വർഷാന്ത്യക്കണക്കെടുപ്പുകൾ

Posted by & filed under കവിത.

വർഷം കൊഴിയുന്നു

മനസ്സിലൊരൽ‌പ്പം ദു:ഖം ബാക്കിവച്ച്

എനിയ്ക്കു കണക്കെടുക്കാനറിയില്ല

കൂട്ടലും കിഴിച്ചിലും നടത്തിയതുമില്ല

അറിയില്ല പോയവർഷമെന്തു തന്നുവെന്ന്

നഷ്ടമായതെന്തെന്നു മാത്രമേ ഞാൻ കണ്ടുള്ളൂ

അതാണെന്റെ ദു:ഖത്തിന്റെ ഹേതുവും

വർഷാന്ത്യത്തിലെ കണക്കെടുപ്പിനെക്കുറിച്ച്

ഞാൻ ഓർത്തതേയില്ല

ലാഭങ്ങൾ എന്നെ കൊതിപ്പിച്ചില്ല

പുതിയ മാനങ്ങൾ തേടാൻ എനിയ്ക്കു സമയമില്ല

വീതം വയ്ക്കുന്നതിൽ സന്തോഷമേ ഉള്ളൂ

ഇനിയും വേണോ ഒരു ബാലൻസ് ഷീറ്റ് തയ്യാറാക്കൽ?

Leave a Reply

Your email address will not be published. Required fields are marked *