ഞാനൊരു പുസ്തകം തുറന്നു….I opened a book (Julia Donaldson)

Posted by & filed under പരിഭാഷകൾ, Uncategorized.

 

 

 

For my Book-lover Friends …

My attempt of malayalam translation
I opened a book
(Julia Donaldson)

ഞാനൊരു പുസ്തകം തുറന്നു….
(ജൂലിയ ഡൊണാൾഡ്സൺ)
((മലയാളം പരിഭാഷ-ജ്യോതിർമയി ശങ്കരൻ)

ഇനിയാർക്കുമൊന്നെന്നെക്കണ്ടെത്താൻ കഴിയില്ല-
യൊരുപുസ്തകം തുറന്നുള്ളിലാണ്ടിടുന്നു ഞാൻ
എന്നിരിപ്പിടം, ഗേഹ, മെൻ വീഥി, നഗരവു-
മെന്റെ ലോകത്തെത്തന്നെപ്പുറകോട്ടാക്കീടുന്നു.

മേലങ്കിയണിഞ്ഞങ്കത്തട്ടിൽത്തെന്നിവീണല്ലോ
ആവോളം നുകർന്നല്ലോ മാസ്മരമാമൌഷധം
വ്യാളികൾക്കൊപ്പം യുദ്ധം ചെയ്തു ഞാൻ, ഭുജിച്ചല്ലോ
രാജാവിന്നൊപ്പം, കടൽത്തട്ടിനെപ്പുണർന്നല്ലോ.

തുറന്നോരപ്പുസ്തകം കൂട്ടുകാരെത്തന്നല്ലോ
സുഖ-ദുഃഖങ്ങളവർക്കൊത്തു പങ്കു വച്ചല്ലോ
അവർ തൻ വഴിത്താര തന്നിലെക്കുണ്ടും കുന്നും
വളവും താണ്ടിസ്സൌഖ്യമണഞ്ഞീടും നാൾ വരെ.

തീർത്തു ഞാനിപ്പുസ്തകം, പുറത്തെത്തി, യിപ്പോഴോ
തീർത്തുമേയൊളിപ്പിയ്ക്കാനവില്ലാ മേലങ്കിയാൽ
എന്നിരിപ്പിടം, ഗേഹമെല്ലാമിന്നതുപോലെ-
ത്തന്നെ,യെന്നാലോയുള്ളിലുണ്ടല്ലോയിപ്പുസ്തകം.

“I opened a book and in I strode.
Now nobody can find me.
I’ve left my chair, my house, my road,
My town and my world behind me.
I’m wearing the cloak, I’ve slipped on the ring,
I’ve swallowed the magic potion.
I’ve fought with a dragon, dined with a king
And dived in a bottomless ocean.
I opened a book and made some friends.
I shared their tears and laughter
And followed their road with its bumps and bends
To the happily ever after.
I finished my book and out I came.
The cloak can no longer hide me.
My chair and my house are just the same,
But I have a book inside me.”
– Julia Donaldson

2 Responses to “ഞാനൊരു പുസ്തകം തുറന്നു….I opened a book (Julia Donaldson)”

  1. തുളസി

    പരിശ്രമം തുടരുക ആശംസകള്‍ ..കമന്റ് ബോക്സ്‌ ലളിതമാക്കിയാല്‍ കൂടുതല്‍ നന്നായിരിക്കും

  2. Jyothi

    നന്ദി, വായനയ്ക്ക്. ശ്രമിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *