മഴത്തുള്ളി

Posted by & filed under കവിത.

ഒരു ചെറിയ മഴത്തുള്ളിതന്‍ നിപതനത്തില്‍
ഒരായിരമാശതന്‍ തുടിപ്പുകള്‍!
കറുത്ത മേഘക്കഷണമായ നാള്‍ മുതല്‍
മനസ്സിലാശിച്ച മോക്ഷത്തിന്‍ മന്ത്രണം.

ഒരുപിടിയാവിയായുയര്‍ന്നതും,
ഒരു കാറ്റിന്‍പാട്ടൊത്തു ചലിച്ചതും,
ഒരുപാടു കൂട്ടരൊത്തു രമിച്ചതും
ഒരു സ്വപ്നം മാത്രമതായി മാറിയോ?

അകലെയുയര്‍ന്ന കുന്നിനെ നോക്കി
അനുരാഗവിവശയായതും
ഒരുനാളൊരുനാള്‍ കണ്ടുമുട്ടുമോര്‍-
ത്തതിനായ് കാത്തതുമോര്‍മ്മ മാത്രമായ്.

ഒടുവില്‍ സമയം സമാഗത-
മതു നേരമിതൊന്നുമോര്‍ത്തിടാന്‍
ക്ഷണനേരവുമില്ല,യെപ്പൊഴോ
ഒരു വന്‍തുള്ളിയതായി മാറിയോ?

കനമേറി നിലത്തുവീഴ്കവെ
നിലവിട്ടൊന്നു പകച്ചിതെങ്കിലും
ഒരുവേള തനിയ്ക്കു മുന്നിലായ്
ഇരുള്‍ നീങ്ങി, വെളിച്ചമായിതോ?

12 Responses to “മഴത്തുള്ളി”

 1. KiWi

  Hi Hi nice meeting you^^
  visit my blog if want

 2. പി. ശിവപ്രസാദ്‌ / മൈനാഗന്‍

  “ഒടുവില്‍ സമയം സമാഗത-
  മതു നേരമിതൊന്നുമോര്‍ത്തിടാന്‍
  ക്ഷണനേരവുമില്ല,യെപ്പൊഴോ
  ഒരുവന്‍തുള്ളിയതായി മാറിയോ?”
  ————————
  “ഒരു വന്‍തുള്ളിയതായി മാറിയോ?” എന്നാവുമ്പോള്‍ കൂടുതല്‍ ശരിയായില്ലേ? ഇടയ്ക്ക്‌ നല്‍കിയ space കവിതയുടെ നിര്‍ദ്ദിഷ്ട അര്‍ത്ഥത്തെ പൂര്‍ത്തീകരിക്കുന്നു എന്ന്‌ പറഞ്ഞാല്‍… പിണങ്ങുമോ?

 3. കാവലാന്‍

  കൊള്ളാം…

 4. akberbooks

  ഫോട്ടോ നന്നായിട്ടുണ്‍ട്. കവിതക്ക് കുറചുകൂടി പുതുമയാകാം.

 5. കൂട്ടുകാരന്‍

  ഫോട്ടോകള്‍ സ്വന്തമല്ലെങ്കില്‍ അത് കിട്ടിയി സ്ഥലത്തിന്റെ ലിങ്കോ അല്ലെങ്കില്‍ അതെടുത്ത ആളിന്റെ പേരോ ചേര്‍ക്കുന്നത് നന്ന്.

 6. ദ്രൗപദി

  നന്നായിട്ടുണ്ട്‌…
  പദ്യത്തിന്റെ തടവറയില്‍ നിന്ന്‌
  മോചനം നേടാന്‍ ശ്രമിച്ചൂടെ…

  ആശംസകളോടെ….
  നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു….

 7. പ്രിയ ഉണ്ണികൃഷ്ണന്‍

  കറുത്ത മേഘക്കഷണമായ നാള്‍ മുതല്‍
  മനസ്സിലാശിച്ച മോക്ഷത്തിന്‍ മന്ത്രണം.

  നല്ല വരികള്‍

  ഇനിയും എഴുതുക

 8. sivakumar ശിവകുമാര്‍

  ഒടുവില്‍ സമയം സമാഗത-
  മതു നേരമിതൊന്നുമോര്‍ത്തിടാന്‍
  ക്ഷണനേരവുമില്ല,യെപ്പൊഴോ
  ഒരു വന്‍തുള്ളിയതായി മാറിയോ? നല്ല കവിത…

 9. ശെഫി

  നന്നായിരിക്കുന്നു വരികളൊക്കെയും ദ്രൌപദി ചോദിച്ചത് പ്രസക്തം

 10. Shantha

  Anugeaheethayaya priya kavayitri….

 11. ശ്രീ

  നല്ല വരികള്‍.
  🙂

 12. മഴത്തുള്ളി

  വളരെ രസകരമായി എഴുതിയിരിക്കുന്നു മഴത്തുള്ളിയേക്കുറിച്ചുള്ള ഈ കവിത.

Leave a Reply

Your email address will not be published. Required fields are marked *