പ്രതീക്ഷകള്‍……..

Posted by & filed under കവിത.

പ്രതീക്ഷകള്‍ ജീവിത സ്വാര്‍ത്ഥകത്തിനായ്
പ്രപഞ്ച്സത്യം,നിറമൊട്ടു കൂടിടും
വിടര്‍ന്നൊരിന്നിന്‍പുറമെന്തു, കണ്ടീടാ-
നൊരൊട്ടു ജിജ്നാശ,യതൊന്നു മാത്രം!

കഴിഞ്ഞകാലത്തിനു മാറ്റു പോരെ–
ന്നൊരുത്തനോതി,യിതു മാറ്റിടേണം
അതിന്നു നൂറായിരമുണ്ടുകാരണം
അതിന്നു ശേഷം സുഖമൊന്നു നേടിടാം.

ഇതായിടാം മര്‍ത്ത്യനു തന്റെയിസ്ഥിതി-
യ്ക്കതീമായെന്തുമതൊട്ടു നേടിടാ-
നൊരാര്‍ത്തി, നാളെയ്ക്കു പ്രതീക്ഷ, നന്നായ്
വരാന്‍,മുറയ്ക്കിന്നു നടപ്പതിന്നായ്!

അറിഞ്ഞിടൂ കൂട്ടരെ,സ്വപ്നമില്ല,
പ്രതീക്ഷ തെല്ലും ഭുവനത്തിലെങ്കില്‍
നരന്റെ മോഹത്തിനു മാറ്റു കൂട്ടും
കടും പ്രയത്നം കണി കാണ്മതാമോ?

14 Responses to “പ്രതീക്ഷകള്‍……..”

 1. നജൂസ്‌

  നല്ല വരികള്‍

  വരാം

 2. അഗ്രജന്‍

  നല്ല വരികള്‍ ജ്യോതി ടീച്ചറേ

 3. jyothirmayi

  അഗ്രജനായ അനുജാ…ഇതു ജ്യോതി ടീച്ചറല്ല….ആളു മാറി….

 4. വേണു venu

  അപ്രതീക്ഷിതമായ മോഹങ്ങളിലെ സ്വപ്നം.:)

 5. Bhagavathy

  നല്ല കവിത.നന്നായി.

 6. പുടയൂര്‍

  പ്രതീക്ഷകള്‍, പ്രതീക്ഷകള്‍…

 7. jyothirmayi

  നജൂസ്…നന്ദി…സന്ദര്‍ശിച്ചതിനും എഴുതിയ വരികള്‍ക്കും.
  അഗ്രജന്‍….ആളു മാരിയെന്നാലും വന്നതില്‍ സന്തൊഷം
  വേണു…നന്ദി സഹോദരാ…വീണ്ടും വരുമല്ലോ!
  ഭഗവതി…പ്രിയ സുഹൃത്തേ..നന്ദിയുണ്ടു.
  പുടയൂര്‍….കണുമല്ലോ ഇനിയും…നന്ദി.

 8. ശ്രീനാഥ്‌ | അഹം

  എങ്കിലും, അപ്രതീക്ഷങ്ങളെയും പ്രതീക്ഷിക്കണം. ഇല്ലെങ്കില്‍ വേദന വരുന്ന വഴി അറിയില്ലാ…

 9. കൊസ്രാക്കൊള്ളി

  അപ്രതീക്ഷിതമീ വരികള്‍
  സ്വാഗതം കൊസ്രാക്കൊള്ളിയിലേക്ക്‌

 10. തോന്ന്യാസി

  തോന്ന്യാസിക്കും കവിത ഇഷ്ടമായി…….

 11. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍

  നല്ല അര്‍ഥമുള്ള വരിക്കള്‍ പ്രതിക്ഷക്കളില്ലാതെ എന്തു ജിവിതം

 12. Achooss.

  നന്നായി…

 13. jyothirmayi

  ശ്രീനാഥ്, കൊസ്രാക്കൊള്ളീ, തോന്ന്യാസി, അനൂപ്,അച്ചൂസ്സ്…. സന്ദര്‍ശനത്തിനും കമന്റിനും നന്ദിയുണ്ടു.തുടര്‍ന്നും വരുമല്ലോ?

 14. Sri

  This is Sri Garudan… Prathikshayannallo Jeevithathinte Muthal koottuuu.. alle… Great I enjoyed all of your articles.

Leave a Reply

Your email address will not be published. Required fields are marked *