍,ഒരു പുല്‍ക്കൊടി മാത്രം!

 

6 Responses to “കാണാക്കിനാ‍വുകള്‍”

 1. ഹരിത്

  ഘനമേറിയതെന്നില്‍, (തെറ്റ്) കനമേറിയതെന്നില്‍ ( ശരി)
  കൊള്ളാം കവിത.

 2. മന്‍സുര്‍

  ജ്യോതിര്‍മയി…

  ഒരു പുല്‍കൊടി പോലെന്‍ മോഹം
  ഒരു പുന്‍ചിരി പോലെന്‍ മനം…

  മനോഹരമീ കുഞ്ഞി വരികള്‍

  അഭിനന്ദനങ്ങള്‍

  നന്‍മകള്‍ നേരുന്നു

 3. മിനീസ്

  ജാടയില്ലാത്തൊരു കവിത. നന്നായിട്ടുണ്ട്.. 🙂

 4. പ്രിയ ഉണ്ണികൃഷ്ണന്‍

  നന്നായിട്ടുണ്ട്‌

 5. sv

  നന്നായിട്ടുണ്ടു…നന്മകള്‍ നേരുന്നു

 6. ഏ.ആര്‍. നജീം

  ഇഷ്ടായി… അഭിനന്ദനങ്ങള്‍..!

Leave a Reply

Your email address will not be published. Required fields are marked *