‘First Lesson’ by Philip Booth (ആദ്യപാഠം- ഫിലിപ്പ് ബൂത്ത്)

Posted by & filed under Uncategorized.

‘First Lesson’ by Philip Booth

ആദ്യപാഠം – ഫിലിപ്പ് ബൂത്ത്

മകളേ മടങ്ങുക, നിൻ ശിരസ്സെൻ കയ്യാകും

ചെറുകോപ്പയിൽച്ചെരിച്ചൊന്നു നീ വച്ചീടുക.

പതിയേ മതി, നിന്നെത്താങ്ങിടാം ഞാൻ, നിൻ കൈകൾ

അകലം തേടിപ്പരത്തീടണമറിയുക.

പുറത്തേയ്ക്കൊഴുകണമരുവിയ്ക്കൊപ്പം, നോക്കൂ

കടൽക്കാക്കകൾ പറന്നീടുന്നിതുയരത്തിൽ

ചലിയ്ക്കും പൊങ്ങു തടിപോൽ മുഖം പൂഴ്ത്തി

മരിച്ച മനുഷ്യനിങ്ങൊഴുകിപ്പോയീടുന്നു

നിനക്കായിടുമൂളിയിട്ടെത്താൻ ,വേഗം  നീന്തി

കലക്കവെള്ളമിതു കടലിൽച്ചേരും നേരം.

മകളേ ശരിയ്ക്കും നീ വിശ്വസിച്ചീടുക, നീ നിൻ

തുരുത്തും തേടീട്ടൊന്നങ്ങലയേ,തളരുമ്പോൾ

ഉയിർത്തിട്ടതിജീവിച്ചീടുവാനായീടണം.

ഇന്നു നീ പൊങ്ങിക്കിടന്നീടവേയടുത്തു ഞാ-

ണ്ടല്ലോ പിടിച്ചീടാൻ, വിട്ടിടും നേരത്തോർക്ക,

നിന്റെ ചിത്തത്തെബ്ഭയം കൊളുത്തി വലിയ്ക്കുമ്പോ-

ളൊന്നു ഞാൻ പറഞ്ഞവയെന്തെല്ലാമതൊക്കെയും.

സൌമ്യയായ് വർത്തിയ്ക്കുക,പ്രകാശവർഷങ്ങളിൽ-

ത്തിളങ്ങും നക്ഷത്രം പോൽ ദൂരങ്ങൾ താണ്ടീടുക

അടങ്ങിക്കിടക്കുക,യൊടുക്കം കൈകൾ നീട്ടി

മുറുക്കെപ്പിടിയ്ക്കുവാൻ കടൽ വന്നെത്തും നൂനം.

 

Lie back daughter, let your head
be tipped back in the cup of my hand.
Gently, and I will hold you. Spread
your arms wide, lie out on the stream
and look high at the gulls. A dead-
man’s float is face down. You will dive
and swim soon enough where this tidewater
ebbs to the sea. Daughter, believe
me, when you tire on the long thrash
to your island, lie up, and survive.
As you float now, where I held you
and let go, remember when fear
cramps your heart what I told you:
lie gently and wide to the light-year
stars, lie back, and the sea will hold you.

– ‘First Lesson’ by Philip Booth

.

Leave a Reply

Your email address will not be published. Required fields are marked *