രാത്രിയ്ക്കു പറയാനേറെയുണ്ടാവാം..

Posted by & filed under Uncategorized.

രാത്രിയ്ക്കു പറയാനേറെയുണ്ടാവാം..
ഒരു പക്ഷേ പകലുകളേക്കാളേറെ
അതു കൊണ്ടുമാത്രമാണല്ലോ ഞാൻ ചോദിച്ചതും
രാത്രിയെന്തേ പകലിനെപ്പേടിയ്ക്കുന്നതെന്ന്.

രാത്രിയുടെ സ്വഭാവം അതിവിചിത്രം.
അതു ഞാൻ മുന്നേ മനസ്സിലാക്കിയിരുന്നല്ലോ!
അതുകൊണ്ടുമാത്രമാണല്ലോ ഞാൻ സംശയിച്ചതും
ഇതിലെന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന്.?

രാത്രിയ്ക്കു കൂട്ടുകാരേറെ
അവരൊരിയ്ക്കലും പകലെത്താറില്ലല്ലോ
അതുകൊണ്ടാണല്ലോ ഞാൻ പറഞ്ഞതും
അവരെ വിശ്വസിയ്ക്കാനാവില്ലെന്ന്?.

രാത്രിയ്ക്കെന്നും സ്വകാര്യഭാഷണമിഷ്ടം.
അതു പണ്ടേ അങ്ങിനെയായിരുന്നല്ലോ
അതല്ലേ ഞാൻ കൂട്ടുകൂടാതെയെന്നും
അകലം വിട്ട് മൌനം പാലിച്ചത്?.

എന്നിട്ടുമെനിയ്ക്കിന്നും അറിയാൻ കൊതി
എന്താണന്നു രാവിൽ സംഭവിച്ചത്?
എന്തേ ഞാനൊന്നു മയങ്ങിയുണർന്നപ്പോൾ
എങ്ങോ പോയിയൊളിച്ചത്?

രാത്രിയ്ക്കിന്നും പിണക്കമെന്നറിയുന്നു
വന്നെത്താൻ പലപ്പോഴും വൈകുന്നു
നിൽക്കാൻ പറഞ്ഞാൽ കൂട്ടാക്കാതെ
ആ രാത്രിയിലേതുപോലെ ഓടിയൊളിയ്ക്കുന്നു.

 

ഹും..നടക്കട്ടെ! പിടിയ്ക്കും ഞാൻ

പല നാൾക്കള്ളൻ ഒരുനാൾ പെടാതെവിടെപ്പോകാൻ!

Leave a Reply

Your email address will not be published. Required fields are marked *