ഉയര്‍ത്തെഴുനേല്‍പ്പിന്റെ ദിവസം

Posted by & filed under കവിത.

ഉയര്‍ത്തെഴുനേല്‍പ്പിന്റെ ദിവസം

ലേപനത്തിനായി സുഗന്ധദ്രവ്യങ്ങളുമായി-

ഗാഗുല്‍ത്താമലയില്‍ ഞങ്ങളെത്തി

കണ്ടതോ തുറന്ന നിന്‍ കല്ലറ

ഉള്ളിലായ് ശൂന്യതയെക്കീറി

വന്ന മാലാഖയോതി:

“അറിയില്ലെ, യേശു ഉയര്‍ത്തെഴുനേറ്റു”

ഞങ്ങള്‍ പാവങ്ങള്‍

ഞങ്ങളുടെ പാപഭാരമല്ലേ

അങ്ങു ചുമന്നതു?

അങ്ങു നല്ലവനാണെന്നും

ജൂതരുടെ രാജാവെന്നും

അങ്ങു ജയിയ്ക്കട്ടെയെന്നും

പറഞ്ഞവര്‍ ഞങ്ങള്‍

ഞങ്ങള്‍ക്കിടയിത്തന്നെ ജനിച്ചവന്‍ ജൂദാസ്

അവന്റെ ഒറ്റുകൊടുക്കലിനെ അറിഞ്ഞവന്‍ നീ

എന്നിട്ടും നീ ക്രൂശിലേറപ്പെട്ടു

അപ്പത്തിനേയും വീഞ്ഞിനേയും

ശരീരവും രക്തവുമായി നിനച്ചു

നിന്നെയോര്‍ക്കാന്‍ നീ പറഞ്ഞു

പ്രാര്‍ത്ഥനാനിരതനായ നിന്നെ

ചുംബനത്തിലൂടെ ചൂണ്ടിക്കാട്ടി ജൂദാസ്

പീറ്ററൂടെ വാള്‍ അരിഞ്ഞ ചെവി

നിന്റെ തലോടലില്‍ തിരികെ

തള്ളിപ്പറയുമെന്നതു നിഷേധിച്ച പീറ്റര്‍

സമയമെത്തും മുന്‍പേ തന്നെ

നിന്നെ നിഷേധിച്ചില്ലേ,

കോഴി കരയുന്നതു മുന്‍പേ തന്നെ?

ബരാബസ്സിനെ വിമുക്തനാക്കി

നിന്റെ ചോരയ്ക്കു കണക്കു പറഞ്ഞവരും

ഈ നീതിമാന്റെ രക്തത്തില്‍

തനിയ്ക്കു പങ്കില്ലെന്നു പറഞ്ഞ പിലാത്തോസും

നിന്നെ വിവസ്ത്രനാക്കി

നിന്റെ തലയില്‍ മുള്‍ക്കിരീടം വെച്ചു

അവര്‍ നിന്നെ ജൂതരുടെ രാജാവു

എന്നു വിളിച്ച് അധിക്ഷേപിച്ചില്ലേ?

നിന്റെ ചോര അവര്‍ക്കു ഹരമായി

നിനക്കവര്‍ തന്നതു

ഭാരമേറിയ കുരിശു

ഗാഗുല്‍ത്താമലയേറിയ നിന്റെ

കിതപ്പും നിശ്വാസങ്ങളും

ആരും കേള്‍ക്കാനുണ്ടായിരുന്നില്ല,

ഞങ്ങളൊഴികെ

ക്രൂശിതനായ് നിനക്കു തൊട്ടുതന്നെ

ക്രൂശില്‍ പിടയുന്ന ചോരന്മാര്‍ക്കു

നീ സ്വാന്തനമേകി

നിന്നെക്കണ്ടു നൊന്തു പിടയുന്ന മാതാവിനും

നീ സ്വാന്തനമേകി

ഒന്നെ നീ പിതാവിനോടു ചോദിച്ചുള്ളൂ

‘എന്താണു പിതാവേ

നീയെന്നെ കൈ വിടുന്നതു?’

ചുറ്റും കൂരിരുള്‍ പരത്തി

നീ സ്വര്‍ഗസ്ഥനായപ്പോള്‍

ദൈവപുത്രനെ തിരിച്ചറിഞ്ഞവര്‍ ഭയന്നു

ഭൂമി കുലുങ്ങി

ഞങ്ങള്‍ നിന്നെ ക്രൂശില്‍ നിന്നിറക്കി

കല്ലറയില്‍ മൂടി

കനത്തകല്ലാല്‍ ദ്വാരമടച്ചു

ഇന്നു മൂന്നാമത്തെ ദിവസം

സുഗന്ധലേപനണളുമായി ഞാനെത്തി

ഞാന്‍,മേരി,മഗ്ദലനയിലെമേരി,

നിന്റെ ഉയിര്‍പ്പുകണ്ടു പുളകിതയായി

നിന്റെ സ്വരം കേട്ടു തരളിതയായി

നിന്റെ കൂട്ടുകാരെ

സമാധാനത്തിന്റെ ദൂതരാക്കി നിയോഗിച്ച്

നീ വീണ്ടും സ്വര്‍ഗ്ഗസ്ഥനായ പിതാവില്‍

ചേരുന്നതും ഞാന്‍ കണ്ടു,

ഞാന്‍ മേരി, മേരി മഗ്ദലന

4 Responses to “ഉയര്‍ത്തെഴുനേല്‍പ്പിന്റെ ദിവസം”

 1. joice

  നന്നായിട്ടുണ്ട്….
  ആശംസകള്‍..
  സസ്നേഹം,
  ജോയിസ് വാര്യാപുരം.

 2. Dinesanvarikkoli

  കവിത വായിച്ചു..
  ബൈബിള്‍ ശരിക്കും ഒരു കലവറയാണ്..
  അതിലെ ഓരോ കുറിപ്പുകളും വ്യത്യസ്ഥവും
  എത്രയെത്ര കഥകള്‍ മലയാളത്തില്‍
  ഇതിനെ അനുകരിച്ചുണ്ട്..
  സക്കറിയയുടെ ആര്‍ക്കറിയാം നല്ല ഉദാഹരണം..

  കവിത നന്നായി അതിന്‍റെ ആശയം കൊണ്ട്..
  പുതിയ പോസ്റ്റിടുമ്പോള്‍ ഒരു ലിങ്ക് തരുക..
  സസ്നേഹം.

 3. kuttan gopurathinkal

  ജ്യോതീ..
  നന്നായിരിയ്ക്കുന്നു.
  ബൈബിളിന്റെ ഒരു ചെറിയ ആസ്വാദനം..
  തന്നെപ്പോലെ തന്റെ അയല്‍ക്കാരനേയും സ്നേഹിയ്ക്കുവാന്‍ ,പിന്നീടവന്റെ അനുയായികളൊഴുക്കിയ ചൊരപ്പുഴ…
  ഇല്ല, യേശുവിനി വരില്ല. അത്രമാത്രം നാം അവനോട് ക്രൂരതകാട്ടി..

 4. K.B.MOHAN PANICKER

  Madam
  I saw site.great MOOKAMBIKA is very
  good.

Leave a Reply

Your email address will not be published. Required fields are marked *