Posts Categorized: കവിത

ടോംസിന് ആദരാഞ്ജലികൾ!!

Posted by & filed under കവിത.

ടോംസിന് ആദരാഞ്ജലികൾ!! “ബോബ“നാരെന്നു ചോദിയ്ക്കൂ “മോളി“യുത്തരമോതിടും “കിഴുക്കാംതൂക്ക് പഞ്ചായ- ത്തൊ“രിയ്ക്കൽക്കൂടി കണ്ടിടാം വികൃതിയ്ക്കോ കുസൃതിയ്ക്കോ, പ്രായം കൂടുവതെങ്ങിനെ? ബോബനും കൂടെ മോളിയ്ക്കും പ്രായം കൂടില്ല തെല്ലുമേ. തമാശകൾ നിറഞ്ഞീടും കഥാപാത്രങ്ങളെത്രയോ മറന്നീടുവതിന്നാമോ “ഇട്ടുണ്ണൻ പ്രസിഡണ്ടി“നെ . “പോത്തൻ വക്കീലു“ പപ്പായ്ക്കു കേസില്ലെന്നു പറഞ്ഞിടാം. “മേരിക്കുട്ടി“യവർക്കമ്മ നേരിൽക്കാണുന്നിതിപ്പൊഴും. തമാശകളുമായെത്തും “ആശാൻ“ ഗൌരവമാർന്നവൻ നാടിൻ പുത്തൻ സമസ്യയ്ക്കു നേരെച്ചെങ്കൊടി കാട്ടുവോൻ. “അപ്പിഹിപ്പി“യെയോർക്കുമ്പോൾ ഇപ്പോഴും നാറ്റമെത്തിടും കുളിയ്ക്കില്ല, വായിനോട്ടം തൊഴിൽ, ഗിത്താറു കൈകളിൽ. “മൊട്ടേ“, മൊട്ടേ മറന്നില്ല കൂട്ടുകാരാ വരൂ വരൂ […]

മതിലുകൾ

Posted by & filed under കവിത.

മനുഷ്യൻ വിശാലമാം ലോകത്തിൽ തനിയ്ക്കായി- ട്ടെടുക്കാൻ കഴിഞ്ഞവയെന്തൊക്കെയായെന്നാലും തിരിച്ചു വച്ചു, വേലി കെട്ടിയൊക്കെയന്യർക്കു കടക്കാൻ വയ്യാതാക്കി, സ്വാർത്ഥതയേറീടവേ.. മനസ്സും ഭാഗം വച്ചു, പലതാം വിധത്തിലായ് ഇടയ്ക്കായ് മതിലുകൾ തീർത്തവൻ സംതൃപ്തനായ് എനിയ്ക്കു ഭയക്കാനായൊന്നുമേയില്ലെന്നുള്ള വലുപ്പമധോഗതിയ്ക്കായുള്ള വഴിയായി. സ്വയം താൻ സൃഷ്ടിച്ചോരു വേലികൾ , മതിലുകൾ തനിയ്ക്കു തടവറ തീർത്തതു മറിഞ്ഞില്ല ചാടുന്നു മതിൽ , വേലി, പുറകെ വരുന്നവർ ഞാനെന്ന ഭാവം മാറ്റാൻ കാലത്തിന്നായീടുമോ?

മലയാളിക്കു നഷ്ടമാകുന്ന പഴയകാലത്തെക്കുറിച്ച് ഒരോർമ്മ

Posted by & filed under കവിത.

കോലായിൽക്കാലും നീട്ടി, ചെല്ലത്തിൽ മുറുക്കാനും കൺകളിൽ കലർപ്പില്ലാ സ്നേഹവും,വാത്സല്യവും, ഒരിടത്തെങ്ങോ പണ്ടു വാണ രാജാവിൻ കഥ, മടിയിലെപ്പേരക്കുട്ടി, മാഞ്ഞുപോയൊരു ചിത്രം!   തലമുറ കൈമാറുന്ന പാഠങ്ങൾ, വചനങ്ങൾ, അനുഭവച്ചൂടിൻ ഗുണം നിറയുമറിവുകൾ , അകതാരിൽ ഭക്തി, ഭയം, ബഹുമാനത്തിൻ പാഠം ചിരസുരക്ഷിതബോധം നൽകിടും കുടുംബങ്ങൾ,     കതിരിട്ടവയൽ , കൊയ്ത്തുപാട്ടിന്റെ താളം, മഴ- വരുവാനായ് പ്രാർത്ഥിയ്ക്കുന്ന കർഷകർ, അദ്ധ്വാനത്തിൻ വിലയറിയുന്നോർ, ഓണം വിഷുവൊക്കെയും  വേണ്ട- വഴിപോലെയുൾക്കൊണ്ടൊരാ നാളെന്നോർമ്മയിൽ മാത്രം.   വഴി മാറീട്ടെത്തും കാറ്റും മഴയും […]

വിഷുക്കൈനീട്ടം

Posted by & filed under കവിത.

അറിയില്ലയെന്നും വിഷുവിൻ സ്മരണകൾ കൊഴിയുന്ന വർഷത്തിനോർമ്മയാലായിടാം ഒരുപാടു ബാല്യസ്മരണയുണർത്തുന്നി- ന്നതിനൊപ്പമെന്തിനോ നഷ്ടബോധങ്ങളും ശരിയാണു നമ്മൾക്കു നഷ്ടമായ് ബാല്യമെ- ന്നറിയുന്ന കാരണമായിടാമല്ലെങ്കിൽ ഒരു വേള നമ്മൾക്കു നഷ്ടമായ് വന്നൊരാ- പ്രിയർ തന്റെ യോർമ്മ മഥിയ്ക്കുന്നതായിടാം ഒരു കൊച്ചു ചിന്തയുമില്ലാതെ ലാളന- യതു നുകർന്നച്ഛനുമമ്മയും സോദര- രതുപോലെ കൂട്ടുകാരൊന്നിച്ചു ചേർന്നൊരാ വിഷു നാം മറക്കുവതെങ്ങനെ, യായിടാ. ഒരു നിമിഷം അമ്മ കണ്ണുപൊത്തീട്ടങ്ങു- കണി കാണ്മതിന്നായി കൊണ്ടു പോകുന്നതും കണി കണ്ടിടും നേരമമ്മ പ്രാർത്ഥിച്ചിടാൻ പറയുന്നതുമോർത്തു നോക്കിടൂ, പിന്നെ നാം നിറയുന്ന […]

മനസ്സിലൊരു വിഷുക്കണി

Posted by & filed under കവിത.

      വിഷു വരുന്നു, വേനൽച്ചൂടിൻ പുതപ്പിട്ട് വിഷുവരുന്നു, മദ്ധ്യവേനലവധിയിൽ പുതുമയേറെയുൾക്കൊള്ളുവാൻ മോഹങ്ങൾ തലയുയർത്തുന്നു, പൊൻ കണിയേറ്റിടാം.   പുറകെയെത്തിടുമോരോ ദിനങ്ങളും ശുഭദമാകണമെന്ന മോഹത്തിനാൽ കണിയൊരുക്കുന്നു, സ്വപ്നങ്ങൾ സത്യമായ് വരിക ദുഷ്ക്കരമെന്നൊന്നറിഞ്ഞു താൻ.   ഇവിടെയിന്നിന്റെ യാഥാർത്ഥ്യമൊക്കെയും ഇമ തുറക്കുകിൽ മുന്നിൽ വരാതെയീ കപടലോകത്തെ വീക്ഷിച്ചു തൃപ്തിയാൽ സുഖദ സ്വപ്നങ്ങൾ നെയ്തു തുടങ്ങവേ… തിരികെയെത്തിടും ഇന്നിന്റെ കയ്പ്പുനീർ അമൃതമെന്നു ഞാനെത്ര  ചിന്തിയ്ക്കിലും സുഖസമൃദ്ധി മരീചികപോലെയെൻ ഹൃദയമാം മരുഭൂവിലൊളിയ്ക്കവേ… തിരയുവാനില്ല ബാക്കി, ജലാർത്തിയാ- ലുഴറുമെൻ സ്വപ്നമൊക്കെ മരിയ്ക്കുമോ?. […]

വിഷുപ്പകർച്ച

Posted by & filed under കവിത.

മദ്ധ്യാഹ്നം വിട ചോദിച്ചീടുന്നു, പടിഞ്ഞാറിൻ സ്വപ്നത്തിൻനിറം സ്വർണ്ണമാകുവാനൊരുങ്ങുന്നു. കിഴക്കു കരച്ചിലിൻ ഭാവത്തിൽ മുഖമൊട്ടു കറുപ്പു ചാലിച്ചെന്നപോലിരുളുന്നു കിഴക്കേപ്പറമ്പിലെ കൊന്ന പൂത്തല്ലോ, പൂവിൻ കനത്താലിതാ തല കുമ്പിട്ടു നിന്നീടുന്നു. വിഷുവെത്തിയല്ലോയെന്നോർക്കവേ പിറകിലെ മരത്തിൽ നിന്നും വിഷുപ്പക്ഷി തൻ സ്വരമെത്തി. അറിയാതെയ ഞാൻ വിഷുപ്പക്ഷിയ്ക്കു മറുപടി- യുയരുമാഹ്ലാദത്താ‍ലുടനെ നൽകീടവെ ഒരു മാത്ര ഞാൻ സ്തബ്ദ്ധയായി, യെൻ മനസ്സിന്നും ചെറിയ കുഞ്ഞുങ്ങൾക്കു സമമായുണരുന്നോ? വിഷുവിൻ സ്മരണകൾ മനസ്സു നിറയവേ , വിഷുക്കേട്ടത്തിൻ മോഹമെന്നെ വേട്ടയാടുന്നു. കൊടുക്കാം വിഷുക്കേട്ടമെങ്കിലും, മനസ്സോതി, നിനക്കു കഴിയുമോ […]

കരിയും കരിമരുന്നും

Posted by & filed under കവിത.

    കരിയും കരിമരുന്നും കരയുന്നു മനുഷ്യർ ചുറ്റിലും ഇവിടെക്കേൾപ്പതിനാരുമില്ലയോ? പലമാതിരിയെത്തിടുന്നൊരീ ദുരിതങ്ങൾ മനുഷ്യനിർമ്മിതം. നിരയായി വരുന്നു കേരള- ക്കരതന്നിൽ‌പ്പല വേല പൂരവും കൊടി കേറിയ നാൾ മുതൽ നമു- ക്കിനിയുത്സവനാളതല്ലയോ? കരിവീരർ നിരന്നു നിൽക്കണം തലപൊക്കിഗ്ഗമയൊന്നു കാട്ടണം പലമാതിരിയായി ശക്തിയിൽ വെടിപൊട്ടണമെന്നു നിശ്ചയം. ഉരുകുന്നിതു ടാറു റോഡിലായ് അറിയുന്നു, ചെരുപ്പിടുന്നു നാം കരിവീരനു വേണ്ടി വാഹനം നിയമം ചൊൽ വു, കൊടുപ്പതില്ല നാം. വനമദ്ധ്യമതിങ്കൽ കൂട്ടമായ് വിഹരിയ്ക്കേണ്ട ഗജേന്ദ്രവീരരെ ചെറുതായ്ക്കുഴികുത്തി വീഴ്ത്തി നാം മനുജന്നനുവർത്തിയാക്കിടും. പലമാറ്റമവന്നു […]

An honour killing!

Posted by & filed under കവിത.

“മതി മതി മകളാണെന്നാകിലും കൊന്നിടും ഞാൻ ദളിതനെ വരനാക്കാൻ സമ്മതിയ്ക്കില്ലയൊട്ടും എഴുതുക, തനിയേ നീ ചെയ് വതീ ഹത്യയെന്നീ ചെറിയൊരു കടലാസ്സിൻ കഷ്ണമൊന്നിങ്കലിപ്പോൾ.“ ഇതുപൊഴുതവളപ്പോൾ ആത്മഹത്യാക്കുറിപ്പൊ- ന്നെഴുതിയതതുതാനേ കണ്ടു നേരം പുലർക്കെ ചെറിയൊരു കയറിൻ നൽത്തുണ്ടമൊന്നിങ്കൽ തൂങ്ങും മകളുടെ ശവമൊന്നിൽ കണ്ടിതേറെപ്പരുക്കും. ശിവശിവ! ഹൃദയത്തിൽത്തെല്ലുപോലും ദയയ്ക്കി- ല്ലിവിടെയൊരിടമെന്നോ പോവതെങ്ങോട്ടു നമ്മൾ? ഇതുവിധമഭിമാനപ്രശ്നമൊന്നാലെ ഹത്യ- യ്ക്കിടവരുമൊരുകാലം,നാശകാലം നിനച്ചാൽ..  

വേനലേ…

Posted by & filed under കവിത.

    വേനലേ… വേനലുരുകിത്തിളച്ചീടുന്നു, തീക്ഷ്ണമാം നാമ്പുകളുയരുന്നു, നക്കിത്തുടച്ചീടുന്നു ദൂരെ മഴയെത്തവേ ദുസ്സഹമായിടും ചൂടു നെടുവീർപ്പിനാൽ നമ്മളെക്കൊല്ലുന്നു വേനലേ നിന്നെക്കൊതിയ്ക്കും മഴക്കാല- മോടി വന്നെത്തുവാൻ നാളിനിയും ബാക്കി വേനൽക്കഥകളെല്ലാം മിഥ്യമെങ്കിലു- മേറിടും താപമൊരു സത്യമല്ലയോ? ശാ‍ന്തസമുദ്രങ്ങളേകും നെടുവീർപ്പു താന്തരാക്കുന്ന പ്രതിഭാസമൊക്കെയും സ്വന്തം പ്രവൃത്തിതൻ ദുഷ്ഫലമെന്നതു മന്ദം മനസ്സിലേയ്ക്കോടി വന്നെത്തിയോ? പോരുമിനി വന്നോട്ടെ ചൂടൊന്നു മാറ്റുവാൻ ഘോരമിടി നാദത്തിനൊപ്പമൊരു മഴ കാടുമൊപ്പം നാടുമൊന്നു നനയട്ടെ ചൂടൊക്കെയാവിയായ് മേലോട്ടുയരട്ടെ.

.എത്തിയല്ലോ! നന്ദി നന്ദി!

Posted by & filed under കവിത.

വേഷം കെട്ടലാണെവിടെയും… അറിയാത്ത കാര്യമൊന്നുമല്ല എന്നിട്ടുമെന്തിനോ ദേഷ്യമേറുന്നു.   ഉരുകിത്തിളയ്ക്കുന്ന വേനൽ ചൂട് രണ്ടുനാൾ മുന്നേ പ്രവചിച്ചതാണല്ലോ എത്താറായി, മഴ എന്ന്   മഴവന്നത് ഇടിയും മിന്നലുമൊത്ത്, കല്ലുപിളർക്കുന്ന ശബ്ദാരവങ്ങളാൽ അകമ്പടിസേവിച്ച്, പതിവു പോലെത്തന്നെ.   മുറ്റത്തെ മരങ്ങളെയൊക്കെക്കുളിപ്പിച്ചു ഇഷ്ടിക വിരിച്ച മുറ്റമൊക്കെയുമൊന്നു കഴുകി, നഗരിയ്ക്കു കുളിരേകി.   പക്ഷെ ആ വരവുണ്ടല്ലോ അപ്പോൾ തോന്നി, ഇവിടെത്തന്നെ നിൽക്കാനാണെന്ന് വന്നപോലെ പോവില്ലെന്നും..എന്നിട്ടോ?     ഇപ്പോഴും വീരവാദം മുഴക്കുന്നുണ്ടല്ലോ മുഖം കറുപ്പിച്ചു കാട്ടുന്നുമുണ്ട്. ഇതൊന്നും കൂടാതെ ഒന്നു വ്ന്നാലെന്താ, […]