നവരാത്രി മുംബെയില്‍-7

Posted by & filed under മുംബൈ ജാലകം.

വരാത്രിയുടെ സമയത്തു  മുംബൈയിലുള്ള മഹാരാഷ്ട്രീയരും അവരുടെ ഗ്രാമങ്ങളില്‍പ്പോയി കുടുംബത്തിലെ പൂജകളില്‍ ഭാഗഭാക്കാകുന്നു. പൂക്കളും പലതരം ഫലവര്‍ഗ്ഗങ്ങളും, തുണികളുമെല്ലാം ഇവിടെ നിന്നും കൊണ്ടു പോകുന്നു.  പലതരം പൂജാദ്രവ്യങ്ങള്‍ക്കൊപ്പം ദേവിയ്ക്കു ചാര്‍ത്താനായി ( ഇതിനു ‘ഓട്ടി ഭര്‍ന” എന്നാണു പറയുക) മിന്നുന്ന ഒരു കസവുള്ള തുണി, ബ്ലൌസ് തുണി, നാളികേരം, മഞ്ഞള്‍-കുങ്കുമം, വെറ്റില- അടയ്ക്ക, നാണയം, പഴവര്‍ഗ്ഗങ്ങള്‍, നവധാന്യങ്ങള്‍ എല്ലാമടങ്ങിയ പാക്കറ്റ് വാങ്ങുന്നു. ബന്ധുക്കാളുടെ ഗൃഹത്തില്‍പൂജയ്ക്കായി വിളിച്ചാലും ഇതു നല്‍കും..മഹാരാഷ്ട്രയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും9 ദിവസത്തെ പൂജയും നൃത്തോത്സവവും കണ്ടു വരുന്നു.

എല്ലാ നല്ലകാര്യങ്ങലുടെ തുടക്കത്തിനും വിജയദശമി നല്ല ദിവസമായതിനാല്‍ വീടു വാങ്ങല്‍, വീട്ടു സാധാനങ്ങള്‍ വാങ്ങല്‍, പുതിയ ഗൃഹത്തില്‍ പൂജ ചെയ്തു കയറിത്താമസിയ്ക്കല്‍ എന്നിവയും ഇവിടെ ഈ ദിവസത്തില്‍ ചെയ്തു വരുന്നു. ദസറ പ്രമാനിച്ചു സ്പെഷ്യല്‍ ഡിസ്കൌണ്ട് വില്‍പ്പനകളും ഉണ്ടു. എല്ലാ സ്ഥലത്തുംമ്പ്അത്രങ്ങളിലും ടി.വി.യിലുമെല്ലാം പരസ്യങ്ങാല്‍ കാണാം.അതു കഴിഞ്ഞാല്‍ ദീപാവലിയായി.

നമ്മുടെ ഏറ്റവും പഴക്കം ചെന്ന ആചാരങ്ങളില്‍ ഒന്നാണു ദുര്‍ഗ്ഗാപൂജ. കാലത്തിന്റെ മുന്നോട്ടുള്ള പ്രവാഹത്തില്‍ ഇന്നും  ഇതിന്റെ പിന്നിലെ ഭക്തിനിര്‍ഭരമായ ആചാരത്തിനു ഒട്ടും  മാറ്റം വന്നിട്ടില്ലെന്നതു  വളരെ വിസ്മയമുളവാക്കുന്ന ഒന്നാണു. നഗരത്തിലെ യാന്ത്രികമായ ഹൈ -സ്പീഡ് ജീവിതത്തില്‍  മനപ്പൂര്‍വ്വമല്ലെങ്കിലും പലപ്പോഴും ബന്ധുക്കളേയും സുഹൃത്തുക്കളേയും പരസ്പ്പരം കാണുകയെന്നതു  കഴിഞ്ഞില്ലെന്നു വരാം. പരസ്പ്പരം കാണാനും സമ്മാനങ്ങള്‍ കൈമാറാനും അല്‍പ്പ സമയം കൂടെച്ചിലവഴിയ്ക്കാനും കിട്ടുന്ന ഈ സന്ദര്‍ഭം മുംബൈറ്റി ഒരിയ്ക്കലും വെറുതെ വിടാറില്ല. സംഗീത-നൃത്ത പ്രേമികളാകട്ടെ, വര്‍ഷം മുഴുവനും കാത്തിരിയ്ക്കുകയാണു നവരാത്രി ഒന്നു വന്നെത്താന്‍.

നവരാത്രി വ്രതത്തെക്കൂറിച്ചു പറഞ്ഞല്ലോ? രാത്രി പൂജയ്ക്കു ശേഷം ഒരു നേരം മാത്രം ഭക്ഷണം കഴിയ്ക്കുന്നവരാനു അധികവും. പാനീയങ്ങള്‍, പഴങ്ങള്‍ എന്നിവ മാത്രം ഭക്ഷിയ്ക്കുന്നവരും, വ്രതം കൂടുന്നതുവരെ ചെരിപ്പു ധരിയ്ക്കാത്തവരും ഇവര്‍ക്കിടയിലുണ്ടു. എടുക്കുന്ന വ്രതത്തിന്റെ ശക്തിയ്ക്കനുസരിച്ചിരിയ്ക്കുമതു. മറ്റൊരു വിശ്വാസം ഒരിയ്ക്കല്‍ വ്രതമെടുക്കാന്‍ തുടങ്ങിയാല്‍ പിന്നെ എല്ലാ വര്‍ഷവും എടുക്കണമെന്നതാണു. 3 വര്‍ഷം വ്രതം, 5 വര്‍ഷം വ്രതമെന്നിങ്ങനെ മുന്‍ കൂട്ടി വിചാരിച്ചു ചെയ്യുന്നവരുമൂണ്ടു. കാര്യം എന്തു തന്നെയാണെന്നാലും വ്രതശുദ്ധി മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യുന്നു. കൂട്ടത്തില്‍  ശരീരമിളകിയുള്ള കളികളും കൂടിയാകുമ്പോള്‍  മനസ്സിലെ മാലിന്യങ്ങള്‍ക്കൊപ്പം ശരീരത്തിലടിഞ്ഞു കയറിയ ദുര്‍മ്മേദസ്സും കുറയാന്‍ കാരണമാകുന്നു.  ആരോഗ്യപരമായും ഈ കാലം നല്ലതു തന്നെയെന്നു പറയാം.

മാനം വെളുത്തു , കാറു നീങ്ങിയതിനാല്‍ പൊതുവേ ഉത്സാഹം കൂടിയിട്ടുണ്ടു. ഇനി ബാക്കിയുള്ള ദിവസങ്ങളിലെ ഉടയാടകളും നൃത്തശൈലികളും അത്യന്തം ശ്രദ്ധേയമായിരിയ്ക്കും.അടുപ്പിച്ചു കിട്ടുന്ന 3 അവധി ദിവസങ്ങള്‍ അതിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിയ്ക്കുന്നു .റ്റൈംസ് ഓഫ് ഇന്ത്യ  ഫാല്‍ഗുനി പഥക്കിന്റെ ലൈവ് ഷോ ആയ സങ്കല്പ് ദാണ്ഡ്യയുടെ ടിക്കറ്റുകള്‍ ഫ്രീ ആയി വിതരണം ചെയ്തു  വരുന്നു.ആദ്യം വരുന്നവര്‍ക്കു ആദ്യമെന്ന രീതിയില്‍ . അടിച്ചു പൊളിയ്ക്കാന്‍ തയ്യാറെടുക്കുകയാണെല്ലാവരും. ഒപ്പം മലയാളിയായാലും, ബംഗാളിയായാലും, ഗുജറാത്തിയായാലും , മറാഠിയായാലും മനസ്സു കൊണ്ടൊന്നു ഗതകാലത്തിലെ അവിസ്മരണീയമായ പൂജാദിവസങ്ങളിലേയ്ക്കൊന്നു അറിയാതെയെങ്കിലും ഊളിയിടാന്‍ മറക്കുന്നില്ല.  കുട്ടിക്കാലത്തെ അത്തരം ഓര്‍മ്മകള്‍ നമുക്കും വളരെ ഹരം പകരുന്നവ തന്നെ.

One Response to “നവരാത്രി മുംബെയില്‍-7”

  1. പാവപ്പെട്ടവന്‍

    എല്ലാ നല്ലകാര്യങ്ങലുടെ തുടക്കത്തിനും വിജയദശമി നല്ല ദിവസമായതിനാല്‍
    നല്ല ഒരു വിജയദശമി ആശംസ ഇരിക്കട്ടെ ഫ്രീ ആയി

Leave a Reply

Your email address will not be published. Required fields are marked *