അഭിനന്ദനങ്ങൾ

Posted by & filed under കവിത.

വിതച്ചെന്തെല്ലാം കുഞ്ഞേ സമയമടുത്തല്ലോ

പതുക്കെക്കൊയ്തീടാനായറിക, പലവട്ടം

കറുത്തു കരുവാളിച്ചെത്തിയ നാളിൽ‌പ്പോലു-

മെനിയ്ക്കുണ്ടായില്ലല്ലോ ശങ്കയെന്നറിയുക

നിനക്കായിടും നൂറുമേനിയീ ചതുപ്പിലും

നിനച്ചു, വിളയിയ്ക്കാൻ മനസ്സു വെച്ചെന്നാലും

തണുപ്പാലൊരിയ്ക്കലങ്ങണഞ്ഞാൽ‌പ്പിന്നെത്തീയിൻ-

കടുപ്പം കുറയുമെന്നോർത്തു ഞാൻ ഭയന്നല്ലോ?

മനസ്സിൽക്കത്തുംതീയും ചുമന്നാണിരിപ്പൂ നീ

യടുക്കലിരിയ്ക്കവേയറിഞ്ഞു പലവട്ടം

വരും നിൻ ദിനമന്നും പറഞ്ഞേൻ, ഇത് നിന്റെ

വരുംകാലനേട്ടത്തിൻ ചവിട്ടുപടിയല്ലോ

ഇനിയും കയറുക, മേലോട്ടേയ്ക്കുയരുക

ഒരമ്മയ്ക്കിതേചൊല്ലാനഭിനന്ദനങ്ങളായ്.

2 Responses to “അഭിനന്ദനങ്ങൾ”

  1. Anil Aickara

    Whats this? for whom?

  2. Bhagavathy

    അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *