Daily Archives: Friday, May 14, 2010

ചോദ്യോത്തരങ്ങൾ

Posted by & filed under കവിത.

ഉറ്റുനോക്കുന്നൊരീ കൊച്ചുമുഖമിതിൽ ചെറ്റു നിഴലിയ്ക്കും ഭാവങ്ങളെ ഒട്ടുമറിയാതെ നീങ്ങുവാനാകുമോ, കഷ്ടമോതുന്നവർ കാണുമേറെ. “ഉള്ളിൽപ്പുകയുയരുന്നോ, പകയുടെ- യള്ളിപ്പിടുത്തം മനസ്സിലുണ്ടോ? വെണ്ണീർ പുരണ്ടൊരീ മേലുടുപ്പൊന്നിനെ- ക്കണ്ണീരിനാലെ കഴുകാറുണ്ടോ? പൊട്ടിപ്പൊളിഞ്ഞൊരാ ജാലകത്തിൽക്കൂടി- യെത്തി നോക്കും സൂര്യരശ്മി പോലെ ഒട്ടന്ധകാരം നിറഞ്ഞ മനസ്സിലും പൊട്ടായ് പ്രഭ വിടർത്തുന്നോരുണ്ടോ? ഒട്ടിക്കിടക്കും വയറിനു ഭക്ഷണം കിട്ടാറുണ്ടോ, രാത്രി ചേക്കേറുവാൻ കൂടുണ്ടോ, കൂട്ടുകാർ കാണുമോ, വേലയാ- ലേറെത്തളർന്നു പോകാറുമുണ്ടോ? ഒന്നു പുറത്തുപോയ് ചങ്ങാതിമാരൊത്തു നന്നായ്ക്കളിയ്ക്കാൻ കൊതി വരുന്നോ? പഞ്ജരത്തിൽനിന്നു മോചനം നേടുവാൻ വെമ്പുന്നുവോ മനം, ചൊല്ലു കുഞ്ഞേ!“ […]