പുനപ്രതിഷ്ഠ

Posted by & filed under കവിത.

തടയുന്നില്ല നിന്റെ പോക്കിനെ ഞാനെങ്കിലും
മടിയുണ്ടോതാന്‍ സഖീ,മറക്കാനേതും വയ്യ
കരളിന്‍ മണിച്ചെപ്പിലൊളിച്ചിത്രയും നാള്‍ ഞാ-
നെരിയുന്നല്ലോ,വെച്ചു കാത്തൊരീ കനവുകള്‍.

അറിവിന്‍ വെളിച്ചവും തേടി നാമെത്തിച്ചേര്‍ന്ന
മറുനാടിന്റെയായോരീവിദ്യാക്ഷേത്രത്തിങ്കല്‍
അറിയാതെന്നോ ഞാനും കൊളുത്തിയിക്കൈത്തിരി
യൊരു വെട്ട,മെന്‍ സ്വപ്നക്ഷേത്രവും പണിതു ഞാന്‍!

സുവര്‍ണ്ണമിയലുന്നോരിപ്രതിഷ്ഠയ്ക്കു ഞാനെന്‍
സുഖവും ദു:ഖങ്ങളുമൊന്നൊന്നായ് നേദിച്ചില്ലേ?
സതതം സഹചാരിയായിടാന്‍ ക്ഷണിച്ചില്ലേ?
സകലം മറന്നാത്മ സൌഹ്രുദം കൊതിച്ചില്ലേ?

പറയൂ സഖീ,തെറ്റു ഞാനെന്തു ചെയ്തു,ക്രൂര-
മറിക നിന്റെ മൌന,മെവിടെപ്പോകുന്നു നീ
ഒരുവാക്കോതാന്‍ നേരമില്ലയോ,തകര്‍ന്നിടു-
മൊരു ഗോപുരം,പക്ഷെ പ്രതിഷ്ഠയതേവിധം!

15 Responses to “പുനപ്രതിഷ്ഠ”

 1. Sharu....

  കൊള്ളാം..നന്നായിരിക്കുന്നു

 2. കാവലാന്‍

  വളരെ താളബോധമുള്ളവരികള്‍ തന്നെ.

  കാവ്യമായൊഴുകട്ടെ കനവിന്‍ വിങ്ങലുകള്‍,
  നിര്‍മ്മല സ്നേഹത്തിന്റെ മൊട്ടുകള്‍ വിടരട്ടെ.

  തുടരുക ഭാവുകങ്ങള്‍.

 3. വല്യമ്മായി

  കവിത കോള്ളാം.ചില വാക്കുകളൊക്കെ പുതുക്കിയാല്‍ കൂടുതല്‍ നന്നാക്കാം.

 4. പോങ്ങുമ്മൂടന്‍

  നന്നായിരിക്കുന്നു

 5. RaFeeQ

  അറിവിന്‍ വെളിച്ചവും തേടി നാമെത്തിച്ചേര്‍ന്ന
  മറുനാടിന്റെയായോരീവിദ്യാക്ഷേത്രത്തിങ്കല്‍
  അറിയാതെന്നോ ഞാനും കൊളുത്തിയിക്കൈത്തിരി
  യൊരു വെട്ട,മെന്‍ സ്വപ്നക്ഷേത്രവും പണിതു ഞാന്‍!

  —നല്ല വരികള്‍

 6. കാപ്പിലാന്‍

  നല്ല വരികള്‍ ആശംസകള്‍

 7. സാക്ഷരന്‍

  പറയൂ സഖീ,തെറ്റു ഞാനെന്തു ചെയ്തു,ക്രൂര-
  മറിക നിന്റെ മൌന,മെവിടെപ്പോകുന്നു നീ
  ഒരുവാക്കോതാന്‍ നേരമില്ലയോ,തകര്‍ന്നിടു-
  മൊരു ഗോപുരം,പക്ഷെ പ്രതിഷ്ഠയതേവിധം!

  പറയൂ സഖീ …പ്ലീസ്സ്
  നല്ല കവിത

 8. വാല്‍മീകി

  കവിത നന്നായിട്ടുണ്ട്.

 9. കാനനവാസന്‍

  കവിത നന്നായി ….. 🙂

 10. Bhagavathy

  നന്നായിരിക്കുന്നു.ഇനിയും എഴുതുക.

 11. sivakumar ശിവകുമാര്‍

  nice poem….

 12. മിന്നാമിനുങ്ങുകള്‍ //സജി.!!

  ഒരു കവിത എന്നതിലുപരി ഇതൊരു സങ്കല്‍പ്പലോകമല്ലെ ..
  പറയൂ സഖീ,തെറ്റു ഞാനെന്തു ചെയ്തു…

  നിന്റെ കണ്ണുകളിലെ നൊമ്പരത്തിന്റെ കനല്‍ കാണുമ്പോള്‍എനിക്ക് സ്വയം വേദനിക്കാനെ പറ്റുന്നുള്ളൂ..ഒടുവിലാത്തേങ്ങലും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണൊ.?
  ഗുഡ് തുടരൂ പ്രണയമഴക്കാലം ഒരു മധുരമഴക്കാലം.

 13. ഉപാസന | Upasana

  അറിവിന്‍ വെളിച്ചവും തേടി നാമെത്തിച്ചേര്‍ന്ന
  മറുനാടിന്റെയായോരീവിദ്യാക്ഷേത്രത്തിങ്കല്‍
  അറിയാതെന്നോ ഞാനും കൊളുത്തിയിക്കൈത്തിരി
  യൊരു വെട്ട,മെന്‍ സ്വപ്നക്ഷേത്രവും പണിതു ഞാന്‍.

  പലതിനും ഉത്തരമില്ലാത്ത ഒന്നാണ് സുഹൃത്തേ ജീവിതം..!!!

  ഈ നല്ല കവിതക്ക് അഭിനന്ദങ്ങള്‍
  🙂
  ഉപാസന

 14. ഹരിയണ്ണന്‍@Hariyannan

  കവിതവായിക്കാനുള്ള താല്പര്യത്തോടെ ഇനിയും ഈ പേജുകളിലേക്ക് വരാമെന്നുതോന്നിപ്പിച്ച കവിത!!
  നല്ല താളബോധത്തോടെയുള്ള എഴുത്ത്..
  അഭിനന്ദനങ്ങള്‍!!

 15. ശ്രീ

  നന്നായിരിയ്ക്കുന്നു.
  🙂

Leave a Reply

Your email address will not be published. Required fields are marked *