വാക്കുകള്‍, തോക്കുകള്‍

Posted by & filed under കവിത.

തീക്ഷ്ണമാം വാക്കുക്കളെന്തിനാണി-

തോര്‍ക്കുക, മെല്ലെപ്പറയേണ്ടതു

മൊന്നു കയര്‍ത്തു പറയുന്നതു

മുണ്ടന്തരം, തരം നോക്കിടണം.

താനിരിയ്ക്കേണ്ട സ്ഥലത്തിന്‍ വില

താന്താനിടുന്നെന്നറിഞ്ഞതില്ലേ?

ഒട്ടുമൃദുവായി ചൊല്ലിയെന്നാല്‍

ഒട്ടേറെ നന്നായി , യില്ലയെന്നാല്‍

ഒട്ടുവില പോകുമെന്നകാര്യ-

മൊട്ടും നിനച്ചതില്ലേ മനസ്സില്‍

കഷ്ടം! നിരൂപിച്ചാല്‍ ദു:ഖമുണ്ടു

കുഷ്ഠം മനസ്സിനു തന്നെയെന്നാല്‍

ഒട്ടു പഠിച്ചിട്ടുമെന്തു കാര്യം?

ചിട്ട പഠിച്ചില്ലയെങ്കില്‍ പിന്നെ!

ഒട്ടു വായിച്ചിട്ടുമെന്തു കാര്യം?

ഒട്ടുമേയില്ല സംസ്കാരമെങ്കില്‍!

ഒട്ടങ്ങെഴുതീട്ടുമെന്തു കാര്യം?

തട്ടുന്നതില്ല മനസ്സിലെങ്കില്‍!

ഉണ്ടഹങ്കാരമതെങ്കില്‍ നിന-

ക്കുണ്ടായിടാം പതനമതു

നിന്ദയെപ്പാരമകറ്റി നിര്‍ത്താന്‍

ചിന്ത വഴി തെളിച്ചെങ്കില്‍ നന്നു.

 

 

 

 

3 Responses to “വാക്കുകള്‍, തോക്കുകള്‍”

 1. Sunil

  Jyothiyoppol…
  Ella kavithayum mattulla postukalum vayikkarundu
  Assalaayittund…Ellam

 2. ശിവ

  കുറെ നല്ല ചിന്തകള്‍…

 3. Aneesh

  That was nice.
  ഒട്ടങ്ങെഴുതീട്ടുമെന്തു കാര്യം?
  തട്ടുന്നതില്ല മനസ്സിലെങ്കില്!
  This one really touches mind. 🙂

Leave a Reply

Your email address will not be published. Required fields are marked *