Skip to content

മഴ വന്നു മഴ വന്നു……

പുതു മണ്ണിൻ ഗന്ധവുമായി
മഴ വന്നു മഴ വന്നു
മഴവില്ലിനു ജന്മം നൽകാൻ
മഴ വന്നു, മഴ വന്നു
മലരെങ്ങും നിറയാനായി
മഴ വന്നു മഴ വന്നു
കുളിരെന്നിൽ നിറയ്ക്കാനായി
മഴ വന്നു മഴ വന്നു
ചെറുകാറ്റിൻ മദമോടൊപ്പം
മഴ വന്നു മഴ വന്നു
പുലരിയ്ക്കു തിളക്കം കൂട്ടാൻ
മഴ വന്നു മഴ വന്നു
വയലേലകളുഴുതുമറിയ്ക്കാൻ
മഴ വന്നു മഴ വന്നു
പുതുനാമ്പിനു ജീവൻ നൽകാൻ
മഴ വന്നു മഴ വന്നു
മലമുകളിൽ ഹരിതമണയ്ക്കാൻ
മഴ വന്നു മഴ വന്നു
പുഴകൾക്കു കുണുക്കം കൂട്ടാൻ
മഴ വന്നു മഴ വന്നു
ജലസാഗരമെങ്ങും തീർക്കാൻ
മഴ വന്നു മഴ വന്നു
ജനതയ്ക്കാശ്വാസം നൽകാൻ
മഴ വന്നു മഴ വന്നു

3 Comments

  1. മഴക്കവിത കൊള്ളാം,
    ഈണം കൊടുക്കാന്‍ ഞാന്‍ ആളല്ല.
    വീണ്ടും എഴുതുക
    സ്നേഹപൂര്‍വ്വം
    താബു.

    Friday, June 18, 2010 at 9:41 am | Permalink
  2. Bhagavathy wrote:

    മഴക്കവിത കൊള്ളാം

    Saturday, June 19, 2010 at 1:13 am | Permalink
  3. മഴ പെയ്യട്ടെ… മണ്ണിലും മനസ്സിലും.

    Saturday, June 19, 2010 at 1:33 am | Permalink

Post a Comment

Your email is never published nor shared. Required fields are marked *
*
*