പുതുവത്സരാശംസകൾ, സുഹൃത്തേ…

Posted by & filed under കവിത.

ഒരു രാത്രിയ്ക്കു കഴിയുമോ

മാറ്റങ്ങളേകാൻ

തണുപ്പാണകത്തും പുറത്തും

കമ്പിളി കൊണ്ട് മാറ്റാനാകാത്ത ശൈത്യം

ഉയരുന്ന ആരവങ്ങളും പാട്ടും

മനസ്സിനെ തൊടാതെ പോകുമ്പോൾ

നൃത്തച്ചുവടുകൾ പിഴയ്ക്കുന്നുവോ?

ഹൃദയതാളമേ ഉൾക്കൊള്ളാനാകുന്നുള്ളുവല്ലോ

മനസ്സിന്റെ കേളികൊട്ടലും

ഇവിടെ പുതുവർഷമില്ല

മാറ്റങ്ങൾ നേട്ടങ്ങൾക്കായി മാത്രം

പുതുമയുടെ സുഖം നൈമിഷിക മാത്രം

എങ്കിലും സുഹൃത്തേ നേരുന്നു

മാറ്റങ്ങളും നന്മകളും

സന്തോഷവും സമൃദ്ധിയും

എല്ലാം നിറഞ്ഞ പുതുവത്സരം.

One Response to “പുതുവത്സരാശംസകൾ, സുഹൃത്തേ…”

  1. Mohan Nair

    ഓപ്പോളേ, എന്റെയും പുതുവത്സര ആശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *