ജന്മദിനാശംസകൾ, പൊന്മകനേ…

Posted by & filed under കവിത.

ജന്മദിനാശംസകൾ, പൊന്മകനേ…

നന്മകൾ വിതച്ചും തിന്മകളെയെതിർത്തും

പൊന്മകനേ…ഒരു വർഷം കൂടി പോകുന്നു

നിന്നിൽ മാറ്റങ്ങൾക്കു തുടക്കം  കുറിച്ചു,

എന്നിൽ സന്തോഷത്തിന്റെ മുളകൾ

പൊട്ടിവിടരുന്ന നാളുകൾക്കു

ഇനി കാത്തിരിപ്പിന്റെ മുഷിപ്പു വേണ്ട

കാണാനാകുന്നു, മാറ്റത്തിന്റെ കിരണങ്ങൾ

കേൾക്കാനാകുന്നു, പുതുമയുടെ ശംഖൊലി

മകനേ..ഉൾപ്പുളകത്തിന്റെ കതിരും പേറി

വന്നെത്തുന്ന നിന്റെ ജന്മദിനത്തിൽ

ഒന്നാശംസിയ്ക്കട്ടെ,ഞാൻ

ഇനിയുമിനിയും നീ ഉയരങ്ങളിലെത്താൻ

നിന്നെപ്രതി അഭിമാനം കൊള്ളാൻ

ഈ മാതൃഹൃദയം തുടിയ്ക്കുന്നതു നീയറിയുന്നില്ലേ?

ജനമദിനങ്ങൾ വന്നു പൊയ്ക്കൊണ്ടെയിരിയ്ക്കും

ഓർക്കുക, നിന്റെ ലക്ഷ്യം ഇനിയും ഒരുപാടൊരുപാടു ദൂരെ

കീഴ്പ്പെടുത്താൻ നിനക്കാകുമെന്നറിയാം

കാരണം പഠിപ്പിച്ചതു ഞാനാണല്ലോ?

പാതി വഴി വെച്ചു പോകില്ലെന്നുമറിയാം

കച്ചകെട്ടാൻ സമയമായി

അണിയറയൊഴിയാൻ കാത്തു നിൽക്കാനുമാകില്ല

ഓർമ്മയില്ലെ, ആ കഥ?

വാലിൽ തീ പിടിച്ച പക്ഷിയുടെ കഥ?

അഭിമാനപൂർവ്വം, ഈ അമ്മ നേരട്ടെ

ഒരുപാടൊരുപാടു ജന്മദിനാശംസകൾ

നേടാനുള്ളവയുടെ പട്ടിക

നിനക്കെന്നും ഹൃദിസ്ഥമാണല്ലോ?

എങ്കിലും, ഓർമ്മിപ്പിച്ചോട്ടേ

സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കാറില്ല

സ്വയം സമയത്തിന്റെ കാവൽക്കാരനാകൂ

നേടി വലിയവനാകും നേരം

കയറി വന്ന പടികളെ

മനപൂർവ്വമല്ലെങ്കിലും മറക്കാതിരിയ്ക്കാനും

ഓർമ്മിപ്പിച്ചോട്ടേ!

തലയുയർത്തിപ്പിടിച്ചു മുന്നേറും നേരം

തട്ടിവീഴാതിരിയ്ക്കാൻ വേണ്ടി മാത്രം

വർഷങ്ങൾക്കു മുൻപായി

ആദ്യ്മായി നീ നൽകിയ പൂപ്പുഞ്ചിരി

ഇന്നുമെനിയ്ക്കു വിസ്മയം നൽകുന്നു

ആ ഓർമ്മക്കൾ വീണ്ടും അയവിറക്കി  മകനേ

നേരട്ടെ, ജന്മദിനാശംസകൾ വീണ്ടും, വീണ്ടും.

3 Responses to “ജന്മദിനാശംസകൾ, പൊന്മകനേ…”

 1. kalavallabhan

  ഈ കവിത എനിക്കുവേണ്ടിയാണു പോസ്റ്റ് ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നു.
  കാരണം ഇന്നെന്റെ പിറന്നാളാണു. എന്റെ മരിച്ചുപോയ അമ്മയുടെ വാക്കുകാളാണെന്ന് ഞാൻ വിശ്വസിക്കുന്നു.
  അജന്താശില്പങ്ങൾക്ക് കമന്റെഴുതാൻ തുടങ്ങിയപ്പോഴാണു ഈ തലക്കെട്ട് വാചകം കാണുന്നത്.

 2. Jyothi

  nice of you to think so..yes its written by all moms in the world who would like to tell their son on their birthdays.

 3. Jyothi

  ജന്മദിനാശംസകൾ, കലാവല്ലഭൻ!

Leave a Reply

Your email address will not be published. Required fields are marked *