കണ്ണനുറങ്ങാൻ താരാട്ടിനീണം

Posted by & filed under Uncategorized.

  കണ്ണനുറങ്ങാൻ താരാട്ടിനീണം

 

 

രാരിരാരാരോ കണ്ണൻ രാരാരോ

രാരിരാരാരോ കണ്ണൻ രാരാരോ..

 

കണ്ണനുണ്ണിയുറങ്ങുകെൻ തങ്കം… …

ഉണ്ണിക്കണ്ണനുറങ്ങുകെൻ തങ്കം.

ഉമ്മ തന്നീടാം നിൻ പൂങ്കവിളിൽ

ചെമ്മേയെന്മണിക്കണ്ണനുറങ്ങൂ…( രാരിരാരാരോ..)

 

അങ്ങകലെയായ് വാനമൊന്നിങ്കൽ

അമ്പിളി നിന്നെ നോക്കി നിൽക്കുന്നൂ

ഇമ്പമുള്ള നിൻ പുഞ്ചിരിപോലെ

പൊൻ നിലാവിതാതൂകിയെത്തുന്നൂ.(രാരിരാരാരോ)

 

  1. ജനനദിവസം.നവംബർ 21, 20018

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

കുഞ്ഞിക്കണ്ണു മിഴിച്ചു നീയിന്നാ-

ണൊന്നീ ലോകത്തെക്കണ്ടതു കണ്ണാ..

വന്നൂ ഞങ്ങൾ തൻ ലോകത്തിലെന്നും

പൊന്നിൻ പൂക്കാലമേകുവാനായ് നീ.

 

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

“വന്നൂ ഞാ“നെന്നു ചൊല്ലുവാനായ് നീ-

യൊന്നുറക്കെക്കരഞ്ഞോരു നേരം

കണ്ണാ, ചൊല്ലുവാനാകാത്തവണ്ണ-

മുള്ളം തുള്ളി, ഞാൻ സ്വാഗതമോതി.

 

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

നിന്നരികത്തു വന്നെത്തി കൈകൾ-

ക്കുള്ളിൽ നിന്നെ ഞാനേന്തിയ നേരം

മെല്ലെച്ചിമ്മിയ കണ്ണു തുറന്നി-

ട്ടെന്നെ നോക്കി,യെന്നുള്ളം പറഞ്ഞു.

 

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

  1. നവംബർ 28, 20018 (ഒന്നാമത്തെ ആഴ്ച്ച)

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

 

ഇന്നേഴായ് ദിനമെൻ കണ്ണനുണ്ണീ

വന്നിട്ടീ ഭൂവിലോമനയായി

നിന്നെക്കൈക്കളിലേന്തിടുമമ്മ-

യ്ക്കിന്നും മാറുന്നില്ലത്ഭുതമോർത്താൽ.

 

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

കുഞ്ഞിക്കണ്ണു മുറുക്കനെ ചിമ്മീ-

ട്ടമ്മിഞ്ഞയ്ക്കു തുറന്നിടും വായിൽ

സ്തന്യം നൽകുന്നോരമ്മ തൻ ചിത്രം

കുഞ്ഞേ! ഭൂവിതിലേറ്റം മനോഞ്ജം!

 

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

കണ്ണേ! നീയുണർന്നീടും നിനച്ചി-

ട്ടെല്ലാരും മെല്ലെയോതിടും നേരം.

കള്ളക്കാറ്റു പതിയേ വന്നെത്തീ-

ട്ടെന്തേ നിൻ കാതിലിന്നു മൊഴിഞ്ഞൂ?

 

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

  1. ഡിസംബർ 20018 (മൂന്നാമത്തെ ആഴ്ച്ച)

 

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

കുഞ്ഞേ! കണ്മണിക്കുട്ടനുറങ്ങൂ

മെല്ലെക്കണ്ണുകൾ പൂട്ടിയുറങ്ങൂ

മെല്ലെപ്പാട്ടുകൾ പാടിത്തരാം നിൻ

ചുണ്ടിൽ മൊട്ടിട്ടോ പുഞ്ചിരിപ്പൂക്കൾ?

 

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

ഉണ്ണീ നിൻ വദനാംബുജം കാൺകേ

ചെന്താമരയെൻ മനസ്സിലെത്തുന്നു

കുഞ്ഞിക്കൈകൾ മുറുക്കെപ്പിടിച്ചി-

ട്ടെന്തേ ചുണ്ടുകൾ നീയനക്കുന്നൂ..

 

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

4., 2018 (നാലാമത്തെ ആഴ്ച്ച)

 

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

വന്നെത്തീടുമാ മാലാഖ ചൊന്നോ

കുഞ്ഞിക്കാതിലായ്, “അമ്മ പോയല്ലോ!“
ചുണ്ടു നീ പിളർന്നിട്ടുകരയേണ്ടാ

ഉണ്ടേ, അമ്മ നിൻ ചാരത്തു തന്നെ.

 

(രാരോ)

ഇല്ലല്ലോയമ്മ നിൻ ചാരത്തുണ്ടേ-

യെന്നവരും പറയുന്നനേരം

ചുണ്ടിൽ നീ വിരിയിയ്ക്കുന്ന കൊച്ചു-

മന്ദഹാസമെൻ ജന്മസാഫല്യം.

(രാരോ)

 

5.

രാരോ രാരാരോ രാരാരോ രാരോ

രാരോ രാരാരോ രാരാരോ രാരോ

 

വാവോ നീയുറങ്ങെൻ പൈതലേ ഞാൻ

ചാരത്തിങ്ങനെ നിന്നിടുമല്ലോ

ചേലിൽക്കൂമ്പിയ നിൻ കണ്ണിണക-

ളാവോളം കണ്ടു സന്തോഷിച്ചീടാൻ.

(രാരോ)

 

വാവേ നിൻ മുഖം കാണുന്ന നേരം

വാനിൽ ചന്ദ്രനുദിച്ചതുപോലെ

നീയേകുന്നെൻ മനസ്സിന്നകത്തും

ചാരു ശീതളധാരയതുപോൽ.

 

(രാരോ)

Leave a Reply

Your email address will not be published. Required fields are marked *