What I Would Do For You-Jayne Sena നിനക്കായ് ഞാനെന്തു ചെയ്തീടും–ജെയ്ന്‍ സെന

Posted by & filed under പരിഭാഷകൾ.

What I Would Do For You

Jayne Sena

I would do just about anything you’d ask,
For you there’s nothing I wouldn’t do, there’s no such task.

I would walk without my shoes to the end of the Earth,
I would give up anything I had to, to teach you self worth.

I would hold your hand every minute of every day,
But I won’t because I know you need to find your own way.

I would surely bear the heartache of your first love that’s real,
Even though I can’t, I will naturally feel as you feel.

I would sell my soul if it would keep you happy forever,
I would give my right arm to keep us forever together.

I would run a hundred miles up-hill in the rain,
Just to guarantee that you will never feel pain.

I would laugh with you even if I was sad,
I will give you a smile even if I’m mad.

I can only accept your mistakes with a grin on my face,
I will guide you in correcting them, but at your own pace.

I will guide you through life, as this world can get quite wild,
Just don’t you ever forget that you will always be my child.

 

നിനക്കു ചോദിച്ചീടാമെന്തുമേയെന്നോടായി-

ട്ടെനിയ്ക്കായീടാമതു ചെയ്യുവാ,നറിയുന്നു

നിനക്കായ് ചെയ്തീടുവാന്‍ കഴിയാത്തതായിട്ടൊ-

ന്നെനിയ്ക്കില്ലല്ലോ  കാര്യ,മാവിധം കഠിനമാ‍യ്.

 

നടന്നീടാം ഞാന്‍ പാദരക്ഷകള്‍ കൂടാതെ യീ

ധരതന്നുടെയറ്റം വന്നെത്തുംവരെപ്പോലും

പഠിപ്പിച്ചീടാന്‍ നിന്നെ സ്വന്തമാം മൂല്യങ്ങളെ

എനിയ്ക്കെന്തുമേ നഷ്ടമാകട്ടെ, കഴിഞ്ഞീടും.

 

ദിനവും മുറുകെ നിന്‍ കൈകളെപ്പിടിച്ചീടാന്‍

കഴിയുമെന്നാകിലും  ചെയ്യില്ലെന്നതു നൂനം

പതിയെ നിനക്കായി വഴിത്താര കണ്ടെത്താന്‍

നിനക്കാകണമെന്നതറിയുന്നതിനാലെ.

 

നിന്നാദ്യപ്രണയത്തിന്‍ വ്യഥകളെന്‍ ഹൃത്തിലും

വന്നിടു,ന്നവ സത്യമായും ഞാനുള്‍ക്കൊള്ളുന്നു

എനിയ്ക്കാവില്ലെങ്കിലും നിനക്കൊത്തതൊക്കെയും

ശരിയ്ക്കും നിന്നെപ്പോലെത്തന്നെഞാനറിയുന്നു.

 

എന്നാത്മാവിനെപ്പോലും വില്‍ക്കുവാനെനിയ്ക്കാവും

ഒന്നതു നിന്നെസ്സദാ സന്തുഷ്ടനാക്കീടുകില്‍

എന്നുടെ വലം കയ്യും നിനക്കായ്ത്തരാമതു-

നമ്മെയെന്നാളുമൊന്നായ് നില്‍ക്കുവാനുതകീടില്‍.

 

മഴ വന്നോട്ടെ, നൂറു കാതം ഞാ‍ന്‍ നിനക്കായി

ചെറിയ മലമുകള്‍ തന്നിലേയ്ക്കോടിക്കേറാം

നിനക്കു നോവില്ലൊട്ടുമൊരിയ്ക്കലിനി, യെന്നോ-

രുറപ്പു മാത്രമെനിയ്ക്കൊന്നു കൈവരാനായി.

 

മനസ്സില്‍ ദു:ഖം നിറഞ്ഞീടുന്ന നിമിഷവും

നിനക്കൊപ്പമായ് ചിരിച്ചീടുവാനെനിയ്ക്കാവും

മുഴുത്ത ഭ്രാന്താകിലും നിനക്കായിപ്പുഞ്ചിരി

യെനിയ്ക്കു കരുതിവച്ചേകിടാന്‍ കഴിഞ്ഞീടും

 

ഇളിച്ച മുഖത്തോടെ മാത്രമേ  നിന്‍ തെറ്റുക-

ളെനിയ്ക്കു കണ്ടീടുവാന്‍, വരിച്ചീടുവാനാകൂ

നിനക്കു വഴികാട്ടിയായി നിന്നിടാം, തെറ്റൊക്കെയും

തിരുത്താന്‍ , ചുവടുകള്‍ നിന്റെ സ്വന്തമാകണം.

 

നിനക്കേകിടാം മാര്‍ഗ്ഗദര്‍ശനം, ഈ ജീവിതം

മുഴുക്കേ,പരിഭ്രാന്തിയേകുമീ ധരണിയില്‍.

മറക്കാതിരിയ്ക്കുക ,യൊരിയ്ക്കല്‍പ്പോലെങ്കിലും,

എനിയ്ക്കെന്നുമേ നീയെന്‍ കുഞ്ഞു താനെന്നുള്ളതും.

Leave a Reply

Your email address will not be published. Required fields are marked *