നവരാത്രി മുംബെയില്‍-3

Posted by & filed under മുംബൈ ജാലകം.

ഇന്നലെ ഇവിടെ മുംബൈയില്‍ ഞങ്ങളുടെ ഒരു സുഹൃദ് വലയത്തിലെ ഓണം മീറ്റ് ആയിരുന്നു. രാവിലെ അതിനേരത്തെ മീറ്റ് ചെയ്യുന്ന സ്ഥലത്തെത്തി അല്‍പ്പം പാചകവും പൂക്കളമിടലും കലാപരിപാടികളുമൊക്കെയായി സമയം പോയതറിഞ്ഞില്ല. രാത്രി ഊണും കഴിഞ്ഞാണു തിരികെയെത്തിയതു. തിരിച്ചു കാറില്‍ വരുമ്പോള്‍ പലസ്ഥലങളിലായി പന്തലുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നതു കണ്ടു. പക്ഷേ കുട്ടികള്‍ മാത്രം .മുതിര്‍ന്നവര്‍ എത്തിച്ചേരാന്‍ സമയാമാകുന്നതേയുള്ളൂ. ഇത്തിരി ഇച്ഛാഭംഗം തോന്നി.

ഞങ്ങളുടെ ഫ്ലാറ്റിനു എതിര്‍വശത്തായി റോഡു മുറിച്ചു കടന്നാലുടനെ ഒരു പന്തലുണ്ടു. ഇവിടെ വളരെ ഉത്സാഹപൂര്‍വ്വം എല്ലാവര്‍ഷവും പൂജയും ഗര്‍ബയും പതിവുണ്ടു. ചേരികളിലെ ആള്‍ക്കാരാണു അധികവും. അതിനാല്‍ എല്ലാവര്‍ഷവും എന്തെങ്കിലുമൊക്കെ ലഹളയില്‍ അവസാനിയ്ക്കാറുമുണ്ടു. പക്ഷേ പിറ്റേ വര്‍ഷത്തെയ്ക്കു അതൊക്കെ  മറന്നു അവര്‍ പൂര്‍വ്വാധികം ഉഷാറായി ആഘോഷത്തിനു തയ്യാറെടുക്കുന്നു. കുട്ടികളുടെ ഗ്രൂപ് ഇവിടെ നല്ല ഉത്സാഹത്തിലാണ്. ഞങ്ങളുടെ ബെഡ് റൂമിലെ ജനാല തൂറന്നാല്‍ ഇവരുടെ കളി കാണാം. ചുറ്റും വിതാനവും മറയുമുണ്ടെങ്കിലും ഒരു കസേരയുടെ മുകളില്‍ കയറി നിന്നു ഞാന്‍ കുറെ നേരം കളിയും നോക്കി നിന്നു. ഇവരുടെ നൃത്തശൈലിയേക്കാള്‍ എനിയ്ക്കിഷ്ടം പാട്ടിന്റെ സിലക്ഷനാണു. വളരെയധികം captivating ആയ പാട്ടുകള്‍ എല്ലാവര്‍ഷവും ഇവര്‍ കണ്ടെത്തുന്നു.  ഇനി നവരാത്രിക്കാലം കഴിയുന്നതുവരെ എന്നും ഇവരുടെ പാട്ടുകള്‍ കേട്ടാണു ഞങ്ങള്‍ ഉറങ്ങുക. സമയപരിമിതി ഉള്ളതിനാല്‍ കുഴപ്പമില്ല. പക്ഷേ ചില ദിവസങ്ങളില്‍ 12 മണി വരെയെല്ലാം നീളുമ്പോള്‍ ഇത്തിരി ശല്യമായി തോന്നാറില്ലെന്നില്ല. കാരണം കാതടപ്പിയ്ക്കുന്നതരം ഒച്ച തന്നെ.

പാട്ടുകളുടെ  സിലക്ഷന്‍ വളരെ മുങ്കൂട്ടിത്തന്നെ തുടങ്ങുന്നു. നാടന്‍ പാട്ടുകള്‍ക്കാണു ഇത്തവണ കൂടുതല്‍ ഡിമാന്‍ഡ് എന്നു തോന്നുന്നു. ഗോരഗോണില്‍ നടക്കുന്ന ഫാല്‍ഗുനി പഥക്കിന്റെ പ്രോഗ്രാമിനാണു ഏറ്റവുമധികം ആള്‍ക്കാരെത്തുന്നതു. വിവിധ ഗ്രൂപ്പുകള്‍ സ്പ്പോണ്‍സര്‍ ചെയ്യുന്ന പല മത്സരങ്ങലും സമ്മാനങ്ങളും  ഡാന്‍സ്, വേഷവിധാനം എന്നിവയ്ക്കായി ഉണ്ടു.

ഇന്നു ഈദ് ആണല്ലോ? അതിനാലാവാം ഇതുവരെയും ശബ്ദകോലാഹലമൊന്നും തൂടങ്ങിയിട്ടില്ല. അരമണിക്കൂര്‍ മുന്‍പു പെട്ടെന്നു വന്ന ശക്തിയായ മഴയും ഇടിവെട്ടും എല്ലാവരുടെയും ഉന്മേഷത്തിനേയും കെടുത്തിക്കളഞ്ഞെന്നു തോന്നുന്നു. കളിയ്ക്കാനുള്ള സ്ഥലമൊക്കെ നനഞ്ഞു കാണും പലസ്ഥലത്തും. അതിനാല്‍ കുട്ടികളും നിരാശരായിട്ടിരിയ്ക്കുകയായിരിയ്ക്കും…പൂജ മുടക്കം വരുത്തില്ല എന്തായാലും. ഒരു പക്ഷേ ഇന്നു വേഗം പരിപാടി പേരിനുമാത്രമായി കാണുമായിരിയ്ക്കും, നോക്കാം. നാളെ വിശേഷങ്ങള്‍ പറയാം , കേട്ടോ!

One Response to “നവരാത്രി മുംബെയില്‍-3”

  1. പാവപ്പെട്ടവന്‍

    ഇന്നു ഈദ് ആണല്ലോ? .അതിനാലാവാം ഇതുവരെയും ശബ്ദകോലാഹലമൊന്നും തൂടങ്ങിയിട്ടില്ല.
    അപ്പോള്‍ മടങ്ങി പോയോ ?

Leave a Reply

Your email address will not be published. Required fields are marked *