ആഹ്വാനം (W. SOMERSET MAUGHAM, The Summing Up)

Posted by & filed under Uncategorized.

ഇന്ന് ഒക്ടോബർ ഒന്ന്- ലോകവൃദ്ധദിനം.
W. SOMERSET MAUGHAM,എഴുതിയ കവിതയുടെ പരിഭാഷാശ്രമം
വയസ്സായവരെ ഒന്നിനും കൊള്ളാത്തവരായി മുദ്ര കുത്തുന്നവർക്കായുള്ള മറുപടിയാണീ കവിത.. പരിപൂർണ്ണ ജീവിതം വാർദ്ധക്യവും ചെറുപ്പവും, പരിപക്വതയും ചേർന്നതാണ്. സായംസന്ധ്യയുടെ ചാരുതയെ കണ്ടില്ലെന്നു നടിയ്ക്കരുതെന്നും വാർദ്ധക്യത്തിനും അതിന്റേതായ രസങ്ങളുണ്ടെന്നും അവ യൌവനത്തിൽ അനുഭവിയ്ക്കുന്നവയേക്കാൾ ഒട്ടും കുറവല്ലെന്നും കവി പറയുമ്പോൾ വൃദ്ധജനങ്ങളെ അവഗണിയ്ക്കുന്നവർക്കവ ശരിയ്ക്കും മറുപടി നൽകുന്നു.
പരിഭാഷ-ആഹ്വാനം
പരിപൂർണ്ണജീവിതം ക്രമമാം രൂപങ്ങളിൽ
ശരിയായ്ക്കാണാൻ ശ്രമിച്ചീടുകിലറിഞ്ഞിടാം
അവിടെ വാർദ്ധക്യത്തിന്നൊപ്പം താൻ കാണാകുന്നു
പരിപക്വത,ചോരത്തിളപ്പാർന്ന കാലവും.
പുലർകാലത്തിൻ ചമത്ക്കാരങ്ങൾ, മദ്ധ്യാഹ്നത്തിൻ
പ്രഭയാർന്നിടും രൂപമാസ്വാദ്യകരം, പക്ഷേ
ഒരു വിഡ്ഢിയ്ക്കേ മറ തീർക്കുവാനാകൂ, ശ്രദ്ധ
തിരിയ്ക്കാൻ, പ്രകാശത്തിൽ മുങ്ങിടും സായംകാലം
തരുമാ പ്രശാന്തത , കണ്ടില്ലാ നടിക്കുവാൻ.
വാർദ്ധക്യത്തിനും തനതായിടും ആനന്ദങ്ങൾ
വ്യത്യസ്തങ്ങളെങ്കിലും കണ്ടിടാം, ചെറുപ്പം പോൽ
കുറഞ്ഞീടുമെന്നൊട്ടും ധരിച്ചീടായ്ക രസം
നിറയൌവനം പോലെ വാർദ്ധക്യമേകാമേറെ.
W. SOMERSET MAUGHAM,
(പരിഭാഷ-ജ്യോതിർമയി ശങ്കരൻ)

Leave a Reply

Your email address will not be published. Required fields are marked *