SAIL ing to Karnala -…പന്നിപ്പനിയുടെയും മഴക്കുറവിന്റേയും ആശങ്കയ്ക്കൊപ്പം‍…

Posted by & filed under മുംബൈ ജാലകം.

മുംബൈറ്റി എന്നും കാത്തിരിയ്ക്കുന്ന ഒന്നാണു മഴക്കാലത്തെ പിക്നിക്.  കോരിച്ചൊരിയുന്ന മഴയില്‍ കുതിര്‍ന്നു വെള്ളത്തില്‍ കളിച്ചു രസിച്ചു പിന്നീടു ചൂടുള്ള ഭക്ഷണം കഴിച്ചു സൊറ പാഞ്ഞു സുഖകരമായ നിദ്രയിലേയ്ക്കു വഴുതി വീഴാനും പിറ്റേന്നു അതിന്റെ ആലസ്യത്തില്‍ തിരിച്ചു മുംബയിലേയ്ക്കു വരാനും. അടുപ്പിച്ചു കിട്ടുന്ന രണ്ടു മുടക്ക ദിവസങ്ങളുടെ മാത്രം ആവശ്യമേ ഉള്ളൂ.  നഗരപരിധിയ്ക്കപ്പുറമുള്ള പച്ചപ്പു കലര്‍ന്ന ജലാശയമുള്ള ഏതു സ്ഥലവും അവര്‍ക്കു അഭികാമ്യം തന്നെ!

രണ്ടു മാസം മുന്‍പു തന്നെ അടുപ്പിച്ചു വരുന്ന 3 ഒഴിവു ദിനങ്ങളെ മുതലെടുക്കാനായി ലോണവാലയില്‍ ബുക്കിംഗ് ചെയ്തിരുന്നുവെങ്കിലും മഴയുടെ അഭാവം അതിന്റെ രസമില്ലാതാക്കിയതിനാല്‍ കാന്‍സല്‍ ചെയ്തിരിയ്ക്കയായിരുന്നു. പുനെ പരിസരത്ത്തെ പടര്‍ന്നു പിടിച്ചു കൊണ്ടിരിയ്ക്കുന്ന പന്നിപ്പനി ഉള്ള ഉത്സാഹത്തെക്കൂടി ഇല്ലാതാക്കി. മുംബൈ കഴിഞ്ഞ 25 -30 വര്‍ഷത്തിനുള്ളില്‍ ഒരിയ്ക്കല്‍ പോലും കാണാത്ത കാലാവസ്ഥയുമായി ദിവസം നീക്കുന്നു. മഴ ഇല്ലെന്നു മാത്രമല്ല, അസഹനീയമായ പുഴുക്കവും അനുഭവപ്പെട്ടു വരുന്നു. ഒന്നു രക്ഷപ്പെടാനൊരു മാര്‍ഗ്ഗവും കാണാതിരിയ്ക്കുമ്പോഴാണു കര്‍ണാല ട്രിപ്പിനുള്ള ക്ഷണം കിട്ടിയതു. കര്‍ണല ഫോര്‍ട്ടും, പക്ഷി സങ്കേതവും, വാട്ടര്‍പാര്‍ക്കുകളും, പ്രകൃതി രമണീയമായ  ദൃശ്യങ്ങളും മനസ്സിലേയ്ക്കോടിയെത്തി. പോകാമെന്നു തന്നെ തീരുമാനിച്ചു.

SAIL officers picnic ആയതിനാല്‍ 2 ബസ് നിറയെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. രാവിലെ 8.30 നോടു കൂടി ഞങ്ങള്‍ പുറപ്പെട്ടു. കെട്ടിടത്തിനു താഴെ റ്റ്ഹന്നെ പിക്കപ് ബസ് വന്നു. ബസ് വിട്ടതും മിനറല്‍ വാട്ടര്‍, ഫ്രൂട് ജ്യൂസ്, ബിസ്കറ്റ്സ്, ഫ്രുട്സ്, കേക്, ചോക്കലേറ്റ്സ് വിതരണമായി.  പതിവുപോലെ പിന്നാലെ അന്താക്ഷരി.  പല പോയറ്റുകളില്‍ നിന്നുമായി കൂടുതല്‍ പേര്‍ കയറിയപ്പോള്‍ ബസ് ഫുള്‍ ആയി. ബസ് മുംബൈ വിട്ടു, നവി മുബൈയിലേയ്ക്കു പ്രവേശിച്ചു. പിന്നീടു പന്‍ വേലും  അതിനുമപ്പുറം കര്‍ണാലയുമായി.

കര്‍ണാലയെക്കുറിച്ചല്‍പ്പം പറയാം..ഈ സ്ഥലം സ്ഥിതിചെയ്യുന്നതു മുംബൈ- പുനെ ഹൈവേയില്‍ ഗോവ റൂട്ടിലാണു. നവിമുംബൈയ്ക്കുശേഷം വരുന്ന പന്‍ വേല്‍ താലൂക്കിലെ  റെയ് ഗഢ്  ജില്ലയിലാണിതു. പ്രസിദ്ധമായ  ഹില്ല് സ്റ്റേഷന്‍  ആയ മാത്തേരന്‍ ഇവിടെ അടുത്തു തന്നെ യാണ്. മുംബൈറ്റിയുടെ സ്ഥിരവും സ്വന്തവുമായ ഹില്‍ സ്റ്റേഷന്‍ എന്നിതിനെ വേണമെങ്കില്‍ പറയാം. ട്രെക്കിങ്ങിനും പ്രകൃതിയുടേ സൌന്ദര്യം നിറഞ്ഞ നദികളും, ഗുഹകളും നിറഞ്ഞ മുംബൈ സബര്‍ബ് ആയ കര്‍ജത്ത് ഇവിടെ അടുത്തു തന്നെയാണു. 475 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വ്വതാഗ്രത്തോടുകൂടിയ കര്‍ണാല ഫോര്‍ട്ടും അതിനു ചുറ്റുമുള്ള നിബിഡമായ വനപ്രദേശമായ കര്‍ണാല പക്ഷീനിരീക്ഷണ കേന്ദ്രവും പേരു കേട്ടതാണു. ഈ സ്ഥലം ഇന്തയിലെ, മഹാരഷ്റ്റ്രയിലെ ണഷണല്‍ പാര്‍ക്കുകളില്‍ ഒന്നും കൂടിയാണു. (മുംബൈയില്‍ ബോറിവിലിയ്ക്കടുത്താണു സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കു.). പലതരത്തിലുള്ള പക്ഷികളും മൈഗ്രേറ്ററി പക്ഷികളും ഇവിടെ കാണാനാകും.

10 മണിയോടെ ഞങ്ങള്‍ ഇവിയടുത്തു തന്നെയുള്ള പനോരമിക് റിസോര്‍ട് & വാട്ടര്‍ പാര്‍ക്കില്‍ എത്തി. മഴ അല്‍പ്പം പൊടിഞ്ഞിരുന്നതിനാല്‍ നേരെ ഹാളില്‍ കയറി ഇഡ്ഡലി-വട-പൊഹ ഉപ്പുമാ അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ച് ശേഷം സ്ഥലമെല്ലാം കാണാനായി പുറത്തിറങ്ങി. കുട്ടികളെല്ലാം ഉത്സാഹപൂര്‍വ്വം വെള്ളത്തിലേയ്ക്കും, ച്യൂട്ടുകളിലേയ്ക്കും ഓടി. അത്ര വലിയ വാട്ടര്‍ പാര്‍ക്കെന്നു പറയാനാവില്ലെങ്കിലും വൃത്തിയുള്ളതായി തോന്നി. ച്യൂട്ടുകള്‍, ഡ്രെഞ്ചിങ്ങ് അംബ്രെല്ലകള്‍, മ്യ്യൂസിക് & ഡാന്‍സ് ഫൌണ്ടെയിന്‍സ്, സ്വിമ്മിങ്പൂളുകള്‍ ഒക്കെ നല്ലരസമായി തോന്നി. വെള്ളം കണ്ടാല്‍ ഇവര്‍ക്കൊക്കെ എന്താണാവോ ഇത്ര ഹരം? എന്തോ അത്ര ഇഷ്ടം തോന്നിയില്ല വെള്ളത്തില്‍ നനഞ്ഞു കുളിയ്ക്കാന്‍. പന്നിപ്പനിയുടെ പേടിയും കൂട്ടിനായെത്തി. പാര്‍ക്കിന്റെ പലഭാഗങ്ങളില്‍ നിന്നുമായി നോക്കിയപ്പോള്‍ എന്നെ ഹഠാദാകര്‍ഷിച്ചതു പച്ചപ്പട്ടു പുതച്ചു ലിംഗാകൃതിയുള്ള മുനമ്പോടുകൂടി കാണപ്പെട്ട കര്‍ണാല ഫോര്‍ട് തന്നെയായിരുന്നു. എത നോക്കിയിട്ടും ഫോട്ടോ എടുത്തിട്ടും മതിയായില്ല. പ്രകൃതി രണീയത തുടിച്ചു നില്‍ക്കുന്ന ദൃശ്യം. ഫൌണ്ടനു താഴെ പാട്ടു പാടിക്കളിയ്ക്കുന്ന്തിലാണു അധികം പേരും രസാം കണ്ടെത്തിയതു. ഇഷ്ടാനുസരാണം പാട്ടു വെച്ചു കൊടുക്കുന്നതിനായി ഒരു കാബിനും ആളും ഉണ്ടു, അടുത്തു തന്നെ.
പച്ചയും  വെള്ളയും നിറമാര്‍ന്ന പെട്ടികള്‍ പോലെ വരിവരിയായിക്കണ്ട കാബിനുകള്‍ ദിവസ വാടകയ്ക്കു കിട്ടും. വൃത്താകൃതില്‍ നടുവില്‍ ലോണോടുകൂടി ധാരാള്‍ം കാബിനുകള്‍ കണ്ടു. തൊട്ടടുത്തായി ഇരുവശത്തുമായി മറങ്ങള്‍ നട്ടു പിടിപ്പിച്ച സുന്ദരമായ നടപ്പാത. ധാരാളം റോ ഹൌസുകളും അതിനെ വശങ്ങളീലായി കണ്ടു. നഗരത്തിരക്കില്‍ നിന്നും കുറച്ചു ദിവസം വിട്ടു നില്‍ക്കാനും പറ്റിയ സ്ഥലം. ഒരുട്ടം വെള്ളത്താറാവുകള്‍, അതോ ഹംസങ്ങളോ, വരിയൊപ്പിച്ചു കൂട്ടമായി നടക്കുന്നു. നല്ല കൌതുകം തോന്നി. അടുത്തു ചെന്നാലും അവയ്ക്കു പേടിയില്ല. മറ്റൊരു ഭാഗത്തായി കൂട്ടില്‍ വിശ്രമലേശമെന്യേ ഓടി നടക്കുന്ന എമു പക്ഷികള്‍ ഞങ്ങളെക്കണ്ടു ഓടി കൂടിനു അരികിലെത്തി. മനുഷ്യ സാമീപ്യം മോഹിയ്ക്കുന്നവയാണെന്നു തോന്നി. പക്ഷി സങ്കേതത്തില്‍ ഇപ്പോള്‍ പ്രധാനമായും മയിലുകള്‍ മാത്രം. മൈഗ്രേറ്ററി പക്ഷികള്‍ വരുന്ന സമയത്തു രസമായിരിയ്ക്കും. ഇപ്പോള്‍ കാണാനായി അധികമൊന്നും ഇല്ല. മഴയും ഇല്ല. പക്ഷികളും ഇല്ല.

സ്വിമ്മിംഗ് പൂളില്‍ ഇറങാന്‍ എല്ലാവരും നിര്‍ബന്ദിച്ചെങ്കിലും തണലില്‍ പൂളിനരികെ സൊറ പറഞ്ഞിരിയ്ക്കാനാണു തോന്നിയതു. ഉച്ചഭക്ഷണത്തിനു സമയാമായപ്പോള്‍ എല്ലാവരും കരയ്ക്കു കയറി. ഭക്ഷണ ശേഷം പതിവുപോലെ ഗെയിംസ്, ഹൌസി. സമയം കടന്നുപോയതറിഞ്ഞില്ല. ഉച്ചത്തില്‍ ആവേശപൂര്‍വ്വ്മുള്ള സംസാരമായിരുന്നു എവിടെയും. പിന്നലെ ചുടു ചുടാ പാവ് ഭാജിയും ചായയും. എല്ലാം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ പലര്‍ക്കും പകുതി മനസ്സായിരുന്നു. ഒരു നല്ല പിക്നിക്കിന്റെ അവസാനം .

ഒരു ദിവസത്തിന്റെ ആഹ്ലാദത്തിമര്‍പ്പിനു ശേഷം ബസ്സിലിരുന്നു തിരിച്ചുപോരുമ്പോല്‍ എന്റെ മനസ്സില്‍ പലവിധ ചിന്തകളും തലപൊക്കി. പുനെയേയും മുംബൈയേയും ആക്രമിച്ചു കൊണ്ടിരിയ്ക്കുന്ന പനി. ഇപ്പോഴും എല്ലാവരും അതിന്റെ ഗൌരവം മനസ്സിലാക്കുന്നില്ല,. അതു എന്നെ ബാധിയ്ക്കുകയില്ലെന്ന മനോഭാവമാണു ഇപ്പോഴും എല്ലാവര്‍ക്കും. മുംബയുടെ ക്അഷ്ടകാല സമയമാണു. ഒരു കാലത്തും ഇങ്ങനെ മഴ ഉണ്ടാകാതിരുന്നിട്ടില്ല. പലപ്പോഴും വൈകിയെത്തിയിട്ടുണ്ടെങ്കില്‍ക്കൂടീ. എന്താണിതിനര്‍ത്ഥം? ഇപ്പോഴും ഇവിടെ വാട്ടര്‍ കട്ട് തന്നെ. അപ്പോല്‍ ഇനി വരുന്ന ദിവസണ്‍ഗളിലോ? പോപ്പുലേഷനാണെങ്കില്‍ ദിനം പ്രതി കൂടി വരുന്നു. പുതിയ കെട്ടിടങ്ങള്‍ ദിനം പ്രതി ഉയര്‍ന്നു വരുന്നു. എവിടെനിന്നും ഇവര്‍ക്കെല്ലാം വേണ്ട ജലം കൊടുക്കും?ഇനിയും എന്താണു ജലസംരക്ഷ്ണത്തെക്കുറിച്ചും റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗിനെക്കുറിച്ചും ആരും ബോധവാരാകാത്തതു? വാട്ടര്‍ പാര്‍ക്കുകള്‍ അനുവദനീയമാണോ‍? പ്രത്യേകിച്ചും ഈ സാഹചര്യത്തില്‍? ഒന്നു തീര്‍ച്ച, എല്ലാ മുംബൈറ്റിയുടെയും മനസ്സില്‍ ഇന്നല്ലെങ്കില്‍ നാളെ ഈ ചോദ്യം ഉയരാതിരിയ്ക്കില്ല. ഒരു ഹോളിഡേ ആഘോഷിച്ചതിന്റെ ആവേശം അവസനിയ്ക്കുമ്പോഴെങ്കിലും….

One Response to “SAIL ing to Karnala -…പന്നിപ്പനിയുടെയും മഴക്കുറവിന്റേയും ആശങ്കയ്ക്കൊപ്പം‍…”

  1. saji

    Your travellers storey is good, haiving bright futire in storey writing,I don’t know may be ur a storey writer just now i get ur web from orkut. I was a good reader in my education time. any way keep it up. thanks

    saji

Leave a Reply

Your email address will not be published. Required fields are marked *