സൌഹൃദദിനാശംസകള്‍…മുംബൈയില്‍ നിന്നും…

Posted by & filed under മുംബൈ ജാലകം.

ഫ്രണ്ട്ഷിപ്പ് ഡെ ദിനാഘോഷങ്ങള്‍ എല്ലാ വര്‍ഷത്തെയും
ആഗസ്റ്റിലെ ആദ്യ ഞായറാഴ്ച നാം കൊണ്ടാടുന്നു. പരസ്പരം ഇ-മെയില്‍
സന്ദേശങ്ങളിലും സ്ക്രപ്പുകളിലും മാത്രം ഇതു ഒതുങ്ങുന്നതായാണു പലപ്പോഴും
കണ്ടു വരുന്നതു. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ
ശുദ്ധിയെക്കുറിച്ചാരും ചിന്തിയ്ക്കുന്നില്ല. എന്നാലോ പല വിധ
ആലങ്കാരികഭാഷയിലും സൌഹൃദത്തെ നമ്മള്‍
വര്‍ണ്ണീയ്ക്കുന്നതായിക്കാണുന്നുമുണ്ടു. എത്രയൊക്കെ ശരിയാണോ എന്തോ?

ഒന്നു തീര്‍ച്ച…ആവശ്യസമയത്തു നമുക്കു സഹായത്തിനു
വരുന്നവന്‍ തന്നെ ശരിയായ സുഹൃത്തു. വെറും വാചകക്കസര്‍ത്തുകള്‍ കൊണ്ടോ
നിങ്ങളെ വലിയവനായി അംഗീകരിച്ചു തന്നതു കൊണ്ടോ ഒരാള്‍ നിങ്ങളുടെ
സുഹൃത്തായി മാറുകയില്ല. നിങ്ങളുടെ സുഖ ദു: ഖണ്‍ഗളെ അതിന്റെ ശരിയായ
രീതിയിലുള്‍ക്കൊള്ളാന്‍ കഴിയുന്നവനാകണം ഒരു ശരിയായ സുഹൃത്തു. മാത്രമല്ല,
നിര്‍ണ്ണയകരങ്ങളായ തീരുമാനങ്ങളെടുക്കേണ്ട അവസരങ്ങളില്‍
സ്വാര്‍ത്ഥതാല്പര്യം നോക്കാതെ നിണ്‍ഗളെ ഉപദേശിയ്ക്കാനും അവനു
കഴിവുണ്ടാകണം. ചണ്‍ഗാതി നന്നായാല്‍ കണ്ണാടി വേണ്ടെന്നാണു പഴമക്കാര്‍
പറഞ്ഞിരുന്നതു. അതായതു നിങ്ങളുടെ തന്നെ പ്രതിഫലനമായിരിയ്ക്കനം നിങ്ങളുടെ
ചങ്ങാതി. മാനസികമായെങ്കില്‍ക്കൂടി.

പീര്‍ ഗ്രൂപ്പിനു സ്വന്ത രക്തത്തിനേക്കാള്‍ പ്രാധാന്യം
കൊടുക്കുന്ന കാലമാണിതു. നിങ്ങളെ മറ്റുള്ളവര്‍ അളക്കുന്നതു തന്നെ ഒരു
പക്ഷേ ഒരു പരിധി വരെയെങ്കിലും നിങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുഹൃദ്
വലയത്തിന്റെ സ്വഭാവരീതി നോക്കിയായിക്കൂടെന്നില്ല. സൌഹൃദം എന്നും
മാറ്റങ്ങള്‍ക്കു വഴി തെളിയിച്ചിട്ടുണ്ടു, ഏതു രംഗത്തായാലും. പാണ്ഡവര്‍
പറയുന്നതുപോലെ  “ തമ്മില്‍ തമ്മിലെതിര്‍ക്കുമ്പോള്‍ ഞങ്ങള്‍  അഞ്ചവര്‍
നൂറുപേര്‍
മറ്റുള്ളോര്‍ വന്നെതിര്‍ക്കുമ്പോള്‍ ഞങ്ങള്‍ നൂറ്റഞ്ചു പേര്‍കളാം“  എന്ന
നയം പണ്ടത്തെ നാട്ടു രാജാക്ക്ന്മാര്‍ പോലും കാണിച്ചിരുന്നുവല്ലോ?
ഒരു ചുള്ളിക്കൊമ്പു ഒടിയ്ക്കുന്നതുപോലെ ഒരു കൂട്ടം ചുള്ളിക്കൊമ്പുകള്‍
ഒടിയ്ക്കാനാവില്ല. അതു പോലെ ഒരു വിരലിനു മാത്രം അസാധ്യമായതു അഞ്ചു
വിരലുകള്‍ ചേര്‍ന്നാല്‍ ചെയ്യാനാകുന്നു. ഇതെല്ലാം ഒരുമയുടെ അഥവാ
ഒന്നിയ്ക്കലിന്റെ മഹത്വങ്ങളാണു. ഈ ഒന്നിയ്ക്കല്‍ സ്വാര്‍ത്ഥലാഭം
മോഹിയ്ക്കാതെ ഒരേ ലക്ഷ്യത്തിനു വേണ്ടിയാകുംപ്പ്ല് അവിടെ സൌഹൃദം
മുളപൊട്ടുന്നു. മനസ്സിന്റെ യോജിപ്പു തന്നെ അതിനു ആവശ്യം.

ടെക്നോളജിയുടെ വളര്‍ച്ചയാണു ഇത്തരമൊരു ആഘോഷത്തിനായൊരു
ദിവസം കണ്ടെത്താനായി നമ്മളെ പ്രേരിപ്പിച്ചതെങ്കിലും പിന്നോട്ടു
നോക്കിയാല്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഈ ആഘോഷം മനുഷ്യ
രാശിയുടെ തുടക്കം മുതല്‍ തന്നെ നില നിന്നിരുന്നെന്നു കാണാം. പണ്ടത്തെ
നാട്ടുരാജാക്കന്മാരും പ്രജകളും പല കൂട്ടായ്മകളും ആഘോഷമാക്കിയിരുന്നു.
ഒരല്‍പ്പം സിവിലൈസ്ഡ് ആയപ്പോള്‍ അതിന്റെ ആഘോഷ രീതി വ്യത്യസ്തമായെന്നും
കാണാം. 1935 മുതലാണു ആഗസ്റ്റിലെ ആദ്യ ഞായറാഴ്ച്ച ഇതിനായി
നിശ്ചയിക്കപ്പെട്ടതു. സാധാരണ പോലെ  അമേരിയ്ക്ക തന്നെയാണിതിനു തുടക്കം
കുറിച്ചതു. പിന്നീടു മറ്റുരാജ്യങ്ങളും അനുകരിച്ചു തുടങ്ങി.  Winnie the
Pooh യെ ഈ ദിവസത്തിന്റെ അംബാസ്സഡറായി അമേരിക്ക തിരഞ്ഞെടുത്തതു 1997ല്‍
മാത്രം!.

ആദ്യമൊക്കെ തോന്നിയിരുന്നു ഈ പാശ്ചാത്യരെ എന്തിനു നാം
അനുകരിയ്ക്കണം., എന്നൊക്കെ.  നമ്മള്‍ എന്നും
അങ്ങിനെത്ത്ന്നെയായിരുന്നുവല്ലോ? ആദ്യമൊക്കെ എന്തിനുമേതിനും താംക്സ്
പറയുന്ന അവരുടെ ശീലം അരോചകമായിക്കണ്ടിരുന്ന നമ്മള്‍ ഇന്ന് അതു തന്നെ
ചെയ്യുന്നു. ബഹളം നിറഞ്ഞ യാന്ത്രികമായ നമ്മുടെ ജീവിതത്തിരക്കില്‍ നാം
പലപ്പോഴും നമുക്കു അത്യധികം വേണ്ടപ്പെട്ടവരായ പല സുഹൃത്തുക്കളെയും
ബന്ധപ്പെടാനും ആ സൌഹൃദം നില നിര്‍ത്താനും സമയം കണ്ടെത്തുന്നില്ല, അഥവാ
നമുക്കതിനു സാധിയ്ക്കുന്നില്ല.   ഒരു പക്ഷേ അവ തെറ്റിദ്ധാരണകള്‍ക്കു
പോലും വഴി തെളിയിയ്ക്കുന്നു. മനപൂര്‍വ്വം ആവില്ലെങ്കിലും നമ്മുടെ
പക്ഷത്തു നിന്നുള്ള ഒരു അക്ഷന്തവ്യമായ  അപരാധം തന്നെയാവാം അതു. ഇത്തരം
സൌഹൃദ ദിനങ്ങളെ അങ്ങനെയുള്ള
യഥാര്‍ത്ഥസുഹൃത്തുക്കളെ ഓര്‍ക്കാനും അവരുമായി ബന്ധം നിലനിര്‍ത്താനുമായി
ഉപയോഗിയ്ക്കാം. വര്‍ണ്ണപ്പകിട്ടാര്‍ന്ന കാര്‍ഡുകളുടേയോ സ്ക്രാപ്പുകളുടെയോ
സഹായം കൂടാതെ തന്നെ അവരുടെ  മനസ്സില്‍ ഓര്‍മ്മകളുണര്‍ത്തുന്നരീതിയില്‍
അവരെ ഓര്‍ക്കുകയാണേങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ എന്നും
നിങ്ങളോടൊപ്പം തന്നെ ഉണ്ടായിരിയ്ക്കും.കാരണം അവര്‍ക്കാവശ്യം പണമോ
സമ്മാനങ്ങളോ അല്ല, അംഗീകാരം മാത്രമാണു.   നിങ്ങളുടെയും അവരുടെയും
ജീവിതത്തിനു ഒരുപോലെ വര്‍ണ്ണം കൊടുക്കുകയാണു ഈ പ്രവൃത്തികൊണ്ടു നിങ്ങള്‍
ചെയ്യുന്നതു. അങ്ങിനെ നോക്കുമ്പോല്‍ ഈ ദിവസത്തിന്റെ പ്രാധാന്യവും
ഉദ്ദേശശുദ്ധിയും ഒരിയ്ക്കലും ചോദ്യം ചെയ്യപ്പെടുന്നില്ല. .

സുഹൃത്തുക്കള്‍ പണ്ടത്തെപ്പോലെ തുല്യവയസ്ക്കരായ കൂട്ടുകാരില്‍
മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല ഇന്നു. പണ്ടും പറഞ്ഞിരുന്നതു
അങ്ങിനെത്തന്നെയായിരുന്നു. 18 വയസ്സു കഴിഞ്ഞാല്‍ മകനെപ്പോലും സുഹൃത്തായേ
കാണാവൂ എന്നു. അപ്പോള്‍ മാതാപിതാക്കളും കൂട്ടുകാര്‍ തന്നെ. . അതായതു
നിങ്ങളുടെ അഭ്യുദയം കാംക്ഷിയ്ക്കുന്നവരെല്ലാം ആ കൂട്ടത്തില്‍ പെടുന്നു.
അവരെ എന്നും അംഗീകരിയ്ക്കുക, അവഗണിയ്ക്കാതിരിയ്ക്കുക, അഥവാ
വിസ്മരിയ്ക്കപ്പെട്ടവരെ  ഓര്‍മ്മിയ്ക്കാനായി ഈ ദിവസം ഉപയോഗിയ്ക്കുക.
എല്ലാവര്‍ക്കും സുഹൃദ് ദിനാശംസകള്‍!!

Leave a Reply

Your email address will not be published. Required fields are marked *