സ്ലം ഡോഗ് മില്യനയര്‍….ഗോള്‍ഡന്‍ ഗ്ലോബ്.. ബോളിവുഡ് തിളങ്ങുന്നു..

Posted by & filed under മുംബൈ ജാലകം, FILMS & SERIES--Jyothi Recommends.

 

  ബാങ്കില്‍ പോയി വരികയായിരുന്നു. ബ്രിഡ്ജിനു മുകളിലൂടെ ഓട്ടോവിലിരിയ്ക്കുമ്പോഴാണു വലിയ ബില്‍ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതു-സ്ലംവ് ഡോഗ് മില്യനയര്‍. ഇന്ത്യയില്‍ ജനുവരി 23നു റിലീസാവുന്നു. 4 ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കിട്ടിയ സിനിമ..അങ്ങനെ പറഞ്ഞാലും പോര, ഇന്ത്യയ്ക്കു ആദ്യമായി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിത്തന്ന പടം. കാണാന്‍ തിടുക്കമായി.

        ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവായ ഡാനി ബോയ്ലേയുടെ പരീക്ഷണം. ബെവെര്‍ലി‍ ഹില്‍ സില്‍ ഇന്നലെ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ടി.വി. അവതരണം കാണുമ്പോള്‍ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പടം നോമിനേഷന്ന്‍ കിട്ടുന്നതു തന്നെ വലിയ കാര്യം. പലപ്പോഴും നിരാശപ്പെടാനൊരവസരം കൂടി. അത്രമാത്രം. ഒന്നിനുപിറകെ ഒന്നായി 4 അവാര്‍ഡിനു അര്‍ഹമായപ്പോല്‍ അഭിമാനം തോന്നി. ലോകസിനിമയില്‍ ഇനി നമ്മളും എണ്ണപ്പെട്ടവര്‍ തന്നെ. ആദ്യ അംഗീകാരം. ഇനി ഓസ്കാര്‍ കൈയെത്തും ദൂരത്തു…

     ബെസ്റ്റ് ഫിലിം, ബെസ്റ്റ് സ്ക്രീന്‍ പ്ലെ, ബെസ്റ്റ് ഡയറക്റ്റര്‍, ബെസ്റ്റ് മ്യൂസിക്—-ഇവയാണു  കീഴടക്കിയ രംഗങ്ങള്‍. വികാസ് സ്വരൂപിന്റെ Q&A എന്ന പുസ്തകമാണു സിനിമയുടെ കഥയുടെ തന്തു. പട്ടിണിപരിവട്ടത്തില്‍ നിന്നും ഒരാള്‍ കോടീശ്വരനായ കഥ.  മറ്റു ഇന്ത്യന്‍ ഡയറക്റ്റര്‍മാരൊന്നും ഇതു മുന്‍പു തന്നെ സിനിമയാക്കാഞ്ഞതു, എന്താണാവോ?   ഒടുവില്‍ എത്തിപ്പെട്ടതോ, അവാര്‍ഡുകളും നോമിനേഷനുകളുമൊന്നും പുത്തരിയല്ലാത്ത ഡാനിയുടെ കൈകളിലും. ഇന്ത്യയ്ക്കു ലോകസിനിമയില്‍ പേരു നേടാന്‍ സമയമായെന്നു തോന്നുന്നു. ഇന്ത്യന്‍- ബ്രിട്ടീഷ് മിക്സ് ആണു ഇതിലെ അഭിനേതാക്കള്‍. മുംബയിലെ ചാളുകളിലെ കുട്ടികളും അതില്‍ പെടുന്നു. അത്ഭുതം തോന്നുന്നു, അല്ലേ? ഇന്ത്യയ്ക്കു വേണ്ടി മ്യൂസിക് കമ്പോസ് ചെയ്ത എ.ആര്‍. രഹ് മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് സ്വീകരിയ്ക്കുമ്പോള്‍ പറഞ്ഞ വാക്കുകള്‍       കോരിത്തരിപ്പിച്ചു …ഞാന്‍ ഇതു ഇന്ത്യയ്ക്കു വേണ്ടിയാണു നേടുന്നതു.സത്യം മാത്രം, ഇന്ത്യക്കു ഇതു അനിവാര്യം തന്നെ. ഇനിയത്തെ സ്വപ്നം ഓസ്കാര്‍.

അപ്പോള്‍ പുതുവത്സരം ഇന്ത്യക്കും മുംബൈയ്ക്കു പ്രത്യേകിച്ചും നന്നെന്നു തോന്നു. കാരണം ബോളിവുഡിന്റെ നേട്ടങ്ങള്‍ മുംബയുടെ നേട്ടങ്ങള്‍ തന്നെ. പ്രധാനമായും ഷൂട്ടു ചെയ്തതും ഇവിടെത്തന്നെ. ഏഷ്യയിലെ ഏറ്റവും വലിയ സ്ലം ആയ ധാരാവിയെ മനസ്സില്‍ കണ്ടു ജുഹുവിലും വെര്‍സോവയിലുമൊക്കെയായാണു ഇതിന്റെ ചിത്രീകരണം നടന്നതു. അതു തന്നെ വലിയൊരാകര്‍ഷണമായി തോന്നുന്നു.മറ്റു ചില ഭാഗങ്ങള്‍ മഹാരാഷ്ട്രയിലെ പെന്‍ എന്ന സ്ഥലത്താണു  ചിത്രീകരിച്ചതു.   

      ക്വിസ്- ഗെയിംഷോ മോഡലിലാണു കഥാകഥനരീതി. ക്വിസ് മാസ്റ്ററായി അനില്‍ കപൂറും പ്രധാനറോളില്‍ ഹോട്ട്സീറ്റില്‍ ബ്രിട്ടീഷ്-ഏഷ്യന്‍ വംശജനായ ദേവ് പട്ടേലുമാണു. തന്റെ കുട്ടിക്കാലവും ജീവിതത്തിലെ അനുഭവങ്ങളും എല്ലാം ജമാല്‍ വിവരിയ്ക്കുന്നതിലൂടെയാണു കഥയുടെ ചുരുളഴിയുന്നതു. ഇംഗ്ലീഷ്-ഹിന്ദി സിനിമയുടെ ഈ കൂടിച്ചേരല്‍ ശരിയായ കഥയോടു നീതി പുലര്‍ത്തിയിട്ടുണ്ടെന്നാണു വികാസ് സ്വരൂപ് പറയുന്നതു. അനില്‍ കപൂറിനേയും, ദേവ് പട്ടേലിനെയും കൂടാതെ ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയുടെ സമ്മാനമായ അങ്കുര്‍ വികല്‍, ഫ്രൈഡ പിന്റൊ എന്നിവരും കൂടാതെ ലവ്ലീന്‍ ടന്ദന്‍, നടാശ നിശ്ചല്‍, മുംബൈ ചാളുകളിലെ കുട്ടികള്‍ എന്നിവരും ഈ വിജയത്തിനു പിന്നിലുണ്ടു.ഹോട്ടുസീറ്റിലിരിയ്ക്കുന്ന ജമാല്‍ തന്റെ ജീവിതത്തിന്റെ സംഭവഭഹുലമായ വിവരങ്ങള്‍ പറയുന്നതു ക്ഏള്‍ക്കാന്‍ തിടുക്കമായി.

 എന്തായാലും 23നു ഈ    സിനിമ  തിയറ്ററുകളില്‍ എത്തുന്നതും കാത്തിരിയ്ക്കുകയാണു  ഇന്ത്യയിലെ എല്ലാ സിനിമാപ്രേമികളും സംഗീതാസ്വാദകരും. ബോളിവുഡ് ആഘോഷിയ്ക്കാന്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നു, സ്വീകരണത്തിനും. ഹിന്ദിയിലും അന്നുതന്നെ റിലീസാകുന്ന ഈ പടത്തിനു പേര്‍ സ്ലം  ഡോഗ് ക്രോര്‍പതി എന്നാണു.

 

 

 

16 Responses to “സ്ലം ഡോഗ് മില്യനയര്‍….ഗോള്‍ഡന്‍ ഗ്ലോബ്.. ബോളിവുഡ് തിളങ്ങുന്നു..”

 1. Bhumiputhri

  എ.ആർ.റഹ്മാന് ഒരു രാജ്യാന്തര അവാർഡ്,ഇൻഡ്യൻ പശ്ചാതലമുള്ള സിനിമയ്ക്ക് അംഗീകാരം,
  സന്തോഷിയ്ക്കേണ്ട കാര്യങ്ങൾ തന്നെ.
  എങ്കിലുമൊരു അസുഖസത്യം ബാക്കിയാകുന്നു-പതിവ് പോലെ ഇൻഡ്യൻ ജീവിതത്തിന്റെ കറുത്തവശം മാത്രമാൺ പടിഞ്ഞാറൻ പ്രേക്ഷകരുടെയിടയിൽ വില്പനയ്കായി ഒരുക്കിയിരിയ്ക്കുന്നത്

 2. Jyothi

  കണ്ണു കച്ചവടത്തിലോ പ്രശസ്തി നേടലിലോ ആകുമ്പോള്‍ ഇതൊക്കെത്തന്നെ സംഭവിയ്ക്കുന്നതു. അതു സത്യജിത് റെ ആയാലും മീര നായര്‍ ആയാലും മാറ്റമില്ല. ഇതായിരിയ്ക്കാം ഇന്ത്യയുടെ ശരിയായ മുഖമെന്ന തെറ്റിദ്ധാരണ മാത്രം ബാക്കി.എഴുത്തുകാരും അതിനു മാറ്റു കൂട്ടുന്നു. ദാരിദ്ര്യം വിറ്റ്
  കാശുണ്ടാക്കലോ?

 3. Sureshkumar Punjhayi

  They deserve it … Best wishes..!!!

 4. Vince

  ബോളിവുഡ് ഒലത്തുന്നു. ഈ അവാര്‍ഡ് ഇന്‍ഡ്യക്കോ?? ഇന്‍ഡ്യാക്കാരന്‍ എന്തു ചെയ്തു ഒരു ബുക്ക് എഴുതി എന്നല്ലാതെ???

 5. Jyothi

  പിന്നെ റഹ്മാന്‍ ഇന്ത്യക്കാരനല്ലേ? അതു ഇന്ത്യയുടെ തന്നെ, സംശയമില്ല.ആ ഒരു അവാര്‍ഡ് മതിയല്ലോ തുടക്കം കുറിയ്ക്കാന്‍?

 6. Sabu G chelapaden

  Why we are to bother about our selling points, whether it is our penury or whatever. When a foriegner sees India it iwll be only on his view point. The real challenge is we should tells stories of teh out side world from our point of view. Our writers/film makers may do their works on culture of other countires form indian point of view. Any way we should be happy about the award, if not proud.

 7. Senu Pazhamburanams

  2009ന്റെ തുടക്കത്തില്‍ കേട്ട ശുഭ വാര്‍ത്ത- എ.അര്‍ റഹ്മാനു ഗോള്‍ഡന്‍ ഗ്ലോബ്‌ നേടിയെന്ന വാര്‍ത്ത. 2009 ഇന്ത്യയ്ക്ക്‌ അഭിമാനത്തിന്റെ വര്‍ഷമാകട്ടെ.

  ഇത്തരം വിജ്ഞാന പ്രദമായ പോസ്റ്റുകള്‍ ജ്യോതിര്‍മയത്തിന്റെ മാത്രം പ്രത്യേകത.

  സസ്നേഹം,
  പഴമ്പുരാണംസ്‌

 8. shino

  ചിത്രത്തില്‍ ഇന്ത്യയുടെ കറുത്ത വശം തുറന്നു കാട്ടുന്നു എന്നത് ശരി തന്നെ ….

  പക്ഷെ അതില്‍ കാണുന്ന പലതും ശരിയല്ലെന്ന് നമുക്ക് എങ്ങനെ വാദിക്കാന്‍ പറ്റും?

  (ചിത്രം രണ്ടു തവണ കണ്ടു.) റഹ്മാന്റെ സംഗീതം പതിവു പോലെ നമ്മെ കുളിരണിയിക്കുന്നു.

  പിന്നെ റഹ്മാന്‍ ഒഴികെ ചിത്രത്തിന്റെ മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ ഹോളിവുഡ് ലോകത്ത് ഉള്ളവര്‍ തന്നെ ആണെന്ന് തോന്നുന്നു. ഒരു സീനില്‍ നമ്മുടെ നായകന്‍ ജമാല്‍ “If you want to see the real face of India ,here it is …” എന്ന് ഒരു അമേരിക്കന്‍ ദമ്പതികളോട് പറയുന്നു. അവനെ പോലീസില്‍ നിന്നും രക്ഷിച്ചു നൂറു ഡോളറും

  കൊടുത്തിട്ട് അവര്‍ തിരിച്ചു പറയുന്നു.“son, this is the real face of America “.

  എല്ലാ ഹോളിവുഡ് ചിത്രങ്ങളെയും പോലെ ഇതിലും അമേരിക്ക നമ്പര്‍ വണ്ണ്‍ എന്ന് പറയാന്‍ മറന്നിട്ടില്ല.

  ചിത്രം കണ്ടിരിക്കേണ്ടത്‌ തന്നെ. എത്രയും വേഗം !

 9. shino
 10. sureshraghavan

  hi jyothi.
  ചിത്രം കണ്ടു ….നന്നായിരിക്കുന്നു ,ബോക്സ് ഓഫീസ് ഹിറ്റ് (അതാണല്ലോ എല്ലാവര്ക്കും വേണ്ടിയത് …ആറ്റന്‍ ബറോ മാരും,ഡാനി മാരും നമുക്കുണ്ടാകാന്‍ കാത്തിരിക്കാം…റഹ്മാനെ ഇന്ത്യ ക്കാരനായി എല്ലാവരും കാണട്ടെ …പേരിനു മുന്നിലെ പേരുനോക്കാതെ) ഇന്ത്യയുടെ ദാരിദ്ര്യ തെരുവുകള്‍ ലോകത്തിന്റെ മുന്നില്‍ വീണ്ടും അനാവൃതമാക്കുന്നത് ,കുനിഞ്ഞ ശിരസോടെ..സമ്പന്നതയുടെ മടിയിലിരുന്നു കാണേണ്ടി വന്നു ….

  വര്‍ഷങ്ങള്‍ക്കു മുന്നേ ബോംബെ യില്‍ ചര്ണി റോഡ് ബ്രിഡ്ജ് ഇറങ്ങി വരുമ്പോള്‍ ആരോ എറിഞ്ഞു കളഞ്ഞ ഭക്ഷണപ്പൊതി ,നായക്കൊപ്പം കഴിക്കുന്ന തെരുവ്കുട്ടിയെ ,.. സിനിമയുടെ ഒരു സീനില്‍ ട്രെയിനില്‍ ഭക്ഷണം മോഷ്ടിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ ഓര്‍മ വന്നു ….
  നല്ല പോസ്റ്റ് ,ബ്ലോഗ് നന്നായിരിക്കുന്നു . നേരത്തെ കണ്ടിരുന്നു , വിശദമായി നോക്കുന്നതിപ്പോളാണ്, മന്ദാരത്തിലെ മല്‍സര വിജയത്തില്‍ അഭിനന്ദനങ്ങളും …

 11. ഗൗരി

  എ.ആര്‍.റഹ്മാന്‍ ന്‍റെ നേട്ടത്തില്‍ അഭിമാനിക്കുന്നു…

  കറുപ്പും വെളുപ്പും നിറഞ്ഞതാണ്‌ യഥാര്‍ത്ഥ ഇന്ത്യ .മാര്‍ക്കറ്റ് ചെയ്യപ്പെടാന്‍ എളുപ്പം കറുപ്പാനെങ്കില്‍ അത് തെരഞ്ഞെടുക്കപ്പെടുന്നത് സ്വാഭാവികം. അതില്‍ അല്ല ലജ്ജിക്കേണ്ടത്. ഇപ്പോഴും,ഈ കാലത്തും ഇവയൊക്കെ നിലനില്ക്കുന്നു എന്നതിലല്ലേ?

  വളരെ നന്ദി ,ഈ അറിവ് എല്ലാവര്‍ക്കുമായി പങ്കു വയ്കുന്നതിന്…

 12. vikraman

  എല്ലാ രാജ്യങ്ങളിലെ നഗരങ്ങള്‍ക്കും അവരുടെതായ ധാരാവികള്‍ ഉണ്ട്.
  അതിനെ ആരെങ്കിലും തുറന്ന് കാണിക്കുന്നതില്‍ പരിഭവിച്ചിട്ട് ആര്യമില്ല.
  സിനിമ റിലീസാകാന്‍ കാത്തിരിക്കുന്നു. പിന്നെ മന്ദാരത്തിലെ [http://www.orkut.co.in/Main#CommMsgs.aspx?cmm=25671114&tid=5272423362089262160&na=2&nst=79] വിജയത്തിനു എന്റെ അഭിനന്ദനങ്ങള്‍!

 13. Jyothi

  bhoomiputhri, Sureshkumar Punjhayi, vince, sabu, Senu, Shino, Sreshraghavan, Gouri, vikraman…ellaavruteyum comments vaayichchu, nandiyuNTu. Thank you all

 14. shibu

  നല്ല ക്ലാരിറ്റിയുള്ള സിഡി പ്രിന്റ് വഴിയരികില്‍ നിന്ന് ഇപ്പോള്‍ വാങ്ങാന്‍ കിട്ടും … കിടുലന്‍ ക്ലാരിറ്റി !! പിന്നെന്തിനാ 23 വരെ കാത്തിരിക്കുന്നത് … സിനിമാ കണ്ടൊന്ന് നോക്ക് .. ഭിക്ഷാടനമാഫിയായില്‍ നിന്ന് കുട്ടികള്‍ രക്ഷപെടുന്ന രംഗം നമ്മുടെ മലയാള സിനിമകളില്‍ നിന്ന് അടിച്ചു മാറ്റിയതല്ലേ എന്നൊരു സംശയം … സിനിമ ചിലപ്പോള്‍ ‘വണ്‍‌മാന്‍ ഷോ ‘(ജയറാം-മുകേഷ് ) നമ്മുടെ മനസില്‍ കൊണ്ടുവരും…

 15. Sureshkumar Punjhayi

  Its really a nice movie. Best wishes …!

 16. Anil Aickara

  Congrats…

Leave a Reply

Your email address will not be published. Required fields are marked *