അർജ്ജുന ചിന്തകൾ

Posted by & filed under കവിത.

യുദ്ധകാഹളമുയർന്നീടുവാൻ അതിദൂര

മില്ല ഞാനശാന്തനാണെന്തു ഞാൻ ചെയ്തീടേണ്ടു?

എൻ ശിരസ്സിലായ് വച്ച ഭാരം ഞാനറിയുന്നി

തെൻ കുലമെൻ വാളിന്റെ ശക്തിയിൽ താനോ ഭദ്രം?

കൃഷ്ണനെക്കാണാ,മെന്റെ തലയിൽ ചുമത്തിയ

തൊക്കയുമവനുടെ പണിതന്നെയല്ലയോ,

എന്നുമാത്രമേ നിനച്ചുള്ളു , പള്ളിമെത്തയി

ലന്നുറക്കവും നടിച്ചെന്നെയോർത്തിരുന്നതു

മൊന്നുമേയറിഞ്ഞില്ല , ശിരസ്സിന്നരികിലായ്

നിന്നിടുമക്ഷമനാം കൌരവൻ , ദുര്യോധനൻ

വന്നതെന്തിനായിടാം, ചിന്തിയ്ക്കെ ക്കണ്ണും തുറ

ന്നെന്നെ നോക്കിയ ശൌരി,മന്ദമായ് ചിരിച്ചല്ലോ?

വന്നതു ദുര്യോധനൻ മുന്നവേയോതീ ഞാനു

മന്നു നീ ചിരിച്ചതിൽ പൊരുളുമറിഞ്ഞില്ല

വന്നിടും വിപത്തിൽ ഞാൻ നിന്നെ മാത്രമേവേണ്ടു

വെന്നുര ചെയ്തീടവേ, യെണ്ണുവാനൊടുങ്ങാത്ത

നിൻ പട ദുര്യോധനൻ തന്നിലായർപ്പിയ്ക്കവേ,

നിന്നിൽ ഞാൻ കണ്ടൂ ജയം, സുരക്ഷ, സവ്വസ്വവു

മെങ്കിലും കഴിഞ്ഞില്ല നേർക്കുനേർ പയറ്റുവാൻ

കൈയ്യുകൾ വിറച്ചെന്റെ തനുവും തളർന്നല്ലോ?

എന്റെ ബന്ധുക്കൾ, ഗുരുനാഥരെക്കൊല്ലാനായി

ട്ടെങ്ങിനെ ഞാനാളാകുമെന്നോർത്തു ഞാൻ തളരവേ

വന്നു നീ തെളിച്ചെന്റെ തേരതിനൊപ്പം തന്നെ

തന്നു നീ ഗീതാമൃതം,തണുപ്പിച്ചെൻ മാനസം

അന്നു നിൻ വാക്കിൽ കണ്ടു സർവവും സ്വയമെന്നെ

നിന്നിലായർപ്പിച്ചല്ലോ, വിടരും മനക്കണ്ണിൽ

കണ്ടു ഞാൻ ബന്ധങ്ങൾ തൻ അർത്ഥശൂന്യത, സ്വയം

വെന്തിടാതിരിയ്ക്കുവാൻ പഠിച്ചു, കുതിച്ചിടാൻ

വെമ്പി, യെൻ രഥത്തിന്റെ കൊടിക്കൂറയിലിരു

ന്നന്നെനിയ്ക്കേകീ ധൈര്യം മാരുതി,പല വിധം.

ഒന്നു മാത്രമേ തെറ്റായ് ക്കണ്ടുള്ളൂ മുരാരേ ,നീ

യെന്തിനായ് നിൻ വാക്കുകൾ തെറ്റിച്ചു, പലവട്ടം?,

ഇല്ല ,ഞാൻ കൈയ്യാലേന്തില്ലായുധം, വരാം തുണ”

യ്ക്കെന്നല്ലേ പറഞ്ഞതു യുദ്ധത്തിൻ മുന്നാലെയായ്

ഒന്നല്ല പലവട്ട മെന്നെ രക്ഷിപ്പാനായോ

നന്ദനന്ദനാ,മുതിർന്നെന്തിനു കഷ്ടം! കഷ്ടം!.

ഭീഷ്മരെക്കൊന്നീടുവാനോങ്ങിയില്ലയോ, സ്വയം

വൈഷ്ണവാസ്ത്രത്തെ മാറിൽ ഏറ്റുവാങ്ങിയില്ലയോ?

തടുക്കാൻ കഴിയാത്ത കർണ്ണബാണത്തെ രഥ

മൊതുക്കിപ്പിടിച്ചു നീയെന്തിനായ് രക്ഷിച്ചോതൂ?

ശക്തിബാണത്തിൽ നിന്നുമെന്നെരക്ഷിപ്പാനായി

ശക്തനാം ഖടോൽക്കചൻ തന്നെ നീ ത്യജിച്ചില്ലേ?

മാധവാ നിൻ ചെയ്തികളിന്നുമെൻ മനസ്സിനെ

മഥിയ്ക്കുന്നല്ലോ, സ്വയമുരുകീടുന്നു ഞാനും

ഗീതയോതിടാൻ വീണ്ടും നീവന്നെത്തുമെങ്കിലോ,

കാതുമോർത്തിരിയ്ക്കുന്നു, ധർമ്മരക്ഷാർത്ഥം ഹരേ!

(ന്യൂ ബോംബേ കേരളീയ സമാജത്തിന്റെ രജതജൂബിലിയോടനുസരിച്ചു നടന്ന കവിതാ മത്സരത്തിൽ രണ്ടാം സമ്മാനത്തിന്നർഹമായ കവിത))


10 Responses to “അർജ്ജുന ചിന്തകൾ”

 1. Chandramohan

  Congratulations (from the heart)

 2. Bhagavathy

  Nice One……….Congratulations on winning a prize for this Kavitha.[:)]

 3. VIJAYAN

  Hearty Congrats!
  Wishing you many more laurels in your creative endeavours!

 4. Lal

  Congrats

 5. shaji

  കണ്ടു ഞാന്‍ പൊന്നിന്‍ തൂവല്‍ മിന്നിടും ചികുരം ഹാ!
  സന്തതം തുന്നിച്ചേര്ക്ക മേല്ക്കുമേല്‍ പ്രിയ സഖേ !

 6. Savithri

  Congratulations Jyothi …I had a hunch that it would bring you laurels… was too good…!

 7. Nimod Namboodiri

  Hi…. hope long back i had commented… I am a publishing consultant and science journalist based in Chennai. A group involving me is now starting a social organization. We would like to have you working with us in this new start up. We are launching a e-magazine in march. It will be in English, we would like to have your comments and suggestions. Our website is in construction, please get in touch with me if you are interested…

  Thanks and regards
  Nimod
  9940638914
  http:\\www.thepeacefulworld.com

 8. vasudevan m.s.

  arjuna chinthakal is really very good. congratulations jyothi congratulations

 9. Suhas Vadakkilam

  Congratulations

 10. kpsedunath

  good, keep it up.

Leave a Reply

Your email address will not be published. Required fields are marked *