Skip to content

About Me…..

വായിച്ചു വായിച്ചു മനസ്സു നിറയുമ്പോള്‍ അതിനെ എഴുത്തുകാരന്‍ കടലാസിലേയ്ക്കു പകര്‍ത്തുമ്പോള്‍ അവ മനോഹരമായ സൃഷ്ടികളായി രൂപം പ്രാപിയ്ക്കുന്നു. സൃഷ്ടി മിഴിവുറ്റതാകുന്നു. പക്ഷെ മോഹം കൊണ്ടു മാത്രം എഴുതാന്‍ തുടങ്ങുമ്പോഴോ? പണ്ടു പാടിയ പാട്ടുകള്‍ ഈണം നല്‍കുമോ?  അറിയില്ല, നിങ്ങള്‍ തന്നെ പറയൂ….അനവധി കാലത്തിനുശേഷം കുത്തിക്കുറിയ്ക്കുകയാണു, വിജയിയ്ക്കുമോ ആവോ?

  ഇത്തരം ചിന്തകള്‍ എഴുതിത്തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നു.  ഇപ്പോള്‍ എഴുതുന്നതില്‍ സന്തോഷം തോന്നുന്നു. വായിയ്ക്കുന്നവര്‍ നിങ്ങളുടെ പ്രോത്സാഹനം തന്നെ കാര്യം, തീര്‍ച്ച!  ഇനിയും പ്രതീക്ഷിയ്ക്കാമല്ലോ !

സ്നേഹപൂര്‍വ്വം

ജ്യോതി