നീലക്കുതിരപ്പുറമേറിയവൻ

Posted by & filed under കവിത.

തോൽവിയാണെനിയ്ക്കിഷ്ടം

തോൽക്കാനല്ല,

തോൽക്കാൻ പോകുന്നവരെ ജയിപ്പിയ്ക്കാൻ

എന്റെ വിശ്വാസം

എനിയ്ക്കേകുന്ന ധൈര്യം

എന്റെ കയ്യിലെ ഈ മൂന്നമ്പുകളും വില്ലും

ഈ നീലക്കുതിരയും മാത്രം മതിയല്ലോ

ഏതു തോൽവിയേയും മറികടക്കാൻ

അമ്മയാണെന്റെ ഗുരു

ആയോധനത്തിലും ആത്മവിശ്വാസത്തിലും.

വാക്കു കൊടുത്തതും ഞാനോർക്കുന്നു

‘ക്ഷീണിതനെന്നുമെൻ മിത്രം.’

ശക്തന്റെ തണലിനേക്കാളും

തളരുന്നവനു ചുമലേകുന്നതുത്തമം.

അവിടത്തെ വാക്കുകൾ

എനിയ്ക്കു കൽപ്പന മാത്രം.

അതുകൊണ്ടു തന്നെ

യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴും

ഈ കുന്നിൻ മുകളിലിരുന്ന

വേററ്റ എന്റെ തലയിൽ നിന്നും

എന്റെ കണ്ണുകൾ തിരയുന്നതാ

നീലക്കുതിരയെത്തന്നെയായിരുന്നു.

വപുസ്സും മനസ്സും  ചിന്തയും മുറിഞ്ഞ്

ക്ഷീണിതരായവർക്കടുത്തെത്താൻ…

(Published in ‘varththamanam”Magazine by Keralasamajam, Mumbai)

Leave a Reply

Your email address will not be published. Required fields are marked *