ഒറ്റക്കവിതകള്‍…..പൊട്ടക്കവിതകള്‍!

Posted by & filed under എന്റെ ശ്ലോകങ്ങൾ.

1.ഉപേന്ദ്രവജ്ര

ധരിച്ചു,ഞാന്‍ വേണ്ട വിധം സഖേ, നിന്‍
പരുത്ത വാക്കിന്നിഹ കാരണം കേള്‍!
ദരിദ്ര!ഞാനീ കളരിയ്ക്കകത്തു
പരിഭ്രമിയ്ക്കുന്നതു  കുറ്റമാണോ?!

2.സ്രഗ്ധര

ഝംകാരത്തോടു തല്ലും തിരയിലെവിടെയോ കേള്‍പ്പതാഴിയ്ക്കെഴുന്നാ-
ഹുങ്കാരത്തിന്‍ മുഴക്കം, പ്രകൃതവുമതിഗൂഢം വരും മാറ്റമോർത്താൽ
പങ്കായം കയ്യിലേന്തും ജനമിവനെ സദാ കാത്തിടും ദേവിയാണ-
ഹങ്കാരം കാട്ടിടേണ്ടാ, ദുരിതമതു വരും, സന്തതം കൂപ്പിടുന്നേന്‍!

2 Responses to “ഒറ്റക്കവിതകള്‍…..പൊട്ടക്കവിതകള്‍!”

  1. സഹയാത്രികന്‍

    🙂

  2. Ashtamoorthy

    നല്ല കവിതയും, സാഹിത്യവുമുള്ള വരികള്‍!! ഇനിയും ഏറെ നല്ല കവിതകള്‍ ആ ഭാവനയില്‍ നിന്നും തെളിഞ്ഞു വരട്ടെ! സര്‍വ്വേശ്വരന്‍ അതിനനുഗ്രഹിയ്ക്കട്ടേ…
    സസ്നേഹം
    …..

Leave a Reply

Your email address will not be published. Required fields are marked *