വെള്ളക്കൊടി

Posted by & filed under കവിത.

എന്റെ കണക്കുകൂട്ടലുകളെവിടെയോ പിഴയ്ക്കുന്നു.
കുത്തിക്കുറിച്ചതു സത്യങ്ങള്‍ മാത്രം,
തിരുത്താനായി ശ്രമിച്ചതു തെറ്റുകളെയും,
പാഴ്ശ്രമമായതെന്തോ, യെനിയ്ക്കറിയില്ല.
ഞാനെന്ന എന്റെ വിചാരങ്ങളെ
എന്നിലെയെന്നിനു നന്നായറിയാം
എന്റെ ചെയ്തികള്‍ക്കാരേ വിലപറയുന്നു?
എനിയ്ക്കു കൈച്ചങ്ങലയിടുവതിനോ?
ഒരു വിജയക്കൊടിയ്ക്കുവേണ്ടിയല്ല,
എന്റെ കാഹളം ഞാനൂതിയതു,
അതെന്റെ അഹങ്കാരത്തിന്റെ മുഴക്കവുമല്ല,
ഞാനൊന്നേ ആശിച്ചുള്ളൂ, സമാധാനം!
നിങ്ങളില്‍ അസന്തുഷ്ടി പരത്താന്‍
ഞാനൊട്ടും ആശിച്ചതില്ല
എന്നിലെയെന്നെയറിയാത്തവരോടൊന്നു പറഞ്ഞോട്ടേ,
നിങ്ങള്‍ക്കു സമാധാനം വരട്ടെ!

 

6 Responses to “വെള്ളക്കൊടി”

 1. siva kumar ശിവകുമാര്‍

  വളരെ നന്നായിരിക്കുന്നു

 2. പപ്പൂസ്

  വരട്ടെ, സമാധാനം! 🙂

 3. കാപ്പിലാന്‍

  samaadhaanam ellayidavum parakkatte

 4. വാല്‍മീകി

  നല്ല വരികള്‍.

 5. ഹരിത്

  കൊള്ളാം

 6. വേണു venu

  സമാധാനം നല്‍കുന്ന എഴുത്തും ചിത്രവും.:)

Leave a Reply

Your email address will not be published. Required fields are marked *