പോര്‍വിളി

Posted by & filed under കവിത.

ഒരായിരം സ്വപ്നങ്ങളുടെ ചിതയെരിയുന്നു

ഒരുക്കിക്കൂട്ടിയ സ്വപ്നങ്ങള്‍

കൊരുത്ത നൂലിന്‍ ശക്തിക്കുറവാല്‍.

എനിയ്ക്കു തെളിയ്ക്കാനൊരു തേരു തരൂ

ജയിയ്ക്കാനൊരു പോരാളിയേയും

എന്റെ സാരഥ്യം ഒന്നു കാ‍ണിയ്ക്കാന്‍

ഒരല്പം സമയവും.

ഇന്നിന്റെ തോല്‍വിയെ,

ഇന്നലെയുടെ സ്വപ്നങ്ങളെ

നാളെയുടെ വിജയമാക്കാന്‍

എനിയ്ക്കാത്മ വിശ്വാസമേകൂ!

എനിയ്ക്കിനിയുമുണ്ടല്ലോ ഒരുപാടു സ്വപ്നങ്ങള്‍

ഉറപ്പുള്ള നൂലില്‍ കോര്‍ക്കാനായി

അവയെനിയ്ക്കു നഷ്ടപ്പെടാനാവില്ല

എവിടെയെന്‍ പോരാളി? തേരിതു തയ്യാറല്ലൊ!

One Response to “പോര്‍വിളി”

  1. SIVAKUMAR

    ഇന്നിന്റെ തോല്‍വിയെ,

    ഇന്നലെയുടെ സ്വപ്നങ്ങളെ

    നാളെയുടെ വിജയമാക്കാന്‍

    എനിയ്ക്കാത്മ വിശ്വാസമേകൂ!……എത്ര സുന്ദരമായ ഭാവന….

Leave a Reply

Your email address will not be published. Required fields are marked *