ചാരുദത്തന്‍

Posted by & filed under കഥ.

ചാരുദത്തനു ഉറങ്ങാനാകുന്നില്ല. എന്താണു കാരണമെന്നറിയില്ല. രണ്ടു ദിവസമായി. രാത്രിയടുക്കുംതോറും അയാള്‍ക്കീയിടെ ഭയമാണു.ഉറക്കം വരാഞ്ഞിട്ടല്ല, ഉറങ്ങാന്‍ മോഹവുമുണ്ടു, പറ്റുന്നില്ലെന്നു മാത്രം!

ചാരു, അങ്ങിനെയാണല്ലൊ കൂട്ടുകാര്‍ അവനെ വിളിയ്ക്കാറു പതിവു,ഒരല്പം അസ്വസ്ഥനല്ലെന്നു പറയാനാവില്ല. ഒക്കെ തെറ്റിയിട്ടാണല്ലൊ അവന്റെ എല്ലാ കാര്യങ്ങളും ഈയിടേയായിട്ടു?അവന്റെ ഉറ്റകൂട്ടുകാരനെന്ന നിലയ്ക്കു എല്ലാവരേക്കാളുമധികം അവനെക്കുറിച്ചു എനിയ്ക്കറിയാവുന്നതാണു.എന്തോ കുഴപ്പമുണ്ടെന്നു ആദ്യം മനസ്സിലാക്കിയതും ഞാന്‍ തന്നെയാണല്ലോ?

ചാരുവിന്റെ ജീവിതത്തില്‍ താളക്കേടുകള്‍ക്കു സ്ഥാനമില്ലായീരുന്നതിനാല്‍ അപൂര്‍വമായിക്കണ്ട ഈ ഭാവമാറ്റം എന്നെയും തെല്ലൊന്നമ്പരപ്പിച്ചു.ഒന്നു നോക്കിയാല്‍ അതു കണ്ടെത്താന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിരുന്നുവെന്നതൊരു സത്യം മാത്രം. കുട്ടിക്കാലം തൊട്ടേ ‘ചാരുവിനെക്കണ്ടു പഠിയ്ക്കൂ, ചാരുവിനെപ്പോലെയായിക്കൂടേ‘….എന്നൊക്കെയല്ലേ കേട്ടിട്ടുള്ളൂ..

ഒടുവില്‍ എന്റെ ‘അപസര്‍പ്പകത്വം’ പ്രയോഗിയ്ക്കാനുള്ള ഈ അവസരം ഒന്നുപയോഗിയ്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഉച്ചയൂണിനു ശേഷമുള്ള വിരളമായ സമയം തന്നെ അതീനായി കണ്ടെത്തി.നേരിട്ടുതന്നെ ചോദിയ്ക്കാമെന്നു വച്ചു.

‘എന്തു പറ്റി?നിനക്കെന്തെങ്കിലും…..’

മുഴുവനാക്കേണ്ടി വന്നില്ല.ചാരു ഒന്നും ഒളിച്ചു വയ്ക്കാറില്ലല്ലൊ, എന്നോടു?എല്ലാം കേട്ടപ്പോള്‍ എനിയ്ക്കും അവനോടു സഹതാപം തൊന്നി….പാവം…അവനെങ്ങിനെ ഉറക്കം വരാന്‍…കുറ്റം അവന്റെയല്ലല്ലൊ…

ഒന്‍പതുമണിയുടെ കമ്പനി സൈറണ്‍ കേട്ടുറങ്ങാനും ഏഴുമണിയുടെ സൈറണ്‍ കേട്ടു ഉണരാനുമേ അവന്‍ ഓര്‍മമ വച്ച നാള്‍ മുതല്‍ ശീലിച്ചിട്ടുള്ളൂ!കമ്പനി പൂട്ടുമെന്നാരറിഞ്ഞു?

ഇനിയിപ്പൊ……..?????

3 Responses to “ചാരുദത്തന്‍”

 1. sivakumar ശിവകുമാര്‍

  ഇതുപോലൊന്ന് ശരിക്കും അനുഭവിച്ചവനാണു ഞാന്‍…..നഗരത്തില്‍ നിന്ന് പെട്ടെന്നൊരു ദിവസം ഒരു കുഗ്രാമത്തിലേക്കു മാറിയപ്പോള്‍ അനുഭവിച്ചതും ഇത്‌ തന്നെ…

  “ഒന്‍പതുമണിയുടെ കമ്പനി സൈറണ്‍ കേട്ടുറങ്ങാനും ഏഴുമണിയുടെ സൈറണ്‍ കേട്ടു ഉണരാനുമേ അവന്‍ ഓര്‍മമ വച്ച നാള്‍ മുതല്‍ ശീലിച്ചിട്ടുള്ളൂ!കമ്പനി പൂട്ടുമെന്നാരറിഞ്ഞു? ഈ വരികളിലെ നര്‍മ്മം ഞാന്‍ ആസ്വദിക്കട്ടെ…

 2. പോങ്ങുമ്മൂടന്‍

  നല്ലത്‌.

 3. ശരത്ത്‌ മോഹന്‍

  നല്ല ആശയം….

Leave a Reply

Your email address will not be published. Required fields are marked *