നവരാത്രി മുംബെയില്‍-8

Posted by & filed under മുംബൈ ജാലകം.

ഇന്നു ദുര്‍ഗ്ഗാഷ്ടമി. ഉത്തരേന്ത്യക്കാര്‍ക്കു ഏറ്റവും പ്രാധാന്യമുള്ള ദിനം. ഇന്നിവിടെ മിക്കവാറും പന്തലുകളില്‍ രാവിലെ മുതല്‍ വൈകീട്ടു വരെ പൂജകളും മന്ത്രങ്ങളും ആയിരുന്നു. അവസാന ദിവസങ്ങളിലാണു ഭക്തിയും ഉത്സാഹവും എല്ലാം കൂടുന്നതു. ഇന്നു മുതല്‍  നാട്ടിലും സരസ്വതി പൂജയാണല്ലോ? നാട്ടിലെ അടച്ചു പൂജയും മൂന്നു നേരത്തെ നിവേദിയ്ക്കലും ഒക്കെ ഓര്‍മ്മ വന്നു.

സന്ധ്യാസമയത്തു ഒന്നു നടക്കാന്‍ പോയി. റോഡിന്റെ രണ്ടു വശത്തുമുള്ള കാഴ്ച്ചകള്‍ നല്ല ഭംഗി തോന്നി. എവിടെയും പൂജാവസ്തുക്കളും അലങ്കാരസാമഗ്രികളും പൂക്കളും പലതരം പഴങ്ങളും മാത്രം.വെളിച്ചത്തില്‍ അവയെല്ലാം വെട്ടിത്തിളങ്ങി.. പന്തലുകള്‍ പലതും അലങ്കാര ദീപങ്ങളില്‍ കുളിച്ചു നില്‍ക്കുന്നു. പ്രാര്‍ഥനയ്ക്കായി പലരും വന്നു പോകുന്നുണ്ടു.കടകളില്‍ നല്ല തിരക്കുണ്ടു. അലങ്കാര സമഗ്രികള്‍ തന്നെ അധികം പേരും വാങ്ങുന്നതു. കുട്ടികള്‍ക്കു ഗിഫ്റ്റ് കൊടുക്കാനുള്‍ലവയും പലരും വാങ്ങുന്നതു കണ്ടു. നവരാത്രിക്കാലത്തു ധാരാളം പച്ചക്കറികളും ആപ്പിള്‍, പേരക്കായ, സപ്പോട്ട, തുടണ്‍ഗിയ പലതരം പഴവര്‍ഗ്ഗങ്ങളും വന്നു നിറയുന്നു. സമൃദ്ധിയുടെ കാലത്തിന്റെ പ്രതീതി. സന്ധ്യയോടെ തന്നെ ഇന്നു കുട്ടികള്‍ കളി തുടങ്ങിയിരിയ്ക്കുന്നു. ഇന്നു കണ്ണഞ്ചിപ്പിയ്ക്കുന്ന തരം നിറവും മിറര്‍ വര്‍ക്കും ഉള്ള ധാരാളം ഗര്‍ബാ ഡ്രസ്സുകള്‍ അണിഞ്ഞ കുട്ടികളെ കാണാനുണ്ടു. നാളെയും മറ്റന്നാളും മുടക്കമായതിനാല്‍ ഇനി രണ്ടു ദിവസം എല്ലാവരും തകര്‍ത്തു കളിയ്ക്കും, തീര്‍ച്ച!.സരസ്വതീപൂജയായതിനാല്‍ പഠിയ്ക്കാനും ആരും പറയില്ല.

എല്ലാസ്ഥലത്തു നിന്നും പാട്ടുകള്‍ കേള്‍ക്കുന്നു. ഇന്നു സമീപപ്രദേശത്തുള്ള ഒരു പാടു പന്തലുകള്‍ കാണാന്‍ പോയി. തൊട്ടുള്ള ഗലി മുഴുവനും രണ്ടുഭാഗവും വിളക്കുഅകളാല്‍ അലങ്കരിച്ചിരിയ്ക്കുന്നു. ഹനുമാഞിയുടെ മന്ദിരമൂണ്ടു, ഇവിടെ അല്‍പ്പം മുന്നോട്ടു പോയാലുള്ള നാല്‍ക്കവലയിലാണു പന്തല്‍..ചെറിയ  പന്തലാണെങ്കിലും ധാരാളം പേര്‍ ഗര്‍ബയ്ക്കായി എത്തിച്ചേര്‍ന്നിട്ടുണ്ടു. ബാന്‍ഡ് സെറ്റുകാര്‍ കുട്ടികള്‍ക്കു കളിയ്ക്കാനായി പാട്ടും കൊട്ടും നടത്തുന്നു. ഈ ഗലിയുടെ പാരലല്‍ ആയ ഗലിയില്‍ അല്‍പ്പം കൂടി നല്ലരീതിയിലാണു. അല്‍പ്പം കൂടി സാമ്പത്തികശേഷിയുള്ള ആള്‍ക്കാര്‍ താമസിയ്ക്കുന്ന സ്ഥലമായതിനാലാകാം. ഇവിടെ ചെറിയൊരു ഇരുമ്പു സേഫിനു മുകളിലായാണു പ്രതിഷ്ഠ. ആള്‍ക്കാര്‍ വരാന്‍ തുടങ്ങുന്നേയുള്ളെങ്കിലും പാട്ടുകൊണ്ടു കൊഴുപ്പിയ്ക്കുന്നുണ്ടു.  ഇടയിലെ ക്രോസ് റോഡിലൂടെ കടന്നു പിപ്പലേശ്വര്‍ അമ്പലത്തിനു മുന്‍ഭാഗത്തെത്തിയപ്പോള്‍ മുംബയിലെ ശരിയായ ഗര്‍ബയ്ക്കുള്ള തയ്യാറെടുപ്പുകള്‍ കാണാറായി. പ്രസാദവും ജ്യൂസും ജിലേബിയും ഇഷ്ടം പോലെ എല്ലാവര്‍ക്കും കിട്ടുന്നു.ദുര്‍ഗ്ഗയുടെ അതിമനോഹരമായ പടുകൂറ്റന്‍ പ്രതിഷ്ഠ. നന്നായി അലങ്കരിച്ചിട്ടുന്മുണ്ടു. ശരിയ്ക്കും ഭക്തിസാന്ദ്രമായ അന്തരീക്ഷം. തികച്ചും ദാണ്ഡിയാരാസിനു തയ്യാറെടുത്തു നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും. അതിമനോഹരമായി അണിഞ്ഞൊരുങ്ങിയിരിയ്ക്കുന്നു പലരും. ട്രഡീഷണല്‍ ആയ വസ്ത്രങ്ങളുടെ മനൊഹാരിത എടുത്തു കാട്ടുന്ന വിധത്തില്‍. പ്രസ് ഫോടോഗ്രാഫര്‍മാരും എത്തിയിട്ടുണ്ടു. ഇവിടെയും കളി തുടങ്ങിയിട്ടില്ല  പാടട്ടും കൊട്ടും കൊണ്ടു അന്തരീക്ഷം മുഖരിതമായിട്ടുണ്ടെങ്കില്‍ക്കൂ

ടി.  ദേവീ വിഗ്രഹത്തിനപ്പുറത്തുമാറി അനുഗ്രഹം നല്‍കുന്ന രൂപത്തിലുള്ള ഹനുമാന്‍ ജിയുടെ ഇളകിക്കൊണ്ടിരിയ്ക്കുന്ന പ്രതിഷ്ഠയും .എല്ലാവരേയും ആകര്‍ഷിച്ചു കൊണ്ടിരുന്നു. വീണ്ടും മുന്നോട്ടു നടന്നപ്പോല്‍ പ്രത്യേകം കെട്ടി മറച്ച പന്തലിനുള്ളില്‍ തകൃതിയായി നടക്കുന്ന ഗര്‍ബ കണ്ടു. പുറത്തു നിന്നുളളവര്‍ വരാതിരിയ്ക്കാനാവാം ഇങ്ങിനെ ചെയ്തിരിയ്ക്കുന്നതു. വയസ്സായവരും സ്തീകളുമൊക്കെ കസേരയിലിരുന്നു നൃത്തം ആസ്വദിയ്ക്കുന്നതു കണ്ടു. മറ്റു രണ്ടു ഹൌസിങ് കോളനികള്‍ കൂടി ഞങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ കോളനിയുടെ മുന്നിലെ പന്തലില്‍ അതി മനോഹരമായി താളത്തിനനുസരിച്ചുള്ള ഗര്‍ബ കണ്ടു. ഞങ്ങള്‍ പോകുന്ന സമയത്തുള്ള ഹിന്ദി പാട്ടു മാറി ഗുജരാത്തി ഗര്‍ബ പാട്ടാണിപ്പോല്‍.

ബില്‍ഡിംഗ് കൊംപൌണ്ടിനകത്തു കടന്നപ്പൊല്‍മുന്നില്‍ എം.ജി. ആര്‍ സ്റ്റൈലില്‍ ഡ്രസ്സു ധ്രിച്ചു നടക്കുന്ന ഒരു പ്രായമായ ആളെ കണ്ടപ്പോള്‍ ചിരി വന്നു. ഇന്നു ആള്‍ക്കാര്‍ ഇരട്ടിയിലധികം. മുടക്കു ദിവസത്തിന്റെ പ്രത്യേകതയുമുണ്ടു. എല്ലാവരും വിശേഷപ്പെട്ട വസ്ത്രം ധരിച്ചിരിയ്ക്കുന്നു. കുട്ടികള്‍ പ്രത്യേകിച്ചും മിറര്‍ വര്‍ക്കു ചെയ്ത ചനിയ-ചോളി ധരിച്ചിരിയ്ക്കുന്നു. ജാതി -മത വ്യത്യാസം കൂടാതെ എല്ലാവരും ദേവിയെ തൊഴുത ശേഷം വട്ടമിട്ടു കളി തുടങ്ങി. ഇന്നു വിഗ്രഹം അതിമനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു. ഇവിടേയും. മുന്നിലെ ഹോമാക്കൂണ്ഡത്തില്‍ നിന്നും ഇപ്പോഴും പുക ഉയര്‍ന്നുകൊണ്ടിരുന്നു. ദിവസം മുഴുവനും പൂജപാരായണം ഉണ്ടായിരുന്നിരിയ്ക്കണം. കുറച്ചു നേരം  അവിടെ നിന്ന ശേഷം തിരിച്ചുപോരുമ്പോള്‍  ഇവരുടെ എനര്‍ജിയെക്കുറിച്ചായിരുന്നു എന്റെ മനസ്സില്‍ ചിന്ത. ശരിയ്ക്കും ജീവിതം എന്‍ ജോയ് ചെയ്യുന്നു, ഇവരൊക്കെ.

Leave a Reply

Your email address will not be published. Required fields are marked *