നിവേദനം

Posted by & filed under കവിത.

കണ്ടതു സത്യം തന്നെ ,
കണ്ടില്ലെന്നു പറഞ്ഞതും സത്യം!
കാണാനിഷ്ടപ്പെടാത്തതാണല്ലൊ ഞാന്‍ കണ്ടതും!
കേട്ടതു സത്യം തന്നെ,
കേട്ടില്ലെന്നു നടിച്ചതും സത്യം!
കേള്‍ക്കാനിഷ്ടപ്പെടാത്തതാണല്ലോ ഞാന്‍ കേട്ടതും!
പറഞ്ഞതു സത്യം തന്നെ,
പറഞ്ഞുവെന്നു പറഞ്ഞതും സത്യം!
പറയേണ്ടതു പറയാതെ പറ്റില്ലല്ലോ!
കണ്ടതും, കേട്ടതും, പറഞ്ഞതും
കണ്ണും, ചെവിയും, നാക്കുമല്ലേ?
കാണാനല്ലെ കണ്ണു?
കേള്‍ക്കാനല്ലേ ചെവി?
പറയാനല്ലേ നാക്കു?
പിന്നെ ഞാനെന്തു തെറ്റു ചെയ്തു?
കണ്ണും ,കാതും, വായുമടച്ചു
ഒന്നുമേ കാണാതെ,
കേള്‍ക്കാതെ, പറയാതെ
തെറ്റിനെ ശരിയാക്കി,
എനിയ്ക്കു ജീവിയ്ക്കണ്ടാ!
ഇന്നലയുടെ തെറ്റിനെ ,
ഇന്നിന്റെ ശരിയാക്കി,
നാളെയുടെ തത്ത്വമാക്കാന്‍ എനിയ്ക്കാവില്ല!
മറക്കാം ,പക്ഷേ മറയ്ക്കാനാവില്ല
കരയാം ,പക്ഷേ കരയിയ്ക്കാനാവില്ല,
താഴാം, പക്ഷെ താഴ്ത്താ‍നാവില്ല!
എന്റെ മോഹങ്ങളെ കെട്ടിപ്പിടിച്ചു
എന്റെ സ്വപ്നങ്ങളീല്‍ മുഴുകി
ഞാന്‍ ഒന്നൊഴുകിക്കോട്ടെ?
എന്തിനാണീ തടവറ?
എന്തിനാണീ ബന്ധനം?
എന്നെയൊന്നു മോചിപ്പിയ്ക്കില്ലേ?

 

15 Responses to “നിവേദനം”

 1. sandoz

  മോചിപ്പിക്കില്ലേന്നോ…
  എന്തു ചോദ്യമാണിത്…
  തീര്‍ച്ചയായും മോചിപ്പിക്കും…
  പ്ലീസ്..ഒരഞ്ച് മിനുട്ട് ക്ഷമിക്കില്ലേ…
  ഈ …ഈ ഷോക്ക് ഒന്ന്‍ അടിപ്പിച്ചോട്ടെ…

 2. അനില്‍ ഐക്കര

  ജീവിതത്തില്‍ നിന്നുള്ള മോചനം ഒന്ന് വേഗമാവട്ടെ എന്ന് ആഗ്രഹിക്കുന്നവര്‍ ഏറി വരുന്നു.

  സത്യം കേള്‍ക്കുന്നവരും കാണുന്നവരും അത് പറയുവാന്‍ മടിയ്ക്കുന്നു…

  ദുഖമാണ് ഉത്തരം. അല്ലാതെ പ്രതീക്ഷയല്ല. നന്നായിട്ടുണ്ട് കേട്ടോ..ഇനിയും എഴുതുക.

 3. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍

  എന്തിനി ജിവിതം.എന്തിനി ചിന്തകള്‍

 4. വിക്രമന്‍

  ബ്ലോഗെര്‍ ഓഫ് ദി വീക് ആയി തിരഞ്ഞെടുത്തതില്‍ അല്‍ഭുതമില്ല. കീപ് റൈറ്റിങ്ങ്!

 5. ശ്രീനാഥ്‌ | അഹം

  🙂

 6. jyothirmayi

  സന്തോഷ്…സന്തോഷായീ..ട്ടോ!
  അനില്‍..ശരിയാണു നിങ്ങളുടെ വീക്ഷണം!
  അനൂപ്…നന്ദി.വീണ്ടും സന്ദര്‍ശിയ്ക്കുമല്ലോ?
  വിക്രമന്‍…നന്ദിയുണ്ടു, പ്രോത്സാഹനത്തിനു…
  ശ്രീനാത്…സന്തോഷം!

 7. RaFeeQ

  🙂

 8. Kijar
 9. കാണാമറയത്ത്..

  പറയേണ്ടതു പറയാതെ പറ്റില്ലല്ലോ!നല്ല കവിതകള്‍….:)

 10. Sunitha P M

  Jyothirmayi Chechi vijayichcirikkunnu………kaalangalkkusesham kuthikkurrichathu arthhavatthaayi ente abhinandanangal…….veendum ezhathoo….

 11. the 9th man

  കണ്ടും, കേട്ടും, പറഞ്ഞും സത്യവുമായി സംവേദിക്കുന്നുണ്ട് നിങ്ങള്‍.. തിരിച്ചറിവിന്റെ ആ ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നിങ്ങളുടെ സ്വപ്നങ്ങളെ പുണര്‍ന്ന് ഒഴുകുകതന്നെ വേണം..ബന്ധനങ്ങളുടെ ചങ്ങലകള്‍ തകര്‍ക്കപ്പെടുകയും വേണം..

  പക്ഷെ തകര്‍ക്കപ്പെട്ട ചങ്ങലകള്‍ക്കുമീതേ ഒഴുകിയെത്തേണ്ടത് എങ്ങോട്ട് എന്നതാണു പ്രശ്നം.., നിങ്ങളെപ്പോലെ സ്വപ്നം കാണുന്ന ഒരുപാടുപേര്‍ക്ക് ആശയും പ്രതീക്ഷയുമാകുവാന്‍ ജീവിതത്തിന്റെ മൂല്യങ്ങളിലേയ്ക്കു തന്നെ ഒഴുകുവാനാ‍ണ് തീര്‍ച്ചയായും കവയിത്രി ആഗ്രഹിക്കുന്നതെന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ..

 12. jyothirmayi

  റഫീക്…നന്ദി
  കാണാമറയത്തു…ദ്വയാര്‍ത്ഥത്തിലാണോ പറഞ്ഞതു?
  സുനിത….പ്രോത്സാഹനത്തിനു നന്ദി.
  ഒന്‍പതാമന്‍….തീര്‍ച്ചയായും..മോചനം തന്നെ പല തരത്തിലാകാമല്ലൊ? ബന്ധനങ്ങള്‍ പോലെത്തന്നെ!നന്ദി!

 13. നിരക്ഷരന്‍

  അപ്രിയമായ സത്യം പറയരുതെന്നാണ്….

 14. Sri Garudan

  Mochanum.. evide ninnu… ee veerpumuttalukalil ninannoo. atho… eee manasakkunna Bhandanathil ninnannooo…..
  Bandhura Kanchana Kootilaanegillum Bhandanam Bhandanam Thanne Paaril

 15. kudukkamol

  kollam ketto.
  noludea nalla aashamsagal
  go to light ………………the sun waiting for you
  tata

Leave a Reply

Your email address will not be published. Required fields are marked *