കണ്ണീർത്തുള്ളി

Posted by & filed under കവിത.

കരയുകയായിരുന്നു ഞാൻ

അണകെട്ടി നിറുത്താനിനി വയ്യ!

ഇത്തിരി ഒഴുകിക്കോട്ടേയെന്നും വിചാരിച്ചു.

അതിൽനിന്നും അറിയാതൊരു തുള്ളിയാണ്

ചുവന്നൊരീ പൂവിന്റെ ദലത്തിൽ വീണത്  .

എന്തു ഭംഗി!

അതിൽ പ്രതിഫലിയ്ക്കത്തതൊന്നും

ഇല്ലെന്നു മനസ്സിലായി.

ആകാശവുംഭൂമിയും

ഞാനും നീയുമൊക്കെ

അതിലുൾക്കൊണ്ടല്ലോ?

എനിയ്ക്കിപ്പോൾ ചിരിയ്ക്കാനാണ് തോന്നുന്നത്..

One Response to “കണ്ണീർത്തുള്ളി”

  1. jithin

    niceeeeeeeeeeeee

Leave a Reply

Your email address will not be published. Required fields are marked *