വിഷുക്കൈനീട്ടവും കൊന്നപ്പൂവും

Posted by & filed under കവിത.

 

 

 

 

ഇരവും പകലും ഒരുപോലെ

കൃഷിവേലകളിനി തുടരാനായ്

വിഷുവന്നെത്തി കേട്ടില്ലേ

മുറവിളി,പക്ഷിക്കൂജനമായ്?

വിത്തും കൈക്കോട്ടും !

വിത്തും കൈക്കോട്ടും !

വിത്തു വിതയ്ക്കാനായ്

പുത്തരിക്കണ്ടമതെവിടെ?

കൈക്കോട്ടേന്താനായ്

കൃഷീവലരെവിടെ ?

മഞ്ഞക്കൊന്നപ്പൂക്കള്‍

നന്നായ്ത്തന്നെ ചിരിപ്പൂ

വിഷുവിന്‍ മാസ്മരികത്വ-

മോതാനെന്തുണ്ടിവിടെ?

പൂക്കണി,മത്താപ്പില്ല

കൈനീട്ടവുമില്ല

പൂജാന്മുറിയിലെ സൌഗന്ധത്തില്‍

ഞാനലിയുന്നില്ല

എന്നിട്ടും വിഷുവെന്തേ വന്നു,

എന്നെത്തേടി വന്നു ?

പുതുവത്സരമില്ല

പുതുവസ്ത്രവുമില്ല, പക്ഷേ

 നന്മ നിറഞ്ഞ മനസ്സിന്നുള്ളില്‍

എന്നും കൊന്നപ്പൂ കാണാം

എന്നും കൊന്നപ്പൂ!

 

 

 

 

 

2 Responses to “വിഷുക്കൈനീട്ടവും കൊന്നപ്പൂവും”

  1. പാവപ്പെട്ടവന്‍

    ഒരു മുഷിഞ്ഞ നാണയതുട്ടും, ഒരു കുലവാടിയ കൊന്നപുവും ,ഒരു ചെരുനാഴി നെല്ലും ഇവിടെ സമര്‍പ്പിക്കുന്നു .നന്മകള്‍ പിറക്കട്ടെ വിഷു ആശംസകള്‍

  2. neeraja{Raghunath.O}

    hai…nice

Leave a Reply

Your email address will not be published. Required fields are marked *