FOUR MINUTES, EAGLE EYE & SMOKIN’ ACES

Posted by & filed under FILMS & SERIES--Jyothi Recommends.

ഈയാഴ്ച്ച ബോറടിയില്‍ നിന്നും രക്ഷപ്പെടാനായി കണ്ട സിനിമകളാണു ഫോര്‍ മിനറ്റ്സ്, ഈഗിള്‍ ഐ, സ്മോക്കിംഗ്  ഏസെസ്  എന്നിവ.

ഫോര്‍ മിനറ്റ്സ്:(2006)

ജര്മ്മന്‍ ഫിലിം, ഡയറക്ഷന്‍ Chris Kraus,ശക്തിമത്തായ കഥാതന്തു, ഭാവജനകമായ അഭിനയം. പല പാളിച്ചകളും പ്രധാന കഥാപാത്രങ്ങളുടെ തന്മയത്വം നിറഞ്ഞ അഭിനയത്തിളക്കത്തില്‍  ശ്രദ്ധിയ്ക്കപ്പെടാതെ പോയെന്നു പറയാം. 80 വയസ്സായ പിയാനോ ഇന്‍സ്ട്രക്ടരുടെ (Traude Krueger byMonica Bleibetru)യും ചെരുപ്പക്കാരിയായ തടവുവുകാരിയുടെയും (Jenny von Loeben  Hannah Herzsprung),മുഖങ്ങളും ഭാവങ്ങളും ഒട്ടേറെ നേരത്തെയ്ക്കു മനസ്സില്‍ നിന്നും നീക്കാനായില്ല. 60 വര്‍ഷത്തിലധികം തടവുകാരെ പിയാനോ വായിയ്ക്കാന്‍ പഠിപ്പിച്ച മിസ് ക്രൂഗര്‍ , പുതിയ പിയാനയുടെ നാദത്തിലുണര്‍ന്ന അക്രമാസക്തയായ  തടവുകാരി, പിയാനോ ക്ലാസ്സുകള്‍, മത്സരം, ജയിലിനകത്തെ കള്ളക്കളികള്‍, അസൂയയില്‍ നിന്നും ഉടലെടുത്ത പ്രവൃത്തികള്‍,ലെസ്ബിയനിസത്തിന്റെ ലാഞ്ചന കലര്‍ന്ന ഫ്ലാഷ് ബാക്കുകള്‍, മനോഹരമായ സംഗീതം എന്നിവ ഈ പടത്തിന്റെ പ്രത്യേകതകളായി കാണാം. വിവിധവികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണു അഭിനേതാക്കള്‍ കാഴ്ച്ച വച്ചതു. കഥ ശ്രദ്ധിയ്ക്കപ്പെട്ടതും അതുകൊണ്ടു തന്നെ.ഇദ്ദേഹത്തിന്റെ സിനിമാരംഗത്തെ രണ്ടാമത്തെ ശ്രമമാണിതു.

റെറ്റിംഗ്: തരക്കേടില്ല. കണ്ടിരിയ്ക്കാം. വികാര നിര്‍ഭരമായ അഭിനയ  പ്രകടനങ്ങള്‍ നിങ്ങള്‍ക്കു ഇഷ്ടമായെന്നു വരാം. കണ്ടു നോക്കൂ..

ഈഗിള്‍ ഐ:(2008)

Director: D.J. Caruso നിര്‍ദ്ദേശം നല്‍കിയ ഈ പടം പ്രത്യ്യേകിച്ചു എടുത്തു പറയത്തക്ക സവിശേഷത  ഉള്ള ഒന്നായി തോന്നിയില്ല. പൊതുവേ കഥ തന്നെ വളരെ ദുര്‍ബലമായാണു തോന്നിയതു. Jerry Shaw (Shia laBeouf),Rachel Holloman( Michelle Monaghan) എന്ന രണ്ടു പേര്‍ ഒരു  അജ്ഞാത സ്വരത്തിന്റെ ഉടമായായ സ്ത്രീയുടെ ഫോണ്‍ കോളുകള്‍ക്കനുസരിച്ചു  ഒഴിച്ചു കൂടാനാവാത്ത പരിതസ്ഥിതിയില്‍ പരസ്പരം കണ്ടുമുട്ടാനും സഹായിയ്ക്കാനും നിര്‍ബന്ധിതരാകുന്നതുംപല അപകടസന്ദര്‍ഭാണ്‍ഗളേയും തരണം ചെയ്യുന്നതുമാണു കഥ.ആക്ഷന്‍ മൂവി തന്നെ. പക്ഷേ ടെക്നോളജിയുടെ പല  പുതിയ വശങ്ങാളെയും ഇതില്‍ കാണിച്ചിരിയ്ക്കുന്നു. വിശ്വാസജനകമായി തോന്നുകില്ലെന്നു മാത്രം.
റേറ്റിംഗ്;  ഇതു കണ്ടില്ലെങ്കിലും കുഴപ്പമില്ല. വേറെ പണിയൊന്നുമില്ലെങ്കില്‍ ടൈ പാസ് മാത്രം.

സ്മോക്കിംഗ് ഏസസ്:(2006)

Director :Joe Carnahan

Buddy ‘Aces’ Israel(Jeremy Piven)എന്ന മജീഷ്യനെ കരുവാക്കി  Mafia chief Sparazza കളിയ്ക്കുന്നകളികള്‍, അതിലൂടെ അവസരങ്ങള്‍ കണ്ടെത്തുന്ന F.B.I, അധോലോകത്തിലെ ഗുണ്ടകള്‍,ഇരുതലക്കത്തികള്‍,വാടക്കൊലയാളികള്‍‍, അവസരത്തിനെ മുതലെടുക്കാനറിയുന്ന തെരുവു വേശ്യകള്‍ എന്തിനേറെ..ഒരു വയലന്റ് സെറ്റപ്പില്‍ ആകെക്കൂടി ബഹളമയമായ ഒരു ഫിലിം എന്നേ ഇതിനെ പറയാനാകൂ.ബെന്‍ അഫ്ലക്, ആന്‍ഡിഗ്രേഷ്യ എന്നിവരും രംഗത്തുണ്ടു. ആസ്വാദജനകമായി ഒന്നും തന്നെ ഇതിലില്ല. നിര്‍ദ്ദേശകന്‍ തന്നെ എഴുതിയ കഥ അവതരണത്തില്‍പറ്റിയ പാളിച്ചയാലാകാം അത്ര ഉയര്‍ന്ന നിലവാരം പുലര്‍ത്തിയില്ല.സെക്സ്, ഡ്രഗ്, മാഫിയ, ഗണ്‍, വയലന്‍സ്, എഫ്.ബി.ഐ. , ഉള്ളിലെ കള്ളക്കളികള്‍ തൂടങ്ങിയവയെല്ലാം ആവശ്യ്യാനുസരണം ഉപയോഗിച്ചിട്ടും കഥയ്ക്ക് വേണത്ര ക്ലാരിറ്റി കിട്ടിയില്ല. എവിടെയെല്ലാമോ ഒഴുക്കു നഷ്ടപ്പെട്ടതുപ്പൊലെ.അതൊ കഥയുടെ അവ്യക്തതാരൂപമോ അറിയില്ല.

റ്റിംഗ്;

ആവരേജ്..കണ്ടു നോക്കൂ..

Leave a Reply

Your email address will not be published. Required fields are marked *