ഓണസ്മരണകള്‍

Posted by & filed under കവിത.

 

 

http://flickr.com/photos/70908196@N00/1154719905

 

ഓണം വന്നല്ലോ ആയിരമോര്‍മ്മക-

ളോടിയെത്തിമനസ്സില്‍

നീളെ പൂക്കള്‍ വിരിയിച്ചു നില്‍ക്കുന്ന

നാടിന്‍ കൊച്ചു വഴികള്‍

കൂടെക്കൂടെയുയര്‍ന്നു വരുന്നൂ‍

പൂവിളികള്‍ തന്‍ നാദം

തോളില്‍ കയ്യിട്ടു കൂട്ടുകാരൊത്തു ഞാന്‍

തേടിപ്പൂക്കളെയെത്ര

ഓണത്തപ്പനെ മണ്ണിനാല്‍ തീര്‍ക്കുമ്പോള്‍

കൂടെ നില്‍ക്കാറുമുണ്ടേ!

നാടിന്‍ മുക്കുകളെല്ലാം നിറഞ്ഞു

മോടിയാകുന്ന കാലം

മേലെയങ്ങാടി കാണാന്‍ കുതുകം

നീളെത്തൂങ്ങും കുലകള്‍

ഒട്ടുമോഹത്താല്‍കാത്തുനില്‍ക്കും ഞാന്‍

പട്ടുടുപ്പൊന്നു കിട്ടാന്‍

അച്ഛനോടു കിണുങ്ങും പുതിയ

കൊച്ചൂഞ്ഞാലൊന്നു കെട്ടാന്‍

മുറ്റത്തെമാങ്കൊമ്പിലുയരും

കൊച്ചൂഞ്ഞാലെന്തു ഭംഗി!

ഉറ്റതോഴരുമൊത്തു ഞാനെത്രയോ

ഒച്ചവച്ചൂഞ്ഞാലാടി?

ഓണത്തപ്പനു പൂജിച്ചുകിട്ടും

ഓണപ്പൂവടയോര്‍പ്പൂ

ഓണക്കോടിയുടുത്തു ഞാന്‍ തീര്‍ക്കും

ഓണപ്പൂക്കളമന്നു

ചേലില്‍ നിര്‍മ്മിച്ച പൂക്കളമന്നു

കാലുകൊണ്ടെന്റെയേട്ടന്‍

താറുമാറാക്കിയെന്നതു കണ്ടു ഞാന്‍

തേങ്ങിയൊട്ടു കരഞ്ഞു.

പാവമെന്നു കരുതിയന്നേട്ടന്‍

വേറെ പൂക്കളം തീര്‍ത്തു

ചാരുതയാര്‍ന്ന പൂക്കളം കണ്ടെന്‍

തോഴരെല്ലാം കൊതിച്ചു

ഒട്ടു ചിന്തകളോടിയെത്തുന്നു

നഷ്ടമായിന്നതെല്ലാം

എത്ര സുന്ദരമായ ദിനങ്ങള്‍

കഷ്ടമെങ്ങോ മറഞ്ഞു?

5 Responses to “ഓണസ്മരണകള്‍”

 1. നരിക്കുന്നൻ

  ഓണാ‍ശംസകൾ

 2. Aneesh

  “എത്ര സുന്ദരമായ ദിനങ്ങള്
  കഷ്ടമെങ്ങോ മറഞ്ഞു?”

  It is nice to see a genuine pookkalam of words.To tell u the truth when some one say Onam all that comes to mind is few holidays and lot of movies.
  When you say “those beautiful days” we fail to relate with it. Not quite a happy thought, still truth.

 3. Sapna Anu B.George

  കണ്ടതിലും കവിത വായിച്ചതിലും സന്തോഷം….കാരിം ജിയുടെ ഓര്‍ക്കുട്ടിലാണ് ജ്യോതിയിയുടെ ബ്ലൊഗ് പേജ് കണ്ടത്

 4. mkkhareem

  ഇതുവഴി വരുമ്പോള്‍ എന്‍റെയുള്ളില്‍ ഒരു തണുപ്പുണ്ട്…
  എന്തെല്ലാമോ എഴുതാനുള്ള പൊരിയും…
  നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ ശെരിയാവില്ല..
  ഗംഭീരം ഈന്നാവം…
  അതിലും മികച്ചൊരു പദം കിട്ടാത്തതുകൊണ്ട്….
  എഴുതുക,
  കത്തിക്കയറുക,
  ആശംസകളോടെ…

 5. Ranjith Chemmad

  ഇവിടെയെത്തിയിരുന്നില്ല…
  നന്നായിരിക്കുന്നു….
  ആശംസകള്‍………

Leave a Reply

Your email address will not be published. Required fields are marked *