നവരാത്രി മുംബെയില്‍-6

Posted by & filed under മുംബൈ ജാലകം.

ഇന്നു ഷഷ്ടി. ഗര്‍ബ ഡാന്‍സിനേക്കുറിച്ചും ദാണ്‍ഡിയാരാസിനെക്കുറിച്ചും പറഞ്ഞെങ്കിലും ദിനങ്ങളുടെ  പ്രാധാന്യത്തെക്കുറിച്ചെഴുതാന്‍ വിട്ടുപോയി. പ്രതിപദം, ദ്വിതീയ, തൃതീയ എന്ന ആദ്യത്തെ 3 ദിവസങ്ങള്‍  മനസ്സിലേ മാലിന്യങ്ങളെ മാറ്റി പരിശുദ്ധമാക്കിത്തരാന്‍ ദുര്‍ഗ്ഗ/കാളി/ പാര്‍വതിയെ ഭജിയ്ക്കുന്നു.  ഈ ദിവസങ്ങളില്‍ കുടുംബത്തിലെ ആരോഗ്യത്തിനും ശാന്തിയ്ക്കുമായി പ്രാര്‍ത്ഥനകളും ഉപവാസവും നിവേദിയ്ക്കലും ചെയ്യുന്നു. പിന്നീടു വരുന്ന ചതുര്‍ഥി, പഞ്ചമി, ഷഷ്ടി എന്നീ ദിവസങ്ങളില്‍ സമ്പദ് സമൃദ്ധിയുടെ മൂര്‍ത്തീരൂപമായ ലക്ഷ്മീദേവിയെയാണു ഉപാസിയ്ക്കുന്നതു. ലക്ഷ്മീ സ്തുതികളും ഉപവാസവും ഈ ദിവസങ്ങളിലും ഉണ്ടു. രംസാന്‍ കാലത്തിന്റെ ഉപവാസം കഴിഞ്ഞതേയുള്ളൂ ഇവിടെ. നവരാത്രിക്കാലം മുഴുവന്‍ ഉപവസിയ്ക്കുന്ന ധാരാളം പേര്‍ ഉണ്ടു.അതിനു കഴിയില്ലെങ്കില്‍ ആദ്യദിവസവും അവസാനദിവസവും ഉപവസിയ്ക്കാം, അഥവാ 7, 8, 9 ദിവസങ്ങളില്‍ ചെയ്തു വരുന്നു. പ്രത്യ്യേകം തയ്യാറാക്കിയ പാത്രങ്ങളില്‍ നവധാന്യങ്ങള്‍ മുളപ്പിയ്ക്കുന്നതും നവരാത്രിക്കാലത്തെ പ്രത്യ്യേകതയാണു. അറിവിന്റെ ദേവതയായ സരസ്വതിയൂടെ പൂജകളാണു അവസാനത്തെ  നാളുകളായ സപ്തമി, അഷ്ടമി, നവമി ദിവസങ്ങളില്‍ ചെയ്യുന്നതു.കേരളത്തില്‍ സപ്തമി, അഷ്ടമി, നവമി പൂജവയ്പ്പും വിജയദശമി നല്ലകാര്യങ്ങള്‍ തൂടങ്ങാനും എഴുത്തിനിരുത്തിനും ആയി കണ്ടു വരുന്നു. ബംഗാളില്‍ ദുര്‍ഗ്ഗാഷ്ടമിയ്ക്കാണു പ്രാധാന്യം. മൈസൂരിലെ ദസറ, ഉത്തരേന്ത്യയിലെ രാമലീല തുടങ്ങി നവരാത്രി പല ഭാഗങ്ങളിലും പല തരത്തിലായി ആഘോഷിച്ചു വരുന്നു.

കുറച്ചു രസകരമായ വാര്‍ത്തകളിതാ…

ബോളിവൂഡ് മ്യൂസിക് ഡയറക്ടര്‍ആദേശ് ശ്രീ വാസ്തവയെക്കുറിച്ചു  മുന്‍പു പറഞ്ഞിരുന്നുവല്ലോ? മുന്‍പൊരിയ്ക്കല്‍ 100 ഡോല്‍ വായനക്കാരെ അണിനിരത്തിയിട്ടൂളള ഇദ്ദേഹം ഇത്തവണ 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ‘ഗര്‍വ നാച് ലേ-2009 ല്‍ പാടുന്നു. പല പ്രത്യ്യേകതകളും കാണാവുന്ന ഇദ്ദേഹത്തിന്റെ ഗ്രൂപ്പിനെ പല പ്രമുഖ കമ്പനികളുംസ്പോണ്‍സര്‍ ചെയ്തിട്ടൂണ്ടു. ബോളി വൂഡിലെ പല പ്രമുഖ വ്യക്തികളും സ്വന്തമായി മണ്ഡലങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നു. രീ മിക്സ് ഗാനങ്ങളുടെ പ്രവാഹമാണു ഇക്കൊല്ലം കാണുന്നതു.

ഇന്നലെ മഴ കാരണം ആകെ ചളിയായിരുന്നുവെങ്കിലും കുട്ടികളുടെ ഉത്സാഹത്തിനു കുറവു കണ്ടില്ല. വലിയവര്‍ ഒരല്‍പ്പം പിന്നാക്കം നിന്നതായി തോന്നി. ഇന്നു നല്ല കാലാവസ്ഥയായതിനാല്‍ അതിനു പകരമെന്നോണം എല്ലാവരും നേരത്തെ ത്അന്നെീത്തിയിരിയ്ക്കുന്നു. ഇപ്പോള്‍ അവസാനിയ്ക്കും നവരാത്രി, പിന്നെ അറ്റുത്ത വര്‍ഷം വരെ കാത്തിരിയ്ക്കണ്ടേ? കളിച്ചു മതിയായില്ല ആര്‍ക്കും. ഇനി വരുന്ന ദിവസണ്‍ഗളില്‍ മഴ പെയ്യല്ലേയെന്ന പ്രാര്‍ത്ഥനയാണു പലര്‍ടേയും ചുണ്ടില്‍…

Leave a Reply

Your email address will not be published. Required fields are marked *