Jyothirmayam

അഞ്ചാംഭാവം-1
സ്ത്രീ…കരയാനും കരയിപ്പിയ്ക്കാനും

അവിചാരിതമായി തുറന്നുനോക്കിയ ഒരു ഈ മെയിലിന്റെ ഉള്ളടക്കമാണു ഈ ലേഖന പരമ്പരയുടെ ജന്മത്തിനു കാരണമായതെന്നറിയുമ്പോൾ ഒരു പക്ഷേ നിങ്ങൾ അത്ഭുതപ്പെട്ടേയ്ക്കാം. യാതൊരു വിധ നിയന്ത്രണവുമില്ലാതെ പലപ്പോഴും പ്രിയപ്പെട്ട കൂട്ടുകാരിൽ നിന്നു വരുന്ന സന്ദേശങ്ങൾ പോലും  തുറന്നു നോക്കാതെ ഡീലിറ്റ് ചെയ്യേണ്ടി വരാറുണ്ടു. കുറ്റബോധം തോന്നാറുണ്ടെങ്കിലും ഈ- ചവറുകൾ നീക്കം ചെയ്യാതെ വയ്യല്ലോ? ഇത്തരം ഒരു നീക്കം ചെയ്യൽ സമയത്തു കണ്ണിൽ‌പ്പെടാനിടയായ ഒരു  മെയിൽ എന്നെ കുറച്ചൊന്നുമല്ല ഇരുത്തിച്ചിന്തിപ്പിച്ചതു. ചിന്തിച്ചതു മാത്രമല്ല ഇതാ എന്നെ എ

ഴുതാനും പ്രേരിപ്പിയ്ക്കുന്നു.

ഇത്രയേറെ എന്നെ ചിന്തിപ്പിച്ച അഥവാ ആകർഷിച്ച അതിലെ ഉള്ളടക്കമെന്തെന്നറിയാൻ ഇപ്പോൾ നിങ്ങളും ആകാംക്ഷാഭരിതരായിക്കാണുമെന്നറിയാം. ചുരുക്കമായി എന്റെ വാക്കുകളിൽ അതിനെ ഒതുക്കാം.  കരയുന്ന അമ്മയോടു കുഞ്ഞു അതിനു കാരണമാരാഞ്ഞപ്പോൾ സ്ത്രീയായതിനാലാണു കരയുന്നതെന്നെ അവർക്കു പറയാനായുള്ളൂ. സ്ത്രീയായാൽ കരയുന്നതെന്തിനാണെന്നു തനിയ്ക്കു മനസ്സിലായില്ലെന്നു പറയുന്ന മകനോടു നിനക്കു അതൊരിയ്ക്കലും മനസ്സിലാകാനാവില്ലെന്നും അവർ പറയുകയാണു, മാറോടണച്ചുകൊണ്ടു. . അർത്ഥഗർഭമായ വരികൾ. സംശയനിവാരണത്തിന്നായി അച്ഛന്നരികിലെത്തുന്ന മകൻ ഒരു കാരണവുമില്ലാതെ അമ്മ കരയുന്നതെന്താണെന്നു ചോദിച്ചപ്പോൾ സ്ത്രീകൾക്കു കരയാനായി ഒരു കാരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അച്ഛന്റെ നിലപാട്.എങ്ങിനെയുണ്ടു? എന്തായാലും   അമ്മ പറഞ്ഞതു ശരിയായി . വളർന്നിട്ടും വലുതായിട്ടും  സ്ത്രീകൾ കരയുന്നതിന്റെ രഹസ്യം മകനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അന്വേഷിപ്പിൻ കണ്ടെത്തുമെന്നതറിയുന്ന പുതിയ തലമുറ പ്രശ്നത്തിന്റെ കുരുക്കഴിയ്ക്കാനായി ദൈവത്തെ സമീപിയ്ക്കുന്നു.സ്ത്രീകൾ പെട്ടെന്നു കരയുന്നതിനുള്ള  കാരണം എന്താണെന്നു ദൈവം പറയുന്നതൊന്നു കേൾക്കൂ…

‘“സ്ത്രീയെ പ്രത്യേകത നിറഞ്ഞവളായിക്കാണാൻ ഞാൻ തീരുമാനിച്ചു. ലോകഭാരം താങ്ങാൻ ശക്തിയുള്ളതും  സ്വാന്തനം നൽകാൻ വേണ്ട മാർദ്ദവവുമുള്ള ചുമലുകൾ അവൾക്കു  ഞാൻ നൽകി. പുത്ര ഭാരവും പുത്രരാലുള്ള തിരസ്ക്കാരവും സഹിയ്ക്കാനുള്ള അന്തർശ്ശക്തി ഞാനവൾക്കേകി. മറ്റുള്ളവരൊക്കെ വയ്യെന്നു പറഞ്ഞു ഉപേക്ഷിച്ചാലും മുന്നേറാനും സ്വന്തം വയ്യായ്ക പോലും  മറന്നു രോഗികളെ ശുശ്രൂഷിയ്ക്കാനുമുള്ള ഉറപ്പാർന്ന മനസ്സും  അവൾക്കേകി. മക്കൾ തെറ്റു ചെയ്താലും  അതെല്ലാം  മറന്നു അവരെ ലാളിയ്ക്കാനും ഒന്നായിക്കാണാനും മതി മറന്നു സ്നേഹിയ്ക്കാനും  അവൾക്കാകണമെന്നു ഞാൻ നിനച്ചു.ഭർത്താവിനെ അനുസരിച്ചു, അവനു താങ്ങാകുന്ന   ഭാര്യയാവാൻ അവന്റെ വാരിയെല്ലിനാൽ അവളെ സൃഷ്ടിച്ചു. ഭർത്താവിന്റെ തെറ്റുകുറ്റങ്ങൾ പൊറുക്കാനും നന്മയുടെ പ്രതീകമായി അവന്റെ ശക്തിയായി കൂടെ നിൽക്കാനും പഠിപ്പിച്ചു. ഇതിനൊക്കെശ്ശേഷം ഞാനവൾക്കു  മാത്രമായി  നൽകിയ സമ്മാനമാണു എവിടെയും യഥേഷ്ടംഅവൾക്കു കാര്യസിദ്ധിയ്ക്കായി ഉപയോഗിയ്ക്കാനാകുന്ന ഈ കണ്ണുനീർ. ഒന്നു ശ്രദ്ധിച്ചു നോക്കി നോക്കൂ, ഒരു സ്ത്രീയുടെ ഭംഗി നിലകൊള്ളുന്നതു അവളുടെ വസ്ത്രധാരണത്തിലോ , തലമുടിയിലോ, സുന്ദരമായ ആകാരസൌഷ്ടവത്തിലോ അല്ല. അവളുടെ സൌന്ദര്യം കുടികൊള്ളുന്നതു അവളുടെ കണ്ണുകളിലാണു, സ്നേഹം വാസമുറപ്പിച്ച അവളൂടെ ഹൃദയക്ഷേത്രത്തിലേയ്ക്കുള്ള പടിവാതിൽ. “

ശരിതന്നെ. അവിടെ മിന്നി മറയുന്ന ഭാവങ്ങളുണ്ടല്ലോ,അവ കഥ പറയും പ്രേമത്തിന്റെ,വിരഹത്തിന്റെ, വൈരത്തിന്റെ , വൈരാഗ്യത്തിന്റെ, ഭക്തിയുടെ , കാപട്യത്തിന്റെ, കുതന്ത്രങ്ങളുടെ, നിഷ്ക്കളങ്കതയുടെ  ഒക്കെയൊക്കെ കഥകൾ. ഒന്നു സൂക്ഷിച്ചു നോക്കിയാൽ നമുക്കു ചുറ്റുമായി കാണാവുന്നവ തന്നെ.. ചിലതു ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടാകാം. ചിലതു സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്നവ. അകത്തെരിയുന്ന വികാരങ്ങൾ അവയിൽ പ്രതിഫലിയ്ക്കുമ്പോൾ മുഖത്തു മിന്നിമറയുന്ന വർണ്ണഭേദങ്ങൾ മനുഷ്യമനസ്സിനെന്നും കടംകഥ തന്നെ.

ഓർത്തപ്പോൾ ഒരേ സമയം ഒട്ടേറെ മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി.  ദൈവം ഇത്രയൊക്കെ പ്രത്യേകത നൽകി  സജ്ജമാക്കിയിട്ടും പരാജയപ്പെട്ടവയും,  അവയെ വേണ്ട പോലെ ഉപയോഗിച്ചവയും, അല്ലാത്തവയുമായ ഒട്ടേറെ മുഖങ്ങൾ. എന്തിനു പറയുന്നു പുരാണങ്ങളിലേയ്ക്കൊന്നിറങ്ങിച്ചെന്നു നോക്കൂ! എത്രയോ പ്രത്യേകതയാർന്ന സ്ത്രീകളെ  നമുക്കവിടെ കാണാൻ കഴിയുന്നു.  നിങ്ങൾക്കും എനിയ്ക്കും ഒക്കെ പരിചിതവും അല്ലാത്തവയും ആയ   മുഖങ്ങളിലേയ്ക്കും ആ കണ്ണുകളിലേയ്ക്കും  ഉറ്റുനോക്കാനായാണു ഞാൻ നിങ്ങളെ ക്ഷണിയ്ക്കുന്നതു. വരുമല്ലോ?

(www.malayalamemagazine.com August 2010)

കണ്ണനെയും കാത്തു….
ഇന്നു നീയെത്തുന്നേരമുണ്ണീ ഞാനായീടട്ടേ

നിൻമേനി കരങ്ങളിലേന്തിടും യശോദ താൻ

എന്നിലെ വാത്സല്യത്തിൻഭാവവും പുനർജ്ജനി-

ച്ചെന്നിൽ ഞാൻ നിന്നെത്തന്നെക്കാണുവാൻ ശ്രമിയ്ക്കട്ടേ

നാളെ നീ വരുന്നേരം വെണ്ണയും തൈരും തരാൻ

ഗോകുല ഗോപാലികയായി ഞാനെത്തിച്ചേരാം

ചോരണം നിനക്കെന്നും മോദത്തെത്തരുമെന്റെ

മാനസമതെന്തിനായ് മോഷ്ടിപ്പൂ , ദയാവായ്പ്പോ?

പകുത്തുതിന്നും നേരമെത്തിടാമൊരു കൊച്ചു-

വെളുത്ത പൂച്ചക്കുട്ടിയായി ഞാൻ മുന്നിൽ കണ്ണാ

പകലിൻ വെട്ടത്തിൽ നീ പകുത്തേകിടും, കൂടെ

സമഭാവത്തിൻ വിത്തു പാകുവാൻ ഞാനെത്തിടാം

കുസൃതിക്കുരുന്നേ നീയുടയ്ക്കും പാത്രങ്ങൾക്കു-

പകരം യശോദ ഞാൻ നൽകിടാം പുതുപാത്രം

അറിയുന്നല്ലോ ദാനം കൊടുക്കാൻ കഴിവുള്ളോ-

രറിഞ്ഞു കൊടുക്കണം, ഭക്തിഭാവത്തിൻ മന്ത്രം.

രാധയായ് മാറട്ടെ ഞാൻ രാഗലോലുപയായി-

മാധവാ, രാസക്രീഡയ്ക്കണയുമൊരു വേള

മധുരോദാരം ഭക്തിഭാവമീ യനുഭൂതി-

യതുമാത്രമേ വേണ്ടൂ ജീവിതം കഴിയ്ക്കുവാൻ

കരുണാമൂർത്തേ യിഹലോകത്തിൻ സുഖ ചിന്ത-

യവിടുന്നഹോ മാറ്റി, വസ്ത്രചോരണം പോലും

ഒരുവേള നീ ചൂണ്ടിക്കാട്ടി നശ്വരം ദേഹ-

മറിയുന്നല്ലോ ഭക്തിയൊന്നു മാത്രമേ നല്ലൂ

മുകുന്ദാ വനമാലിയാണു നീ യെന്നാൽ‌പ്പോലും

സമസ്തലോകത്തിന്നും തുണയാ, ണെത്തൂ വേഗം

അധർമ്മം വിതച്ചിടുമസുരർ നിറയുന്നു

കലികാലത്തിൻ ഖഡ്ഗിയെത്തിടാൻ സമയമായ്.

വർണ്ണനൂലുകൾ-10 (ഓണം സ്പെഷ്യൽ)
വർണ്ണനൂലുകൾ-10 (ഓണം സ്പെഷ്യൽ)

ഓർമ്മയിൽ എന്നും മങ്ങാതെ നിൽക്കുന്ന ചില ദിനങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമല്ലോ? പിറന്നാളുകളും വിവാഹവും ജനനവുമൊക്കെപ്പോലെത്തന്നെ കുട്ടിക്കാലത്തെ ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളും ഇന്നു തിരിഞ്ഞു നോക്കുമ്പോൾ വർണ്ണശബളിമയാർന്നതായി നമുക്കു തോന്നുന്നു. ഓണം അന്നും ഇന്നും മനസ്സിൽ ആഹ്ലാദം നിറയ്ക്കുന്നില്ലെന്നല്ല., പക്ഷേ  ഒരൽ‌പ്പം നഷ്ടബോധത്തിന്റെ വേദന പുരണ്ട ഈ തിരിഞ്ഞു നോട്ടത്തിൽ  നാം കണ്ടെത്തുന്ന വർണ്ണ നൂലുകൾ നമ്മുടെ മനസ്സിനെ സന്തോഷത്തിന്റെ മറ്റൊരു തലത്തിലേയ്ക്കുയർത്തിയെന്നു വരാം.

ഓണക്കോടിയെടുക്കലും തുന്നാൻ കൊടുക്കലും എന്നും ഹൃദ്യമായ ഓർമ്മതന്നെ. അച്ഛന്റെ പിന്നാലെ നടക്കും അതിനായി. സ്വയം തിരഞ്ഞെടുത്താലേ തൃപ്തിയാവൂ. അച്ഛനതറിയാം താനും. പിന്നെ തുന്നിക്കിട്ടില്ലേ ഓണമാകുമ്പോഴേയ്ക്കെന്ന പേടിയാണു. ശാരദ എന്ന കൂട്ടുകാരിയെ ഓർമ്മ വരുന്നു. എന്നും ശാരദയുടെ ചേച്ചി എന്റെ ഡ്രെസ്സ് കഴിയുന്നത്ര വേഗം തുന്നിത്തരാറുണ്ടു , പറഞ്ഞ ഫാഷനിൽ തന്നെ. പുതുവസ്ത്രത്തിന്റെ മണം എന്നും ഹരം പിടിപ്പിയ്ക്കുന്നതാണു. ഇന്നും അതോർമ്മയിൽ വരുന്നു, ഓണത്തെക്കുറിച്ചോർക്കുമ്പോഴെല്ലാം.ഓണമെത്താനായി തിടുക്കമാവും, പുതിയ ഉടുപ്പു ഇടാനായി.ഒരു വക ആകാക്ഷകളും മനസ്സിലില്ലാതെ ഓണത്തുമ്പികളെപ്പോലെത്തന്നെ പാറി നടക്കുന്ന കാലം.

ഓണത്തിന്റെ ശരിയായ സന്തോഷം അത്തമെത്തിയാലായി. പൂക്കളം, മാവേലിയെ ഉണ്ടാക്കൽ ഒക്കെ രസകരമായ അനുഭവങ്ങളാണു. മുതിർന്നവർ മണ്ണുകൊണ്ടൂ മഹാബലിയെ ഉണ്ടാക്കി മിനുക്കുന്ന സമയം ബാക്കി വരുന്ന മണ്ണെടുത്തു സ്വയം കൊച്ചു മാബലിമാരെ ഉണ്ടാക്കാറുണ്ടു. അരിമാവു കൊണ്ടു അണിഞ്ഞു നിറുകയിൽ മുക്കുറ്റിയും തുമ്പയും കിരീടമായി വെച്ച ഓണത്തപ്പൻ ഇന്ന് മനസ്സിൽ മാത്രം. അതോടൊപ്പം തന്നെ മണ്മറഞ്ഞു പോയ മുതിർന്നവരും. പൂക്കളത്തിനായുള്ള പൂവു തേടിയുള്ള യാത്രകൾ ഒരിയ്ക്കലും മറക്കാനാവില്ല.ഒറ്റയ്ക്കും കൂട്ടായും പാട്ടു പാടിയും ഒളിച്ചും ശേഖരിയ്ക്കുന്നപൂക്കൾ രാത്രി ഇലകളിൽ വെള്ളം തളിച്ചു അടച്ചു വെയ്ക്കും. രാവിലെ കളം മെഴുകി പൂക്കളൊക്കെ പുറത്തെടുത്താൽ പിന്നെ ഡിസൈൻ ഉണ്ടാക്കലാണു ആദ്യം. പിന്നീടാണു പൂക്കൾ നിറവും തരവുമനുസരിച്ചൂതിൽ നിരത്തുന്നതു. നല്ല പൂക്കളം നിർമ്മിയ്ക്കുമ്പോൾ ഏറെ അഭിമാനം തോന്നും. കൂട്ടുകാരുടെ പൂക്കളങ്ങളുമായി താരതമ്യം ചെയ്യലാണു  അടുത്തപടി. ശരിയ്ക്കും ഉല്ലാസത്തിന്റെ നല്ല നാളുകളായിരുന്നു അവ. ഊഞ്ഞാൽ കെട്ടലും മത്സരിച്ചു ആടലും തുമ്പിതുള്ളലും കൈകൊട്ടിക്കളിയുമൊക്കെ ഓണക്കാലത്തിന്റെ മാറ്റുകൂട്ടിയിരുന്നു. മേലാകെ പുല്ലുകൊണ്ടു പൊതിഞ്ഞു മുഖമ്മൂടിയുമണിഞ്ഞെത്തുന്ന കുമ്മാട്ടികൾ, നഗരത്തിൽ വിലസുന്ന പുലിവേഷക്കാർ ഒക്കെ ഓണക്കാലത്തെ ഹൃദ്യമാക്കിയിരുന്നു .ഓർക്കാൻ തന്നെ എന്തു രസം!.

ഓണക്കാഴ്ച്ചയുമായെത്തുന്നവർ കൌതുകമുണർത്തിയിരുന്നു. ഓണസ്സാമാനങ്ങൾ അവർക്കെല്ലാം കൊടുക്കുന്നതു എനിയ്ക്കേറെയിഷ്ടമായിരുന്നു. പ്രത്യേകമായി തരുന്ന മടിശ്ശീല, കൊച്ചു കുട്ടിക്കലങ്ങൾ എന്നിവ കുട്ടികളെ എത്രമാത്രം സന്തോഷിപ്പിച്ചിരുന്നെന്നോ? അടുക്കളയിൽ നിന്നുയരുന്ന ഹൃദ്യമായ ഗന്ധങ്ങൾ ഓണമിങ്ങെത്തിയെന്നു ഉറക്കെ വിളിച്ചു പറയുന്നവിധമായിരുന്നു.

പുതുവസ്ത്രമിടുക മാത്രമല്ല, കൈ നിറയെ പുതിയ വള വാങ്ങിയിടാനും ഓണക്കാലത്തിനെ കാത്തിരിയ്ക്കാറുണ്ടു. ഇന്നും ഒന്നു കണ്ണടച്ചാൽ നാട്ടിലെ കടകളും വളകളും കടക്കാരുമൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്നു. സ്കൂൾ ഒഴിവുകാലം, ഓണം , കളികൾ, പുതിയവസ്ത്രം ഒക്കെക്കൂടി ശരിയ്ക്കും കുട്ടിക്കാലത്തു ഏറ്റവുമേരെ ആഹ്ലാദിയ്ക്കുന്ന സമയമായിരുന്നു അതു. സ്കൂൾ തുറന്നാൽ സങ്കടമാണു പിന്നെ.

കൃത്രിമത്വത്തിന്റെ   ലാഞ്ച്ഛന തെല്ലുമേശാത്ത സാധാരണ മലയാളിയുടെ സന്തോഷപ്രകടനം മാത്രമായിരുന്നു പണ്ടത്തെ ഓണം. വിളവെടുപ്പു കഴിഞ്ഞ, പുറംപണികൾ അധികം  ഒന്നുമില്ലാത്ത സമയത്തെ  സന്തോഷിയ്ക്കാനും അതു മറ്റുള്ളവരിലേയ്ക്കു പകർന്നുകൊടുക്കാനുമായി വിനിയോഗിച്ചിരുന്നതായിരിയ്ക്കാം. പഞ്ഞക്കർക്കിടകം കഴിഞ്ഞു വിളവെടുപ്പിന്റെ പൊലിയിൽ ദാരിദ്ര്യവും അകന്നു നിൽക്കുന്ന കാലം. മാവേലിമന്നന്റെ അപദാനങ്ങൾ പാടി ഒരുമയുടെ സംഗീതവും സന്തുഷ്ടിയും അലയടിയ്ക്കുന്ന ആനാളുകൾ ഇന്നു ഓർമ്മയിലെ വർണ്ണനൂലുകൾ മാത്രം.  ഇന്നത്തെ ആഘോഷത്തിൽ കൃത്രിമത്വവും പ്രദർശനതത്പരതയും മാത്രം. ഓർമ്മയിലെങ്കിലും യഥാർത്ഥസങ്കൽ‌പ്പങ്ങളെ താലോലിയ്ക്കാനാവുന്നതിൽ സന്തോഷം തോന്നുന്നു എന്നു മാത്രം.

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!!

വർണ്ണനൂലുകൾ-9
വർണ്ണനൂലുകൾ-9

നമ്മുടെ ഉറ്റസുഹൃത്തുക്കൾ നമ്മുടെ സ്വഭാവരൂപീകരണത്തിൽ ഒട്ടേറെ പങ്കു വഹിയ്ക്കുന്നുവെന്നു കാണാം. പുതിയതലമുറയെക്കുറിച്ചു പറയുകയാണെങ്കിൽ ഇതു വളരെയേറെ ശരിയാണു. അവർ എല്ലാ കാര്യത്തിലും കൂട്ടുകാരുടെ അഭിപ്രായത്തിനേ വില കൊടുക്കുകയുള്ളൂ. നല്ലതായാലും ചീത്തയായാലും പലതും പഠിയ്ക്കുന്നതും ഇങ്ങനെ തന്നെ.പീർ ഗ്രൂപ് സമ്മർദ്ദം പല പ്രശ്നങ്ങൾക്കും വഴിയാകാറുണ്ടു. മാതാപിതാക്കളുടെ ചിന്താഗതികളെ എന്നും പഴഞ്ചനായേ അവർക്കു കാണാനാകൂ എന്നതാണു കാര്യം.

ഒരു ഉറ്റ കൂട്ടുകാരിയുടെ അമ്മയെക്കുറിച്ചു ഓർമ്മ വന്നു.    പോസിറ്റീവ് ആയി മാത്രം ചിന്തിയ്ക്കാനറിയാവുന്ന സ്ത്രീ. ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണു. മാമി എന്നു വിളിയ്ക്കാം. ഭർത്താവു മുബെയിലോ മറ്റോ ആണു. മൂന്നുകുട്ടികളും ഭർത്താവിന്റെ അമ്മയുമടങ്ങുന്ന  കുടുംബത്തെ ഭർത്താവയച്ചു കൊടുക്കുന്ന പണം കൊണ്ടു സുഖമായി നോക്കുന്നു. പെൺകുട്ടികൾ രണ്ടുപേരും എന്റെ കൂട്ടുകാരായതിനാൽ ഞാൻ അവരുടെ വീട്ടിൽ നിത്യയാണു. എന്തു പലഹാരമുണ്ടാക്കിയാലും എന്റെ പങ്കവിടെ കാണും. സ്കൂളിൽ പോകുന്നതും അമ്പലത്തിൽ പോകുന്നതും മറ്റെന്തു കാര്യത്തിനു പോകുന്നതും ഒന്നിച്ചായിരുന്നു.എന്റെ കുട്ടിക്കാലത്തിന്റെ നല്ലൊരു ഭാഗം രണ്ടു കുടുംബങ്ങളും വളരെ നല്ലൊരു സുഹൃദ്ബന്ധം നിലനിർത്തിയിരുന്നതിനാൽ ഇവരുടെ പലപല ഗുണങ്ങളും എന്നിലേയ്ക്കും പകർന്നിട്ടുണ്ടായിരിയ്ക്കാം.

ഒന്നിനുമുന്നിലും പതറാത്ത ഒരു സ്ത്രീ ആയിരുന്നു മാമി.നല്ല ഒത്ത ആൾ വലുപ്പം. അസാമാന്യമായ തന്റേടം. ആരെയും കേറി സംബോധന ചെയ്യാനോ തനിയ്ക്കു പറയാനുള്ളതു പറയാനോ മടിയില്ല. അവരെത്തുന്നതിനു മുൻപെത്തും അവരുടെ ശബ്ദം. നിഷേധിയ്ക്കാനാവാത്ത ഒരു തരം ആജ്ഞാശക്തി സ്ഫുരിയ്ക്കുന്ന വാക്കുകൾ.പിന്നീടു ഞാൻ വിചാരിയ്ക്കാറുണ്ടു, ഇവരെങ്ങാനും വല്ല അഡ്മിനിസ്റ്റ്രേറ്റീവ് തലത്തിൽ എത്തിയിരുന്നെങ്കിൽ എത്ര നന്നായി ഭരിച്ചേനെ എന്നു. പലപ്പോഴും പല കാര്യങ്ങളിലുംഎനിയ്ക്കും അവരുടെ മക്കൾക്കൊപ്പം ഉപദേശങ്ങൾ കിട്ടുമായിരുന്നു. അതോടൊപ്പം പ്രോത്സാഹിപ്പിയ്ക്കാനുംഅവർ മടിച്ചിരുന്നില്ല.മറ്റൊരു പ്രത്യേകത ഞാൻ കണ്ടിരുന്നതു അവരുടെ പ്രസരിപ്പായിരുന്നു. എന്തുകാര്യത്തിനും ഏതു സമയത്തായാലും അവർ സന്നദ്ധയായിരുന്നു.. സിനിമാകാണാനായാലും, അമ്പലത്തിൽ പോകാനായാലും കഥകളി കാണാനായാലും അസുഖമായി കിടക്കുന്ന ഒരാളെ കാണാനായാലുംഎന്തിനും റെഡി.തന്നാൽ പറ്റാവുന്ന ഏതു സഹായത്തിനും അവർ തയ്യാറായിരുന്നു. ആരെയും സഹായിയ്ക്കുന്നതിനാൽ എല്ലാവർക്കും അവരെ ഇഷ്ടവുമായിരുന്നു. കൊടുക്കുവാൻ തീരെ മടിയില്ല, ഭക്ഷണസാധനമായാലും പണമായാലും. കുട്ടികളെ തനിച്ചാക്കി അത്യാവശ്യമായി മദ്രാസിൽ പോയ  അയൽ വാസിയ്ക്കു ടെൻഷനേ ഇല്ല. അസുഖമായി ഹോസ്പിറ്റലിൽ കിടക്കുന്ന മറ്റൊരു അയൽ വാസിയ്ക്കു  പണത്തെക്കുറിച്ചു വേവലാതി വേണ്ട. അവരെയെല്ലാം സംബന്ധിച്ചിടത്തോലം ഒരു ഗോഡ് മദർ തന്നെയായിരുന്നു മാമി.

പിൽക്കാലത്തു ഭർത്താവു മരിച്ചപ്പോഴും ഭർത്താവിന്റെ അമ്മ മരിച്ചപ്പോഴും അവർ പതറിയില്ല.തന്റെ കർത്തവ്യങ്ങളെല്ലാം അവർ യഥാവിധി യാതൊരു ആവലാതിയും കൂടാതെ ചെയ്തു തീർത്തു. മക്കളെയെല്ലാം വിവാഹം കഴിപ്പിച്ചു. പിന്നീടെന്നോ അവരും നാടുവിട്ടു അവർക്കൊപ്പം താമസമായപ്പോൾ പലരും ദു:ഖിച്ചു.അപ്പോഴേയ്ക്കും ഞാനും ജോലി കിട്ടി നാടു വിട്ടിരുന്നു. വിവാഹശേഷം മുംബെയിലെത്തിയ ഞാൻ അവർ മുംബെയിൽ വന്നതറിഞ്ഞു കാണാനായി പോയിരുന്നു. അന്നാണു ഞാനവരെ അവസാനമായി കണ്ടതു. അപ്പോഴും അൽ‌പ്പം പ്രായം തോന്നിച്ചിരുന്നുവെന്നല്ലാതെ അവരുടെ സ്വതസ്സിദ്ധമായ ഊർജ്ജ്വസ്വലത അവരെ വിട്ടുപിരിഞ്ഞിരുന്നില്ല. ഇന്നും ഓർക്കുന്നു, വീടു ചെറുതാണെന്നും , ഒരുമുറിയും ഹാളുമേ ഉള്ളൂവെന്നും ആവലാതി പറഞ്ഞ എന്നോടു നീ റെയിൽ വേ സ്റ്റേഷനിൽ ഒന്നുമല്ലല്ലോ കിടക്കുന്നതു എന്നായിരുന്നു മറുപടി. ശരിയാണു എന്തിലും പോസിറ്റീവ് മാത്രം കാണാനേ അവർക്കറിയുമായിരുന്നുള്ളൂ. അവരുടെ ഈ മറുപടി എന്റെ ഭർത്താവിനു വളരെ പിടിച്ചു. എന്നെയും അതൊന്നു ഇരുത്തിച്ചിന്തിപ്പിച്ചു. നമ്മേക്കാളും കുറവു സൌഭാഗ്യമുള്ളവരെക്കുറിച്ചു ചിന്തിയ്ക്കാനും  ഇല്ലാത്ത സൌഭാഗ്യത്തെക്കുറിച്ചോർത്തു മാഴ്കാതിരിയ്ക്കാനും അതെന്നെ പഠിപ്പിച്ചു.  അതിന്റെ ഫലമായി മറ്റാരുടെ വളർച്ചയിലും അസൂയാലുവകാതിരിയ്ക്കാനും എനിയ്ക്കായി. സജ്ജനസന്മാർഗ്ഗത്തിന്റെ  ചിലപ്രത്യക്ഷ ഉദാഹരണങ്ങൾ.

ഇതൊക്കെ മനസ്സിലാക്കാൻ ഇത്രകാലമെടുത്തെങ്കിലും ഇപ്പോൾ നന്നായി മനസ്സിലാക്കാനാകുന്നു. നന്ദി മാമീ നന്ദി. ആ ഊർജ്ജസ്വലതയ്ക്കുമുന്നിൽ, നല്ല മനസ്സിനു മുൻപിൽ പ്രണമിയ്ക്കുന്നു.  എന്തിനേയും പോസിറ്റീവ് ആ‍യി കാണാൻ പഠിപ്പിച്ചു തന്നതിനു നന്ദി.  ആ സേവനസന്നദ്ധതയും പ്രസരിപ്പും ഇന്നും എനിയ്ക്കൊരു കടംകഥതന്നെ. ഓർമ്മകളിൽ ഒരു മിന്നൽ‌പ്പിണരായെങ്കിലും വന്നു പോയതിനും നന്ദി

വർണ്ണനൂലുകൾ-8
വർണ്ണനൂലുകൾ-8

ആകസ്മികതയുടെ പാരമ്യമെന്നു പറയുന്നതു ഇതിനെയാണോ എന്നു തോന്നുന്ന തരം സംഭവങ്ങൾ നമ്മളില്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവും. ജീവിതക്കടലിലെ കാലത്തിന്റെ ചുഴികള്‍ പലപ്പോഴും അടിത്തട്ടില്‍ നിന്നും ഇവയെ മുങ്ങിത്തപ്പിയെടുത്തു  നമ്മുടെ ഓർമ്മത്തട്ടുകളില്‍ ഒരു മാത്രനേരത്തേയ്ക്കായെങ്കിലും നിക്ഷേപിച്ചു പോകുന്നതു കാണാറുണ്ടു. എന്തേ അവയിങ്ങനെ വീണ്ടും വീണ്ടും പൊങ്ങി വരാൻ കാരണമെന്നു നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അവയിലെ അവിശ്വസനീയതയുടെ ആധിക്യം തന്നെയാവം, അല്ലേ? എന്തു തോന്നുന്നു?

എനിയ്ക്കുമുണ്ടു പറയാനായി ഇത്തരം ചില അവിശ്വസനീയമായ അനുഭവങ്ങൾ.വിവാഹശേഷം മുംബൈ മഹാനഗരിയിലെത്തിയതിനു ശേഷം നഗരത്തിന്റെ മുഖങ്ങളിൽക്കണ്ട വൈചിത്ര്യങ്ങളെ  മനസ്സിലുൾക്കൊള്ളാൻ സമയം പോലും കിട്ടുന്നതിനു മുൻപായിരുന്നു അതിലൊന്നു. പക്ഷേ അന്നതിനെ  അത്ര പ്രാധാന്യമേറിയ ഒന്നായി തോന്നിയില്ല. വർഷങ്ങൾക്കു ശേഷമുള്ള തിരിഞ്ഞു നോട്ടത്തിലാണു അവിശ്വസനീയതയുടെ ആഴം മനസ്സിലാക്കാനായതു . വിവാഹത്തിനു മുൻപു ബാംഗളൂരിൽ ജോലി ചെയ്തിരുന്നു. ഇവിടെയെത്തിയപ്പോഴും ജോലി വേണമെന്ന എന്റെ അദമ്യമായ മോഹത്തിനു അർദ്ധസമ്മതം മൂളിയെങ്കിലും എല്ലാ ഇന്റർവ്യൂ-ടെസ്റ്റുകൾക്കും കൂട്ടുവരാൻ തന്നെക്കിട്ടില്ലെന്ന കാര്യം പതിദേവൻ ആദ്യമേ വ്യക്തമാക്കിയിരുന്നതിനാൽ അറിയാത്ത ഭാഷയൊന്നുമല്ല ഹിന്ദിയെന്ന  ആത്മ വിശ്വാസത്തിൽ  ഞാൻ തനിയെ മഹാനഗരിയെ കീഴടക്കാനായി ധൈര്യം സംഭരിച്ചു.കഴിയുന്നതും ബസ്സുകളെ ആശ്രയിച്ചുവെങ്കിലും നഗരത്തിന്റെ നാഡിയായ റെയിൽ വേ സ്റ്റേഷനുകൾ എന്നെ സാമാന്യത്തിലധികം പരിഭ്രമിപ്പിച്ചു. തലങ്ങും വിലങ്ങും കിടക്കുന്ന                 ട്രെയിനുകൾ പോകുന്ന ദിശ പോലും കണ്ടെത്താനാകാതെ പരിഭ്രമിച്ചിട്ടുണ്ടു.

എന്തായാലും അധികം വൈകാതെ തന്നെ എനിയ്ക്കു ഒരു ലിമിറ്റഡ് കമ്പനിയിൽ ജോലി ശരിയായി. ആദ്യ ദിവസത്തിന്റെ പരിഭ്രമം പുതിയ ഓഫീസ് കണ്ടതോടെ ഇരട്ടിച്ചു. രണ്ടു നിലകളിലായാണു ഓഫീസ് സ്ഥിതിചെയ്യുന്നതു. അതും മഹാനഗരിയുടെ പ്രമുഖമായ ബിസിനസ് ഏരിയയിൽ. പരിചിത  മുഖങ്ങളുടെ കുറവു മാത്രമല്ല, ഓഫീസിന്റെ വലുപ്പവും ജോലിക്കാരുടെ ബാഹുല്യവും ബഹളവുമൊക്കെ എന്നെ ഏറെഅമ്പരപ്പിച്ചു.  പതുക്കെ നിശ്ശബ്ദയായി ജോലി തുടർന്നു. സ്റ്റേഷനിൽ നിന്നും ഓഫീസിലേയ്ക്കും തിരിച്ചും കമ്പനി വക ചാർട്ടേർഡ് ബസ് ഉണ്ടു. അതിനായി കാത്തു നിൽക്കുമ്പോൾ ഇതിനകം പരിചിതരായ സ്ത്രീകളിൽ സാന്ദ്രയാണെന്നു തോന്നുന്നു, പറഞ്ഞു, ഒരു സൌത്തിന്ത്യൻ ഉണ്ടു ഓഫീസിലെന്നു. ഇത്രയും ജോലിക്കാർക്കിടയിൽ ഒന്നു മാത്രം, അത്ഭുതം തോന്നി. ബസ്സിൽ കയറുന്നതിനു മുൻപു തന്നെ അവർ അദ്ദേഹത്തെ പരിചയപ്പെടുത്തിത്തരുകയും ചെയ്തു.  അൽ‌പ്പം ഗൌരവപ്രകൃതിയോടുകൂടിയ മദ്ധ്യവയസ്ക്കനായ ശ്രീമാൻ  കമ്പനിയിൽ ചേർന്നതിൽ അഭിനന്ദിച്ചുവെന്നല്ലാതെ കൂടുതൽ സംഭാഷണത്തിനും താൽ‌പ്പര്യം കാണിച്ചില്ല. മലയാളത്തിൽ ചോദിച്ചാൽ കുഴപ്പമാകുമോ എന്ന ഭയം. ചോദിയ്ക്കാതിരിയ്ക്കാനുമായില്ല.

“സർ, ആർ യൂ ഫ്രം കേരള?”

“യെസ്”

ഇംഗ്ലീഷിൽ തന്നെ. രക്ഷയില്ല..

“വിച്ച് പാർട്ട് ഓഫ് കേരള, സർ?”

“ട്രിച്ചൂർ”

താൽ‌പ്പര്യമില്ലാത്തവിധം ഹ്രസ്വമായ മറുപടി. ഇനിയിപ്പോൾ നാടും നാട്ടുകാരേയുമൊക്കെ തീരെ ഇഷ്ടമില്ലാത്ത വ്യക്തിയോ മറ്റോ ആവുമോ?  എന്നാൽ നോക്കിയിട്ടു കാര്യമില്ല, തീർച്ച. പക്ഷേ  തൃശ്ശൂരെന്ന വാക്കു കേട്ട ഞാനുണ്ടോ വിടാൻ പോകുന്നു?

“വിച്ച് പാർട്ട് ഓഫ് ട്രിച്ചൂർ , സർ?”

“വടക്കാഞ്ചേരി”

അലോസരപ്പെടുത്തുന്നതിലെ അസന്തുഷ്ടി ആ മറുപടിയിലുണ്ടായിരുന്നോ എന്നു ചിന്തിയ്ക്കാനുള്ള മനസ്സാന്നിദ്ധ്യമൊന്നും ‘വടക്കാഞ്ചേരി” എന്ന വാക്കു കേട്ട എനിയ്ക്കുണ്ടായില്ലെന്നതാണു സത്യം. പിന്നെ മലയാളം തന്നെ പുറത്തു ചാടി, നിയന്ത്രണാതീതമായി.

“വടക്കാഞ്ചേരിയിൽ എവിടെയാ സർ?”

“കുറച്ചു ഉള്ളിലായിട്ടാണു…” അൽ‌പ്പം അത്ഭുതത്തോടെ മറുപടി വേഗമെത്തി.

“കൃത്യമായ സ്ഥലം..”

“മുണ്ടത്തിക്കോട്”

ഇത്തവണ അത്ഭുതം എന്റെ മറുപടിയിലായിരുന്നു. മലയാളം ഇംഗ്ലീഷായി മാറിയതുമറിഞ്ഞില്ല.

“സർ, ആം ടൂ ഫ്രം മുണ്ടത്തിക്കോട്………..”

അൽപ്പനേരം പകച്ചു നിന്ന ശേഷം ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചപ്പോൾ ചുറ്റും നിൽക്കുന്ന എല്ലാവരും ഞങ്ങളെ നോക്കി. വിവരമറിഞ്ഞപ്പോൾ എല്ലാവർക്കും വിസ്മയം. നാടിനെക്കുറിച്ചു സംസാരിയ്ക്കാൻ തുടങ്ങിയാൽ   പ്രവാസിയ്ക്കു നിർത്താനാവില്ലെന്ന സത്യം ഞാൻ അന്നാണറിഞ്ഞതു. സ്കൂളും ടീച്ചർമാരും, അമ്പലവും, വേലയും തുടങ്ങി എന്തെല്ലമെന്തെല്ലാം സംഭാഷണവിഷയങ്ങളാകുന്നു? അന്നു വീട്ടിലെത്തി എല്ലാവരോടും വിവരം പറഞ്ഞപ്പോൾ അതിലെ നാടകീയത അവരെയൊക്കെ രസിപ്പിച്ചു. ഇന്നും ഈ കൊച്ചു സംഭവം മഹാനഗരിയിലെ ആദ്യകാല അനുഭവങ്ങളിലെ ഒരു വർണ്ണ നൂലായി എന്നെത്തേടിയെത്തുന്നു.

വർണ്ണ നൂലുകൾ-7
ജോളിയെക്കുറിച്ചു ഒരു  പാടുകാലത്തിനു ശേഷം ഓർമ്മിയ്ക്കാൻ കാരണം ഏതാണ്ട് അതേ രൂപ സാദൃശ്യമുള്ള  ഒരു  സ്ത്രീയെ കണ്ടതാവാമെന്നു തോന്നുന്നു. ജോളി എന്നു പറഞ്ഞാൽ  ജോളി  ചാറ്റർജി.സുന്ദരിയായ   മലയാളി കൃസ്ത്യൻ പെൺകുട്ടി. ഡെൽഹിയിൽ ജോലി നോക്കവേ  തന്റെ സഹപ്രവർത്തകനായ   ബംഗാളി അമർ ചാറ്റർജിയെ പ്രേ മിച്ചു വിവാഹം ചെയ്തവൾ.   അയാൾ  തന്നെ കുടുക്കിലാക്കിയെന്നേ അവൾ എപ്പോഴും പറയൂ.  നല്ല പണക്കാരിയായ  ജോളിയുടെ അപ്പച്ചൻ അവൾക്കായി തീർച്ചപ്പെടുത്തിയ വിവാഹം വേണ്ടെന്നു വച്ചാണവൾ  അമറിന്റെ കൂടെ ഇറങ്ങിപ്പോയതു. ഒരു കുട്ടി ആയതിനുശേഷമാണു വീട്ടുകാരുടെ  പിണക്കം തീർന്നതത്രേ!  അമറിന്റെ അമ്മ, പെങ്ങൾ എന്നിവരുടെ പോരും സഹിച്ചു  സാമാന്യം ബുദ്ധിമുട്ടിയിട്ടുണ്ട് അവള്‍. എന്നിട്ടും  അവൾ അമറിനെ വേണ്ടെന്നു  വയ്ക്കാതിരിയ്ക്കാൻ കാരണം എന്താണെന്നു ഞാൻ ചിന്തിയ്ക്കാറുണ്ടായിരുന്നു.

ബികോം ഡിഗ്രി പരീക്ഷ  കഴിഞ്ഞു വെക്കേഷനിൽ മൈസൂർ-  ബാംഗളൂർ  കാണാൻ വന്ന എനിയ്ക്കു  ജോലിയും ഒരാഴ്ച്ചയക്കകം കിട്ടിയപ്പോൾ  സന്തോഷത്തേക്കാളേറെ സങ്കടം. ഭാഷ, ആൾക്കാർ ഒക്കെ പുതിയതു.  പരിചയക്കാർ  കുറവു. എന്നാലും ലിമിറ്റഡ് കമ്പനിയിൽ അക്കൌണ്ട്സ് അസ്സിസ്റ്റന്റ് എന്ന പദവി  ആകർഷകമായിത്തോന്നി.എന്റെ ആദ്യത്തെ ബോസ്സായിരുന്നു അമർ ചാറ്റർജി അതേ  ഓഫീസ്സിൽ തൊട്ടടുത്തിരിയ്ക്കുന്ന ജോളി  അയാളുടെ ഭാര്യയാണെന്നറിഞ്ഞതു തന്നെ  ഒരു പാടു ദിവസങ്ങൾക്കു ശേഷമായിരുന്നു. എന്നെ ജോലി പഠിപ്പിയ്ക്കാനായി  ഏൽ‌പ്പിച്ചിരുന്നതു ജോളിയെ ആയിരുന്നു. അധികം സംസാരിക്കാത്ത വെളുത്തു  തടിച്ചു വട്ടമുഖത്തോടു കൂടിയ ജോളിയെക്കണ്ടാൽ മലയാളിയെന്നാരും പറയില്ല.  സ്ലീവ് ലെസ്സ് ബ്ലൌസേ ഇടൂ, സാരി കൊണ്ടു പുതയ്ക്കുകയും ചെയ്യും. എന്നും  ഇങ്ങനെയേ ജോളിയെക്കണ്ടിട്ടുള്ളൂ.  വൌച്ചർ എഴുതാൻ പോലും അറിയുമായിരുന്നില്ല  എനിയ്ക്കു. കോളേജിൽ നിന്നും പുറത്തു കടന്നതേയുള്ളല്ലോ? അക്കൌണ്ട്സിന്റെ  എല്ലാ വശങ്ങളും ജോളി എന്നെ നന്നായി പഠിപ്പിച്ചു. പക്ഷേ  എപ്പോഴും വിടാത്ത  ഗൌരവം കൂടെ ഉണ്ടായിരുന്നു താനും. ഞാനാണെങ്കിലോ ഭാഷാസ്വാധീനം കുറവായതിനാൽ  സംസാരം കുറവായിരുന്ന കാലം.  ഈ ഐസ് ബ്രേക്കു ചെയ്യുന്നതിനു ഒരു  കാരണമുണ്ടായി. അന്നു മുതൽ ജോളിയുമായി കൂടുതൽ സംസാരത്തിനുമതു കാരണമായി.  ക്രമേണ അടുത്ത സുഹൃത്തുക്കളുമായി.

ജോയിൻ ചെയ്തു ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ക്യാഷ്   ഹാൻഡിൽ ചെയ്തു തുടങ്ങി. അക്കൌണ്ട്സ് വർക്കു രസകരമായിരുന്നു. ക്യാഷിലെ  പ്രോബ്ലം പലപ്പോഴും കളക്ഷൻ കിട്ടുന്നതു ഓഫീസ് സമയം കഴിയാറാകുമ്പോൾ  ആണെന്നതായിരുന്നു. എല്ലാം കണക്കു വയ്ക്കലും വൌച്ചർ എഴുതലും തുടങ്ങി പിന്നെ  ഒക്കെ ധൃതിയാണു. ക്യാഷ് പെട്ടിയിൽ വെച്ചുപൂട്ടി ,ക്യാഷ് ബോക്സും താക്കോലും  ലോക്കറിൽ വെച്ചു പൂട്ടി ,അതിന്റെ താക്കോൽ അലമാരിയിൽ വച്ചു അലമാര പൂട്ടി,  താക്കോൽ ബോസ്സിനു കൊടുക്കുകയാണു പതിവു. പലപ്പോഴും സർപ്രൈസ് ചെക്കിംഗ്   ഉണ്ടാകുന്നതിനാൽ ഞാൻ നല്ല പോലെ ശ്രദ്ധിയ്ക്കാറുണ്ടു. എന്നിട്ടും ഒരു ദിവസം  135 രൂപ കുറവു.  135  രൂപ  ബോസ്സിന്റെ വൌച്ചർ തുക കൊടുക്കാനുള്ളതു അയാൾ  എടുത്തു, പക്ഷേ ഇല്ലെന്നു വാദവും. എന്തിനു പറയുന്നു. തുക എന്റെ ശമ്പളത്തിൽ  നിന്നും കട്ടു ചെയ്തു. കണ്ണിൽ വെള്ളം നിറഞ്ഞതു പൈസ പോയ ദു:ഖത്തിലേറെ  വിശ്വാസത്തിനു പറ്റിയ ഉലച്ചിലിലായിരുന്നു. രണ്ടുമൂന്നു ദിവസം ഈ ദു:ഖവും  പേറിയാണു നടന്നതു. അപ്പോൾ ജോളി പറഞ്ഞ വാക്കുകൾ ജീവിതത്തിൽ   പിന്നീടൊരിയ്ക്കലും ഇത്തരമൊരു തെറ്റു സംഭവിയ്ക്കാതിരിയ്ക്കാൻ എന്നെ  സഹായിച്ചു. തന്റെ ഭർത്താവായ അമർ തന്നെയാണതു ചെയ്തതെന്നവർ ഉറപ്പിച്ചു  പറഞ്ഞു. അയാൾ അത്തരം സ്വഭാവക്കാരൻ തന്നെ. തന്റെ  ഭർത്താവിനെക്കുറിച്ചാണെങ്കിലും ഒരു മടിയുമില്ലാതെ ജോളി പറഞ്ഞു.‘ “പൈസയുടെ  കാര്യത്തിൽ ആരെയും കണ്ണുമടച്ചു വിശ്വസിയ്ക്കരുതു, അവർ സ്വന്തം  അച്ഛനമ്മമാരോ, ഭർത്താവോ , സഹോദരങ്ങ ളൊ, അടുത്ത ബന്ധുക്കളോ,  ഉറ്റസുഹൃത്തുക്കളോ, ആരും  ആയിക്കൊള്ളട്ടേ!“  തുടർന്നു അതുമായി ബന്ധപ്പെട്ട  ഒട്ടനവധി സംഭവങ്ങളും അവർ സ്വന്തം അനുഭവത്തിൽ നിന്നും നിരത്തി. അവർ അതോടെ  വാചാലയായി. കനപ്പിച്ചു വെച്ച ഗൌരവപ്രകൃതം അലിഞ്ഞു പോയപോലെ.  പലപ്പോഴായി  ജീവിതത്തിൽ കിട്ടിയ കനത്ത അടികളെക്കുറിച്ചും നഷ്ടപ്പെട്ട കേരളത്തിലെ  ജീവിതത്തെക്കുറിച്ചും പ്രിയപ്പെട്ട കേരളവിഭവങ്ങളെക്കുറിച്ചുമൊക്കെയവർ പിന്നീടു പലപ്പോഴും പറഞ്ഞു വികാരാധീനയാകാറുണ്ടു.

വിവാഹശേഷം ആ ജോലി വിട്ടു മുംബെയിലെത്തിയപ്പോഴും  കിട്ടിയ ജോലികളിൽ എല്ലാം തന്നെ  ധാരാളമായി ക്യാഷ് ഡീൽ ചെയ്യേണ്ടി  വന്നിരുന്നു. പിന്നീട് ഷെയർ മാർക്കറ്റിലെത്തിയപ്പോൾ ദിനം പ്രതി ലക്ഷങ്ങളുടെ  കണക്കുകൾ ആയതു മാറി. അപ്പോഴൊക്കെ ജോളിയുടെ വാക്കുകൾ കാതിൽ മുഴങ്ങാറൂണ്ടു,  ആരെയും കണ്ണുമടച്ചു വിശ്വസിയ്ക്കല്ലേ, പൈസയുടെ കാര്യത്തിൽ എന്നു. ഒരു 135  രൂപ വില വരുന്ന ഉപദേശം ഇത്രയൊക്കെ സഹായകമാകുമെന്നാരു  കണ്ടു.പിന്നീടൊരിയ്ക്കലും എനിയ്ക്കു പൈസ സംബന്ധമായ  ഇത്തരം പ്രശ്നങ്ങൾ  ഉണ്ടായിട്ടില്ല. കൊടുക്കാനുള്ളവർക്കു കൊടുക്കാനും മറക്കാതെ നോക്കാറുണ്ടു.

ആ ജോലി വിട്ടതിൽ പിന്നെ ജോളിയുമായി ഒരു കണക്ഷനും  ഉണ്ടായില്ല, അഥവാ ശ്രമിച്ചില്ല. മന:പൂർവമല്ല, എന്നു മാത്രം പറയാം. തികച്ചും  ഒരു ബംഗാളി കുടുംബിനിയായി അമറിനൊത്തു കഴിയുന്നുണ്ടാകുമെന്നു  വിശ്വസിയ്ക്കുകയാണു. എന്നാലും ആ ഉപദേശത്തിനു ഇത്ര വർഷത്തിനു ശേഷമാണെങ്കിലും   ഞാനൊന്നു നന്ദി പറഞ്ഞോട്ടേ! നന്ദി ജോളീ..നന്ദി. മനസ്സിലാക്കുന്നു, പണം  ബന്ധങ്ങളെ എത്രമാത്രം ബാധിയ്ക്കുന്ന ഒന്നാണെന്നു. ഇതു വായിയ്ക്കുന്ന  നിങ്ങൾക്കും ഈ ഉപദേശം ബാധകമാണു, കേട്ടോ! “വെൻ ഇറ്റ് കംസ് ടു മണി…പ്ലീസ്  ഡോണ്ട് ബിലീവ് എനിവൺ… അവർ ആരു തന്നെയാണെങ്കിലും.” 135 രൂപ ചിലവാക്കാതെ  തന്നെ ഞാൻ നൽകുന്ന ഫ്രീ ഉപദേശം.

വർണ്ണ നൂലുകൾ-6
ഓഫീസിൽ പോകുമ്പോൾ എന്നും സായിബാബയുടെ അമ്പലത്തിൽ പോകുന്നതു ഒരു ശീലമായി മാറിക്കഴിഞ്ഞിരുന്നു.  ആദ്യമെല്ലാം എല്ലാ വ്യാഴാഴ്ച്ചകളിൽ മാത്രമായിരുന്നു. പിന്നീടെന്നോ അതൊരു ദിനചര്യയായി മാറി.  കൂടിക്കൂടി വന്നിരുന്ന ഓഫീസ് റ്റെൻഷനായിരിയ്ക്കാം കാരണം. അന്നു ഞാനൊരു ഷെയർ ബ്രോക്കറുടെ മുംബൈ ബ്രാഞ്ച് മാനേജരായിരുന്നു. ദൈവ വിശ്വാസം ഏറ്റവും വേണ്ട ഒരു ഫീൽഡ് തന്നെയാണല്ലൊ?  രാവിലെ ഒന്നു  പ്രാർത്ഥിച്ചാലൊരു ആത്മവിശ്വാസം തോന്നും, അത്ര തന്നെ!

മനസ്സിൽ പോസിറ്റീവ് ചിന്താതരംഗമുണർത്തൽ എന്തിനും ആവശ്യം തന്നെ! രാവിലെ എഴുന്നേറ്റാൽ തന്നെ ശുഭമായ ചിന്തകളെ മനസ്സിലേയ്ക്കൊന്നാവാഹിച്ചു നോക്കൂ!  വിടർന്നു വരുന്ന ദിവസത്തിനെ നിങ്ങൾ അത്യധികം ആകാക്ഷയോടെ തന്നെ എതിരേൽക്കും.  ഒരു പക്ഷേ ദിവസത്തിന്റെ തുടക്കം നിങ്ങളുടെ അന്നത്തെ മറ്റു പ്രവൃത്തികളേയും ബാധിച്ചെന്നും വരാം. കുട്ടികളോടെന്നും പറയാറില്ലേ, രാവിലെ ഗുരുവായൂരപ്പനെ മനസ്സിൽ വിചാരിച്ചു എഴുന്നേറ്റു വരാൻ? അതേ പോലെ തന്നെ ദിവസത്തിനു പ്രകാശം പരത്തുന്ന പ്രതീകമാണു രാവിലത്തെ വിളക്കു വെയ്ക്കലും എന്നു പലപ്പോഴും തോന്നാറുണ്ടു. എന്തിനും തുടക്കം നല്ലതാവണമല്ലോ, പ്രതീക്ഷകൾക്കു വഴികാട്ടിയായി. കടന്നു പോയ ദിവസത്തിനായി നന്ദി പറയുന്നതും രാത്രിയുറക്കത്തിനു നല്ലതാണെന്നനുഭവപ്പെട്ടിട്ടുണ്ടു. ഒരു ദിവസത്തിലെ ഏതാനും മിനിറ്റുകള്‍ ദൈവത്തിനു നന്ദി പറയാനായി വയ്ക്കുന്നതു ഒരു ശീലമാക്കാന്‍ കുട്ടികളെ നിർബന്ധിച്ചിരുന്നു, കുട്ടിക്കാലത്തു.  ഇന്നും അവരതു തുടരുന്നു, നിർബന്ധിയ്ക്കാതെ തന്നെ.  പ്രാർത്ഥനയുടെ ആഴവും പരപ്പും എസ്സെമ്മെസ്സും ലെറ്ററും പോലെ വിഭിന്നമായിട്ടുണ്ടെങ്കിൽക്കൂടി.  വിശ്വാസമാണല്ലോ മുഖ്യം.

ഓഫീസിലേയ്ക്കുള്ള ബസ്സ്റ്റോപ്പിലാണു ആ വലിയ സായിബാബ മന്ദിർ സ്ഥിതി ചെയ്തിരുന്നതു.   മുൻപു പലപ്പോഴും മുന്നിൽക്കൂടി പോയിട്ടുണ്ടെങ്കിലും ഉള്ളിൽ‌പ്പോയിട്ടുണ്ടായിരുന്നില്ല. സിർദ്ദി സായിബാബാ മന്ദിരം പോലെ തന്നെ പണികഴിപ്പിച്ചതാണെന്നു തോന്നുന്നു. വ്യാഴാഴ്ച്ചയാണിവിടെ മുഖ്യം. അന്നു നല്ല ക്യൂവാണിവിടെ . പൂജാസാമഗ്രികളുടെ വിപണനവും അന്നു കൂടും.  നീണ്ട ക്യൂവിനെ മുറിച്ചാണു പലപ്പോഴും ഓഫീസിലെത്താറു.  അധികം ശ്രദ്ധിയ്ക്കാൻ സമയം കിട്ടാറുമില്ല.  മകന്റെ എഞ്ചിനീറിംഗ് അഡ്മിഷനെപ്പറ്റി വേവലാതിപ്പെട്ടിരിയ്ക്കുന്ന സമയം ഒരു സുഹൃത്തു പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച്ച സായിബാബയുടെ വ്രതം തുടങ്ങി. അങ്ങീനെ വ്യാഴാഴ്ച്ചകളിൽ ആ അമ്പലത്തിൽ പോകാനും തുടങ്ങി. ദർശനത്തിൽ നിന്നും കിട്ടിയ അവാച്യമായ ശാന്തി  എന്റ്റെ കാലടികളെ എന്നും ബസ്സിറങ്ങിയാലുടൻ അമ്പലത്തിലേയ്ക്കു നയിയ്ക്കാൻ അധിക നാളുകൾ വേണ്ടി വന്നില്ല.  പോയില്ലെങ്കിൽ വിഷമവും.  എത്രയോ വർഷങ്ങൾ ഇങ്ങനെ കടന്നുപോയി.  ഒടുവിൽ ആ ഓഫീസ് ചില കാരണങ്ങളാൽ വിടുന്നതിനു ഒരു ദിവസം മുൻപായി ഞാൻ ആ അമ്പലത്തിലെത്തി. ഇനി മുതൽ അവിടെ  ദിവസവും വന്നു തൊഴാനാകില്ലെന്ന  ദു:ഖം എന്നെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു. അമ്പലത്തിന്റെ നടയിൽ നിന്നു കുറച്ചേറെ പ്രാർത്ഥിച്ചു, സങ്കടം സായിബാബ ഭഗവാനുമായി പങ്കുവച്ചു പുറത്തു കടക്കമ്പോൾ  എന്റെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞിരുന്നു.  കുറച്ചു മുന്നോട്ടു നീങ്ങുമ്പോഴേയ്ക്കും ആരോ എന്നെ പിന്നിൽ നിന്നും കൈ കൊട്ടി വിളിച്ചു.  അമ്പലവാതിലിനരികെ നിന്ന മഞ്ഞവസ്ത്രമണിഞ്ഞ സന്യാസി എന്റെ കയ്യിൽ അൽ‌പ്പം പ്രസാദവും ഒരു സായിബാബയുടെ ഫോട്ടോയും തന്നു.  എന്തെല്ലാം വികാരങ്ങളാണു എനിയ്ക്കപ്പോൾ തോന്നിയതെന്നറിഞ്ഞില്ല. വളരെ ഭക്തി പൂർവ്വം അതു വാങ്ങി മുന്നോട്ടു നടന്ന ഞാൻ പെട്ടെന്നോർത്തു തിരിഞ്ഞു നോക്കിയപ്പോൾ വാതിലിനരികിൽ ആരെയും കണ്ടില്ല. കയ്യിലിരുന്ന സായിബാബയുടെ ഫോട്ടോ എന്നെ നോക്കി കരുണാപൂർവ്വം മന്ദഹസിച്ചു.  വീണ്ടും ഞാൻ ചിന്താക്കുഴപ്പത്തിലായി. ആരാണ് ആ ഫോട്ടൊയും പ്രസാദവും എനിയ്ക്കു തന്നതു? എന്തിനു? ഇതിനു മുൻപു ഇങ്ങിനെ ഒരിയ്ക്കലും സംഭവിച്ചിട്ടില്ലല്ലോ? ആരായാലും എന്റെ വിഷമം മനസ്സിലാക്കിയിട്ടാണൊ അതെനിയ്ക്കു തന്നതു?  അറിയില്ല.  അതിനുത്തരം വേണ്ടെന്നു കരുതി ഞാൻ തിരിച്ചു അമ്പലത്തിൽ പോയില്ല. ഇന്നും ആ ഫോട്ടോ ഭദ്രമായിത്തന്നെ എന്റെ പേഴ്സിലുണ്ടു. അല്പം പഴയതായെന്നു മാത്രം. എന്റെ എല്ലാ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും പരാതികൾക്കും സാക്ഷിയായി. അതെടുത്തു നോക്കുമ്പോഴൊക്കെ എന്തൊക്കെയോ വികാരത്തിന്നടിമപെടാറുണ്ടു.  മറ്റൊന്നു കൂടി, അതിൽ‌പ്പിന്നീടു പല വട്ടം ആ അമ്പലത്തിനു മുന്നിൽക്കൂടി പോയിട്ടുണ്ടൂ. തൊഴാറുണ്ടെങ്കിലും ഉള്ളിൽ പോകാൻ കഴിഞ്ഞിട്ടില്ല. കുറ്റബോധവുമില്ല അതിൽ, കാരണം മനസ്സു പറയുന്നു, അതിന്റെ ആവശ്യമില്ലെന്നു.

അന്നെനിയ്ക്കു ഫോട്ടോ തന്നതു സാക്ഷാൽ ബാബ തന്നെയെന്നു വ്യാഖ്യാനിയ്ക്കുന്നവരുണ്ടു. ആരുമായിക്കോട്ടെ ,  എന്റെ വിശ്വസത്തിനെ അരക്കിട്ടുറപ്പിയ്ക്കാൻ അതിനു കഴിഞ്ഞെന്നതു സത്യം.  ഞാനയച്ചതു എസെമ്മസ്സായലും മെയിൽ ആയാലും കിട്ടിയ റെസീറ്റ്. എന്നിൽ ആത്മവിശ്വാസം ഉണർത്തിയ ആ നന്മയുടെ വർണ്ണ നൂലുകൾക്കു ഇത്രയും വർഷങ്ങൾക്കു ശേഷവും ഇന്നും ആഭ കുറഞ്ഞിട്ടില്ല. ഒന്നു കണ്ണടച്ചാൽ എനിയ്ക്കു ആ അമ്പലനടയിലെത്തി ദർശനം ചെയ്യാനാകുന്നു. മനസ്സിൽ സന്തോഷവും അലയടിച്ചെത്തുന്നു.  ഈ ദർശനസുഖത്തിൽ ഞാൻ ഒന്നു പ്രണമിച്ചോട്ടെ!

വർണ്ണനൂലുകൾ-5
ഏതാണ്ടു 20 വർഷം മുൻപുണ്ടായ കാര്യമാണു. പക്ഷേ ഇന്നും അതു ഓർമ്മ വരാൻ  ഇടയ്ക്കിടെ എന്തെങ്കിലും  കാരണങ്ങൾ ഉണ്ടാകുന്നു. മനസ്സിൽ തട്ടിയതിനാലാവാം, ഓർമ്മകളിൽ അതിന്നും കുരുങ്ങിക്കിടക്കുന്നതു. വെറുതെ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തതല്ല, ഇവിടെയെഴുതാനെന്നർത്ഥം. അകാരണമായി പരിഭ്രമിയ്ക്കുകയോ, തിടുക്കം കൂട്ടുകയോ ചെയ്യുമ്പോൾ ഉള്ളിലിരുന്നാരോ ശാസിയ്ക്കുന്നതുപോലെ..റിലാക്സ് പ്ലീസ്……പതുക്കെ….

മനുഷ്യന്റെ സ്വഭാവത്തിനു പലപ്പോഴും മാറ്റം വരുത്തുന്നതു സാഹചര്യമാണെങ്കിലും സ്ഥായിയായ ചിലതു മാറിയില്ലെന്നു വരാം. കർക്കശസ്വഭാവിയായ അച്ഛനെ സ്നേഹനിധിയായ മുത്തശ്ശനായി കാലം മാറ്റുന്നതു കണ്ടിട്ടില്ലെ? ഒരു കാര്യത്തിനും അന്യനെ ആശ്രയിയ്ക്കാത്തവർക്കു പലകാരണങ്ങളാലും മറ്റുള്ളവരെ ആശ്രയിയ്ക്കേണ്ടി വരുന്നതു വിധിയുടെ കളി. അപ്രതീക്ഷിതമായി തലയിലേൽക്കേണ്ടി വരുന്ന കുടുംബ ഭാരം പലരേയും ചുമതലാബോധത്തിലേയ്ക്കെത്തിയ്ക്കുന്നതും ഇതു പോലെ തന്നെ.നമ്മൾ ഏറെ അഭിമാനിച്ചിരുന്നതും ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നുവെന്നു വിലപിച്ചുകൊണ്ടിരിയ്ക്കുന്നതുമായ നമ്മുടെസംസ്കാരം ഉരുത്തിരിഞ്ഞതു ഇത്തരം പാരമ്പര്യാധിഷ്ടിതമായ പല പല ചിട്ടകളിൽ നിന്നു തന്നെയാണല്ലോ?  കാലം മാറുമ്പോൾ കോലവും മാറുന്നു. ജീവിതരീതിമാറി. തകർന്ന കൂട്ടുകുടുംബങ്ങൾ ജീവിതഭാരം പലതരത്തിലും കൂട്ടുകയാണുണ്ടായതെന്നു മനസ്സിലാക്കാൻ കാലമേറെയെടുത്തു. കൂട്ടായി അല്ലെങ്കിൽ പങ്കിട്ടു ചെയ്യാമയിരുന്ന പലചുമതലകളും തനിയെ ചെയ്യേണ്ടി വന്നപ്പോഴാണു ജീവിതം മനുഷ്യനു കൂടുതൽ യാന്ത്രികമായിത്തുടങ്ങിയതു .ഒന്നിനും സമയമില്ലാത്ത അവസ്ഥ.

കുട്ടികൾ ചെറുതായിരുന്ന സമയം.അവർക്കു വേണ്ടി  ജോലി വിട്ടു വീട്ടിലിരിയ്ക്കുന്ന സമയം. വീട്ടിൽ ഇരിയ്ക്കാൻ  നേരമില്ലെന്നു പറയുന്നതാവാം ശരി. സ്കൂളിൽ അവരെ കൊണ്ടാക്കലും കൊണ്ടു വരലും ഷോപ്പിംഗ്, വീട്ടു ജോലികൾ, സോഷ്യൽ വിസിറ്റ്സ്, കുട്ടികളുടെ ഡ്രോയിംഗ്-ടെബിൾ ടെന്നീസ് ക്ലാസ്സുകൾ,ലൈബ്രറി, അസുഖങ്ങൾ, അപ്രതീക്ഷിതമായെത്തുന്ന വിരുന്നുകാർ , ജലക്ഷാമം….എന്തിനു പറയുന്നു ഓടാനേ നേരമുള്ളുവെന്നു വേണം പറയാൻ . ഒരു ദിവസത്തിൽ എത്രപ്രാവശ്യം പുറത്തു പോകണമെന്നറിയില്ല. വഴിയിൽ പരിചിതരെക്കണ്ടാലും ഒരു ചിരിയിലോ , തലകുനിയ്ക്കലിലോ , ഹലോ പറയലിലോ അപ്പുറം കടക്കാറില്ല. കാരണം നേരം വൈകും എന്നത് തന്നെ. എന്തിനു പറയുന്നു, സ്വന്തം അയൽക്കാരുമായി കുശലപ്രശ്നം പറഞ്ഞു നിൽക്കാറു പോലും പതിവില്ലാത്തവിധം തിരക്കിലാവാറുണ്ടു ഞാൻ.ബ്രേക് ഫാസ്റ്റ് കഴിയ്ക്കാൻ മറന്നുപോകാറുണ്ടു തിടുക്കം കാരണം.എല്ലാം നല്ലപോലെ ആസ്വദിച്ചു തന്നെ ഞാൻ ചെയ്തിരുന്നു. ഭാരമായി കണ്ടിരുന്നുമില്ല. പക്ഷേ അപ്രതീക്ഷിതമായാണു സ്വയം വിലയിരുത്തുന്നതിനുതകുന്ന ആ സംഭവമുണ്ടായതു.

കുട്ടികളെ സ്കൂളിൽ വിട്ടു തിരിച്ചുവരുന്ന വഴി പച്ചക്കറി, അടുക്കളയിലേയ്ക്കുള്ള  പല വക സാധനങ്ങൾ എന്നിവ വാങ്ങി വരുക പതിവായിരുന്നു . മാർക്കറ്റിലേയ്ക്കു അധിക ദൂരമില്ല, സ്കൂളിൽ നിന്നു. പലചരക്കു കടയും വരുന്ന വഴിയിൽ തന്നെ. ഒന്നിച്ചു ഒരു മാസത്തേയ്ക്കു വീട്ടിൽ കൊണ്ടു വന്നു തരും. എന്നാലും ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ  വാങ്ങാൻ കാണും. കൂടാതെ അന്നത്തെ എന്റെ ഏറ്റവും വലിയ ഒരു ദൌർബല്യം സെക്കന്റ് ഹാൻഡ് ആയി പുസ്തകം കിട്ടുന്ന കടകളായിരുന്നു. കുട്ടികൾക്കായി സ്റ്റോറി ബുക്സും എനിയ്ക്കായി ഇംഗ്ലീഷ് നോവലുകളും. കൂടാതെ അന്നു പ്രോജക്റ്റുകൾ, മത്സരങ്ങൾ എന്നിവയെക്കെല്ലാം തന്നെ ശരണം പുസ്തകങ്ങൾ തന്നെ . കമ്പൂട്ടർ ലോകം കീഴടക്കുന്നതിനു മുൻപുള്ള സമയം. പലപ്പോഴും സമയം കടന്നു പോകുന്നതറിയില്ല. മിക്കവാറും പാച്ചിൽ തന്നെ വേണ്ടി വരും..വീട്ടിലേയ്ക്കും സ്കൂളിലേയ്ക്കും. പലപ്പോഴും  നടക്കാൻ പോകുന്ന  ഒരു  വയസ്സായ അങ്കിളിനെ ഈ ഓട്ടത്തിന്നിടയിലായാലും കണ്ടാൽ ഒന്നു കണ്ടുവെന്നു നടിച്ചു ചിരിയ്ക്കാറുണ്ടു. അതിലധികം പരിചയമില്ലാത്തതിനാൽ കൂടുതൽ സംസാരിയ്ക്കാറില്ലെന്നു മാത്രം. സമയവും കാണില്ല. ഒരു ദിവസം കടയിൽ നിന്നും എന്തോ വാങ്ങി പുറത്തിറങ്ങുന്ന സമയം  എന്നെ  കാണാനിടയായ അദ്ദേഹം ചോദിയ്ക്കുക്യുണ്ടായി,  ‘’മോളെ…ഏതു നേരത്തു കാണുമ്പോഴും നീ എന്തു ധൃതിയിലാണു. ജീവിതമെന്നതു വളരെ നീണ്ട ഒരു യാത്രയാണു.  അൽ‌പ്പം കൂടി സാവകാശമായി, ഓരോ ദിനത്തേയും ആസ്വദിച്ചു മുന്നോട്ടു പോകണം. ചെയ്തു തീർക്കാൻ പലതും കാണും. ഇത്ര ധൃതി നല്ലതല്ല. എത്ര വലിയവനായാലും ദിവസത്തിനു 24 മണിക്കൂർ മാത്രം. അൽ‌പ്പം സാവകാശം എല്ലാത്തിനും നല്ലതാണു. ട്രൈ ടു റിലാക്സ് ”

ശരിയാണു , ഓർത്തപ്പോൾ തോന്നി. എന്തൊക്കെയോ ചെയ്തു തീർക്കാനുള്ള വ്യഗ്രത നിറഞ്ഞതു തന്നെ മനുഷ്യ മനസ്സു. പക്ഷേ എന്നെസ്സംബന്ധിച്ചിടത്തോളം ഈ ഓട്ടത്തിനു മറ്റൊരു കാരണം കൂടിയുണ്ടു. കുട്ടിക്കാലത്തു ശീലിച്ച സമയനിഷ്ഠ. ഒന്നിനുംവൈകരുതെന്ന മോഹം. സമയത്തു എത്തിച്ചേർന്നില്ലെങ്കിലോ എന്ന പേടി. എന്തായാലും അദ്ദേഹത്തിന്റെ ഉപദേശം എന്നെ അൽ‌പ്പം കൂടി ലാഘവത്തോടെ കാര്യങ്ങളെ സമീപിയ്ക്കാൻ പഠിപ്പിച്ചു.  ഇത്ര വർഷങ്ങൾക്കു ശേഷവും ഇപ്പോഴും എന്തെങ്കിലും കാരണവശാൽ  മനസ്സു തിടുക്കം  കൂട്ടാൻ തുടങ്ങിയാൽ ഞാൻ സ്വയം ശാസിയ്ക്കും, “അടങ്ങു, ട്രൈ ടു റിലാക്സ്…..“

പക്ഷേ , മുൻപു പറഞ്ഞതു പോലെ ചില സ്വഭാവങ്ങൾ എത്ര ശ്രമിച്ചാലും നമ്മെ വിട്ടു പോകില്ലെന്നു ശരിയ്ക്കും മനസ്സിലായതു ഈയടുത്തകാലത്തു എന്റെ മകൻ പറഞ്ഞ ചില വാക്കുകളിൽ നിന്നാണൂ. “അമ്മേ, അമ്മയ്ക്കറിയാമോ, സ്കൂളിലായാലും, കോളേജിലായാലും, ഓഫീസിലായാലും, കൂട്ടുകാർക്കിടയിലായാലും ഏതു കാര്യത്തിനും കൃത്യ സമയത്തിനു എത്തിച്ചേരുന്നതിനു എല്ലാവരും എന്നെ അഭിനന്ദിയാക്കാറുണ്ടു, ബിക്കോസ് ഓഫ് യു” അടുത്തതലമുറയിലേയ്ക്കപ്പോൾ ഞാനതു കൊടുത്തു കഴിഞ്ഞു, ഇനി “റിലാക്സ്….ട്രൈ ടു റിലാക്സ് “  എന്നു പറയാനും പഠിപ്പിയ്ക്കേണ്ടി വരുമോ ദൈവമേ…..

ദ ഡെക്കാൻ ഒഡീസ്സി-11
പാഞ്ചക്കി

മലമുകളിലെ അരുവിയിൽനിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെ ഒഴുക്കിനെ ധാന്യങ്ങൾ  പൊടിയ്ക്കാനുള്ള മില്ലിന്റെ പ്രവർത്തനത്തിനുള്ള ഊർജ്ജമാക്കി മാറ്റിയാണു പാഞ്ചക്കി പ്രവർത്തിപ്പിയ്ക്കുന്നതു. വെള്ളം കൊണ്ടു പ്രവർത്തിയ്ക്കുന്ന മിൽ. കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരിൽ കാണാൻ വേണ്ടി പാൻചക്കിയിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഇന്നത്തെ അവസാന സന്ദർശനസ്ഥലവും അതു തന്നെ.പ്രവേശനഫീസ് 5 രൂപ മാത്രം.നഗരത്തിന്റെ ഏതാണ്ടു മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ മിൽ ഔറംഗാബദിലെത്തുന്ന ടൂറിസ്റ്റുകളുടെ ആകർഷണങ്ങളിലൊന്നു തന്നെയാണു.

വഴിയാത്രക്കാർക്കു വിശ്രമാർത്ഥം പണികഴിപ്പിയ്ക്കപ്പെട്ട  ബാബാ ഷാ മുസാഫിർ എന്ന സുഫി വിശുദ്ധന്റെ ദർഘയിലാണു പാഞ്ചക്കി സ്ഥിതി ചെയ്യുന്നതു. പതിനേഴാം നൂറ്റാണ്ടിലാണിതു പണികഴിയ്ക്കപ്പെട്ടതെന്നു വിശ്വസിയ്ക്കുന്നു. അതിനോടനുബന്ധിച്ചു  പള്ളിയും ഗാർഡനും കാണപ്പെട്ടു. 11 കിലോമീറ്റർ ദൂരെ നിന്നും കളിമൺ കുഴലുകളിൽ എത്തിച്ചേരുന്ന നദീജലം താഴെ റിസർവോയറുകളിൽ സംഭരിയ്ക്കപ്പെടുന്നു. പിന്നീട് സൈഫൺ സിസ്റ്റമുപയോഗിച്ചു ഇതിനെ വേണ്ടത്ര ശക്തിയിൽ താഴോട്ടു പതിപ്പിയ്ക്കുന്നു. വീഴ്ച്ചയുടെ ശക്തിയിൽ തിരിയുന്ന മില്ലിൽ ധാന്യങ്ങൾ പൊടിച്ചെടുക്കുന്നു. ഇത്രയും വർഷങ്ങൾക്കു മുൻപു മനുഷ്യൻ ബുദ്ധിശക്തിയുപയോഗിച്ചു മനുഷ്യന്റെ അദ്ധ്വാനം കുറയ്ക്കുന്നതിനായി ഇത്തരം വഴികൾ കണ്ടെത്തിയിരുന്നുവെന്നതു നമ്മളെ അത്ഭുതപരതന്ത്രരാക്കും. മിൽ ഇന്നും കേടുകൂടാതെ തന്നെ സ്ഥിതി ചെയ്യുന്നു. വെള്ളം വന്നു വീഴുന്ന ച ക്രം ഒരു ജനലിൽക്കൂടി ഭൂനിരപ്പിനു താഴെയായി കാണപ്പെട്ടു. പക്ഷേ അതു തിരിയുന്നുണ്ടായിരുന്നില്ല. ഉള്ളിലായി മറ്റൊരു വലയിട്ട വാതിലിലൂടെ ചക്രത്തിനു മുകളിലായി ഘടിപ്പിച്ചിരിയ്ക്കുന്ന കല്ലുകൊണ്ടുണ്ടാക്കിയ പൊടിയ്ക്കുന്നതിനുള്ള ഉരകല്ലും കാണാൻ സാധിച്ചു. താഴെ വെള്ളത്തിന്റെ മർദ്ദം കൊണ്ടു ചക്രം തിരിയുമ്പോൾ  മുകളിലെ തിരികല്ലിലിട്ട ധാന്യവും കറങ്ങി പൊടിയായി മാറുന്നു. പണ്ടു വീടുകളിൽ കൈ കൊണ്ടു തിരിച്ചിരുന്ന തിരികല്ലിന്റെ വളരെ വലിയ ഒരു രൂപം തന്നെ. സൈഫണിലൂടെ മുകളിലേയ്ക്കുയരുന്ന വെള്ളം ഉയരത്തിൽ നിന്നും താഴെ ടാങ്കിൽ  വീഴുന്ന കാഴ്ച്ച അത്യന്തം മനോഹരമായിത്തോന്നി. ടാങ്കും പരിസരവും കുളുർമ്മ നിറഞ്ഞതായിരുന്നു. ഈ ടാങ്കിനടിയിലെ ഹാളിലാണു യാത്രക്കാർക്കു വിശ്രമസ്ഥലം ഒരുക്കിയിട്ടുള്ളതു. കുളുർമ്മയുള്ള ജലകണങ്ങൾ ദേഹത്തു സ്പർശിച്ചപ്പോൾ സുഖം തോന്നി.കുറെ തണുത്ത വെള്ളമെടുത്തു മുഖം കഴുകി.ഒരു വശത്തായി കണ്ട പടുകൂറ്റൻ ആൽമരംഎല്ലാവരുടേയും ശ്രദ്ധ പിടിച്ചൂപറിച്ചു.  കെട്ടുപിണഞ്ഞവേരുകളും പടർന്നു പന്തലിച്ച ശാഖകളും കൊണ്ടു മനോഹരമായ ആവൃക്ഷത്തിനു ഇരുനൂറിലധികം വർഷത്തെ പഴക്കമുണ്ടത്രെ! നയനമനോഹരമായ ആസ്ഥലം വിട്ടുപോരാൻ തോന്നിയില്ല.അ തിനരികിലായി ചുമരിൽ പാഞ്ചക്കിയുടെ പ്രവർത്തനം മുഴുവൻ വളരെ നന്നായി എഴുതി വച്ചിരിയ്ക്കുന്നു . ദൂരെ നിന്നും വെള്ളം കൊണ്ടുവരുന്നതും ജലസംഭരിണിയിൽ അവ ശേഖരിയ്ക്കപ്പെടുന്നതും സൈഫൺ സിസ്റ്റമുപയോഗിച്ചു അതിനെ ഉയർത്തി ടങ്കിലേയ്ക്കു വീഴ്ത്തുന്നതും വെള്ളത്തിന്റെ മർദ്ദത്തിൽ തിരിയുന്ന ചക്രം ധാന്യത്തെ പൊടിയാക്കുന്നതുമെല്ലാം ഇവിടെ വരകളിൽ കാണാനാകും പഴയകാല എങിനീറിംഗിന്റെ പാടവത്തിനു മുന്നിൽ ശിരസ്സു കുനിയ്ക്കാതിരിയ്ക്കാനായില്ല. പാഞ്ചക്കി മനസ്സിൽ ഒട്ടേറെ കൌതുകം വിടർത്തി..

അഭിനന്ദനങ്ങൾ
വിതച്ചെന്തെല്ലാം കുഞ്ഞേ സമയമടുത്തല്ലോ

പതുക്കെക്കൊയ്തീടാനായറിക, പലവട്ടം

കറുത്തു കരുവാളിച്ചെത്തിയ നാളിൽ‌പ്പോലു-

മെനിയ്ക്കുണ്ടായില്ലല്ലോ ശങ്കയെന്നറിയുക

നിനക്കായിടും നൂറുമേനിയീ ചതുപ്പിലും

നിനച്ചു, വിളയിയ്ക്കാൻ മനസ്സു വെച്ചെന്നാലും

തണുപ്പാലൊരിയ്ക്കലങ്ങണഞ്ഞാൽ‌പ്പിന്നെത്തീയിൻ-

കടുപ്പം കുറയുമെന്നോർത്തു ഞാൻ ഭയന്നല്ലോ?

മനസ്സിൽക്കത്തുംതീയും ചുമന്നാണിരിപ്പൂ നീ

യടുക്കലിരിയ്ക്കവേയറിഞ്ഞു പലവട്ടം

വരും നിൻ ദിനമന്നും പറഞ്ഞേൻ, ഇത് നിന്റെ

വരുംകാലനേട്ടത്തിൻ ചവിട്ടുപടിയല്ലോ

ഇനിയും കയറുക, മേലോട്ടേയ്ക്കുയരുക

ഒരമ്മയ്ക്കിതേചൊല്ലാനഭിനന്ദനങ്ങളായ്.